Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതിയുടെ ഇവി സ്വപ്‌നങ്ങൾക്ക് ഷോക്കടിച്ചോ? ആദ്യ മോഡൽ എത്താൻ ഇത്തിരി വൈകും, കാരണം ഇത്

ഇന്ത്യൻ വാഹന വിപണിയുടെ പൾസറിഞ്ഞ് പ്രവർത്തിച്ചിട്ടുള്ള ബ്രാൻഡാണ് എന്നും മാരുതി സുസുക്കി. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി രാജ്യത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടും കേട്ടും അറിഞ്ഞ മാരുതി അതിനൊത്ത വാഹനങ്ങൾ നിരത്തിലിറക്കി മനസിലിടം നേടിയിരുന്നു. എന്നാൽ മാറ്റത്തിന്റെ പാതയിലേക്ക് കുതിക്കുന്ന വാഹന വിപണിയിൽ കുതിപ്പേകേണ്ട മാരുതിയുടെ ഇലക്ട്രിക് കാർ സ്വപ്‌നങ്ങൾ വൈകുന്ന കാഴ്‌ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.

മാരുതി ഉടൻ തന്നെ പുറത്തിറക്കുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന അവരുടെ ആദ്യ ഇവി വാഹനമാണ് മാരുതി സുസുക്കി ഇവിഎക്‌സ്. ധാരാളം ഇവി കാറുകൾ കൂടുതൽ മത്സരാധിഷ്ഠിതമായി വിപണിയിൽ ഇറങ്ങുന്ന ഈ കാലത്ത് മാരുതിയുടെ സമീപനം അവർക്ക് തന്നെ തിരിച്ചടിയാവുമെന്നാണ് വിമർശനം. ഇപ്പോഴിതാ ബാറ്ററി യൂണിറ്റ് പ്രശ്‌നങ്ങളും, സോഫ്റ്റ്‌വെയർ വീഴ്‌ചകളും കാരണം മോഡലിന്റെ വരവ് അഞ്ച് മാസത്തോളം നീളുമെന്നാണ് വിലയിരുത്തൽ.

marutievxcars

മാരുതി ഇവിഎക്‌സ് എസ്‌യുവിയുടെ ഉൽപ്പാദനം 2024 സെപ്റ്റംബറിൽ നിന്ന് 2025 ഫെബ്രുവരിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് ലഭ്യമായ വിവരം. എന്നാൽ ഇത് കയറ്റുമതിയെയും കാര്യമായി ബാധിക്കും എന്നാണ് വിലയിരുത്തൽ. മാരുതി സുസുക്കി ഇവിഎക്‌സ് 1.5 ലക്ഷം യൂണിറ്റുകളുടെ ഉൽപാദനത്തിന് ലക്ഷ്യമിടുമ്പോൾ അതിൽ 75-80 ശതമാനവും വിദേശ വിപണികൾക്കായി നീക്കിവയ്ക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

അതേസമയം, കൂടുതൽ മത്സരാധിഷ്ഠിതമായി ഇവി കാറുകൾ രംഗത്തിറങ്ങുന്ന യൂറോപ്പിൽ വാഹനം എത്താൻ വൈകുന്നത് മാരുതിക്ക് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് മറ്റ് മുൻനിര ബ്രാൻഡുകൾ ഇവി പോർട്ട്ഫോളിയോ വിപുലീകരിക്കുന്ന ഘട്ടത്തിൽ. എങ്കിലും അടുത്ത വർഷത്തോടെ കയറ്റുമതി നടത്താമെന്നാണ് ബ്രാൻഡ് കരുതുന്നത്.

അതേസമയം, നേരത്തെ വാഹനത്തിന്റെ പല ഫീച്ചറുകളും പുറത്തുവന്നിരുന്നു. ഏകദേശം 60 kWh ബാറ്ററി പായ്ക്ക്, 550 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വാഹനത്തെ കൂടുതൽ ബജറ്റ് ഓറിയന്റഡ് ആക്കുമെന്നാണ് കരുതുന്നത്. ഏകദേശം 16 മുതൽ 20 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വിലയും ഈ വാഹനത്തിന് ഉണ്ടകുമെന്നാണ് പ്രതീക്ഷ.

ഇന്റീരിയറിലും, ഫീച്ചറുകളിലും ഒരുപാട് മാറ്റങ്ങൾ വാഹനത്തിന് മാരുതി കൊണ്ട് വന്നേക്കുമെന്നാണ് കരുതുന്നത്. വയർലെസ് ചാർജർ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്‌ജസ്‌റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവയുൾപ്പെടെ നിരവധി അത്യാധുനിക ഫീച്ചറുകൾ ഇതിൽ മാരുതി ഉൾപ്പെടുത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+