Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇലക്ട്രിക് വിപണിയിൽ ആറാടാൻ മാരുതി വരുന്നു; ഇവിഎക്‌സ് എത്താൻ ദിവസങ്ങൾ മാത്രം, ടാറ്റയ്ക്ക് ഷോക്കടിക്കും?

ഇന്ത്യൻ വിപണിയിൽ മാരുതിയോളം ശക്തമായ സാന്നിധ്യം അറിയിച്ച മറ്റൊരു കമ്പനി വേറെയില്ല എന്നതാണ് യാഥാർഥ്യം. അത്രയേറെ ജനങ്ങളുമായി അടുത്ത് നിൽക്കുന്ന ഒട്ടേറെ മോഡലുകളാണ് അവരുടേതായി വിപണിയിൽ ഉള്ളത്. ചെറുതും വലുതുമായ ഒട്ടേറെ കാറുകൾ ഇവർ വിപണിയിൽ ഇറക്കിയപ്പോൾ അവയിൽ ഭൂരിഭാഗത്തിനും ഉപഭോക്താക്കളെ കൈയിൽ എടുക്കാൻ കഴിഞ്ഞുവെന്നതാണ് പ്രാധാന്യം.

അത്തരത്തിൽ നിരവധി മോഡലുകൾ ഇറക്കിയപ്പോഴും അവർക്ക് പലപ്പോഴും ചില സെഗ്‌മെന്റുകളിൽ ഒന്നും സാധിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. അത്തരത്തിൽ ഒരു വിഭാഗമായ എസ്‌യുവികളിൽ അവർ നിലവിൽ മികച്ച പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. വിവിധ മോഡലുകളിലൂടെ മുന്നേറ്റം നടത്തുന്നുമുണ്ട്. എന്നാൽ മറ്റൊരു സുപ്രധാന വിഭാഗമായ, വളർന്നുവരുന്ന ഇലക്ട്രിക് സെഗ്‌മെന്റിൽ അവർക്ക് ഒരു നേട്ടവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്‌തുത.

marutisuzukievxissue

എന്നാൽ ആ മോശം നേട്ടത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ആയുസ് എന്ന് ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് വിപണിയിലേക്ക് മാരുതി കടന്നുകയറുകയാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡലിലൂടെ. ഏറെക്കാലമായി മാരുതി ഉപഭോക്താക്കൾ മാത്രമല്ല ഇവി പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഈ വാഹനം ഈ മാസം ലോഞ്ച് ചെയ്യും.

മാരുതിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇവിഎക്‌സ് നവംബർ നാലിനാണ് ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ എല്ലാവരും ആവേശത്തിലാണ്. ഈ വാഹനം നിർമ്മാണത്തിന് തയ്യാറായി നിൽക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിന്റെ ലോഞ്ച് തീയതി ഉൾപ്പെടെ പുറത്തുവിട്ടിരുന്നില്ല എന്നതായിരുന്നു എല്ലാവരെയും നിരാശരാക്കിയ കാര്യം.

എന്നാൽ അതിനൊക്കെയും വിരാമമിട്ട് കൊണ്ടാണ് മാരുതി ഇപ്പോൾ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഇവിഎക്‌സ് വിപണിയിൽ ഇറക്കുന്നത്. ഈ വാഹനം ഇറ്റലിയിലെ മിലാനിൽ വച്ച് നടക്കുന്ന ചടങ്ങിലാണ് ആഗോള ലോഞ്ച് നടത്തുക. ഇന്ത്യയിലേക്കായി മാത്രമല്ല ലോകത്തിൽ ആദ്യമായാണ് മാരുതി സുസുക്കി തങ്ങളുടെ ഇലക്ട്രിക് കാർ പുറത്തിറക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റിൽ വച്ചായിരിക്കും ഈ മോഡലിന്റെ നിർമ്മാണം നടക്കുക. ശേഷം ഇവിടെ നിന്നും യൂറോപ്പ്, ഏഷ്യൻ മാർക്കറ്റുകളിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുകയാവും ചെയ്യുക. എന്നാൽ ഇന്ത്യയിൽ വാഹനത്തിന്റെ വിലയും അതിന്റെ വിതരണവും ഒക്കെ അറിയണമെങ്കിൽ അടുത്ത വർഷം ജനുവരി വരെ കാത്തിരിക്കേണ്ടി വരുമെന്നതാണ് പ്രത്യേകത.

എങ്കിലും ഏവരും കാത്തിരിക്കുന്ന ഈ വാഹനത്തിന്റെ സാങ്കേതിക വശങ്ങളും മറ്റ് ഫീച്ചറുകളും നവംബർ നാലിന് തന്നെ പുറത്തിറക്കിയേക്കും. നേരത്തെ തന്നെ വാഹനവുമായി ബന്ധപ്പെട്ട ചില അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം 60 kWh വരുന്ന ബാറ്ററി പായ്ക്ക്, ഏകദേശം 550 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മാരുതിയുടെ നിലവിലെ നയത്തോട് ഒത്തുപോവുന്നതാണ്.

വാഹനത്തിനുള്ളിൽ സവിശേഷതകൾ കൊണ്ടും മാരുതി ഏവരെയും ഞെട്ടിക്കും. വയർലെസ് ചാർജർ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്‌ജസ്‌റ്റബിൾ ഡ്രൈവർ സീറ്റ് എന്നിങ്ങനെ ഒട്ടേറെ ഫീച്ചറുകൾ ഈ വാഹനത്തിന് ഉണ്ടാവുമെന്നാണ് പറയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഇനിയും മൂന്ന് ദിവസം കൂടി കാത്തിരുന്നാൽ മതിയാവും.

എന്നാൽ ഇവിഎക്‌സ് ലോഞ്ചുമായി ബന്ധെപ്പെട്ട് ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ കരുത്ത് കാട്ടിയിരുന്ന ടാറ്റയ്ക്ക് തിരിച്ചടിയാവുമോ എന്നാണ് ചോദ്യം. നിലവിൽ ഒരു മോഡലുമായി മാത്രമാണ് മാരുതി എത്തുന്നത് എന്നതിനാൽ ടാറ്റയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. വരും നാളുകളിൽ കൂടുതൽ മോഡലുകളുമായി മാരുതി കളം നിറഞ്ഞാൽ അത് പക്ഷേ ടാറ്റയെ ബാധിച്ചേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+