മാരുതിയുടെ ഇവി അത്ഭുതത്തിന്റെ അവതാരപ്പിറവി എപ്പോൾ? ഇനിയും കാത്തിരിക്കേണ്ട, ഉത്തരം ഇതാ
ഇന്ത്യൻ വിപണിയിൽ മാരുതിയോളം കരുത്ത് കാട്ടിയ കമ്പനി മറ്റൊന്നില്ല. അതിനി ഏത് സെഗ്‌മെന്റ് ആയാലും മാരുതി കാറുകൾ മറ്റേതിനേക്കാളും ഒരുപടി മുന്നിൽ നിക്കാറുണ്ട് വിൽപ്പന കണക്കുകളിൽ. അത് കാലങ്ങളായി അവർ നേടിയെടുത്ത വിശ്വാസത്തിന്റെയും അവരുടെ ഗുണമേന്മയുടെയും പരിണിത ഫലം തന്നെയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി എസ്യുവികളിൽ കാര്യമായ ശ്രദ്ധ ചെലുത്തി വരുന്നുണ്ട്, ഫ്രോങ്ക്സ്, ജിംനി എന്നിവ തന്നെ ഉദാഹരണം.
എന്നാൽ മാരുതിക്ക് അപ്രാപ്യമായ, ഇതുവരെയും അവർ ഒന്ന് പരീക്ഷിക്കാൻ പോലും ധൈര്യപ്പെടാത്ത സെഗ്‌മെന്റ് ആയി ഇവി മാറി എന്ന് പറഞ്ഞാൽ ചിലരെങ്കിലും നെറ്റി ചുളിക്കും. ഇന്ത്യൻ വാഹന വിപണിയിലെ കരുത്തർ ഇവി കാറുകളുടെ കാര്യത്തിൽ വളരെയേറെ പിന്നോക്കം നിൽക്കുന്നു എന്നാണ് പൊതുവെ ഉയരുന്ന പരാതി. എന്നാൽ അതിനി അധികം ആയുസ് ഉണ്ടാവില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതെ, ഇവി സെഗ്‌മെന്റ് പിടിച്ചടക്കാൻ അവരുടെ കരുത്തൻ വരികയാണ് ഇന്ത്യൻ വിപണിയിലേക്ക്. അത് മറ്റാരുമല്ല മാരുതിയുടെ ഏറെക്കാലത്തെ സ്വപ്‌നമായ ഇവിഎക്‌സ് തന്നെയാണത്. നേരത്തെ കൺസെപ്റ്റ് പുറത്തു വിട്ടത് മുതൽ വാഹന പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഡലുകളിൽ ഒന്ന് കൂടിയാണ് ഈ വാഹനം.
മാരുതി സുസുക്കി ഇവിഎക്‌സ്
ജനുവരി 17-22 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ മാരുതി സുസുക്കി ഇവിഎക്‌സ് എസ്‌യുവിയുടെ അവതാരപ്പിറവി ഉണ്ടാവും. വളരെക്കാലമായി അണിയറയിൽ ഒരുങ്ങുന്ന കമ്പനിയുടെ കന്നി ഇലക്ട്രിക് എസ്‌യുവി ഈ വർഷം തന്നെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ചില വെല്ലുവിളികൾ അതിന്റെ കാലതാമസത്തിന് കാരണമായി.
ഇവിഎക്‌സ് അവതരിപ്പിക്കുന്നത് വഴി ടാറ്റ കർവ് ഇവി, ഹ്യുണ്ടായിയുടെ ക്രെറ്റ ഇവി, മഹീന്ദ്രയുടെ ഇവി ലൈനപ്പ് എന്നിവയെ ലക്ഷ്യം വയ്ക്കുകയാണ് മാരുതി ചെയ്യുന്നത്. ടൊയോട്ടയുടെ പങ്കാളിത്തത്തോടെയാണ് ഇവിഎക്‌സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്, അതിനാൽ തന്നെ ഇവിഎക്‌സ് ലോഞ്ച് കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം തന്നെ ടൊയോട്ട പതിപ്പും വിപണിയിലേക്ക് എത്തിയേക്കും.
ഇന്ത്യൻ നിർമ്മിത മാരുതി ഇവിഎക്‌സ് യൂറോപ്യൻ വിപണിയിലും ജപ്പാനിലും വിൽപ്പനയ്‌ക്കെത്തും. അതിന്റെ ആദ്യ അന്താരാഷ്ട്ര വിപണികളിൽ ചിലത് ഇവയാണ്. ഈ എസ്‌യുവിയുടെ ഉൽപ്പാദനം അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇന്ത്യയിൽ വാഹനത്തെ ലോഞ്ച് പിന്നെയും വൈകിയേക്കും എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
കാറിന്റെ ലഭ്യമായ വിവരങ്ങൾ
ഈ കാർ ഏകദേശം 550 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 16 മുതൽ 20 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വില മാരുതി നൽകുമെന്ന് കരുതുന്നു. പവർ ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
എങ്കിലും വയർലെസ് ചാർജർ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്‌ജസ്‌റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവയുൾപ്പെടെ ഒട്ടേറെ ഫീച്ചറുകൾ വാഹനത്തിൽ ഉണ്ടായേക്കും.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications