കുതിച്ചുകയറി ഫ്രോങ്ക്‌സിന്റെ വില്‍പ്പന, പുതിയ നേട്ടം; 2 ലക്ഷം പിന്നിട്ട് വില്‍പ്പന
ന്യൂഡല്‍ഹി: മാരുതി സുസുക്കി ഉത്സവ സീസണില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നേരത്തെ എല്ലാ കാറുകളുടെയും വില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. അതേസമയം മാരുതിയുടെ എസ്‌യുവിയില്‍ ഇപ്പോള്‍ സുപ്രധാന ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഫ്രോങ്ക്‌സ്. വെറും ഒന്നര വര്‍ഷങ്ങള്‍ കൊണ്ട് വില്‍പ്പനയില്‍ ഒരു നാഴിക കല്ല് പിന്നിട്ടിരിക്കുകയാണ് ഫ്രോങ്ക്‌സ്.
17.3 മൂന്ന് മാസങ്ങള്‍ കൊണ്ട് രണ്ട് ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടിരിക്കുകയാണ് മാരുതി സുസുക്കി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മാരുതി ഈ കാര്‍ പുറത്തിറക്കുന്നത്. അതിന് ശേഷം മാരുതിയുടെ തന്നെ ഏറ്റവും വിറ്റുപോകുന്ന കാറായി ഫ്രോങ്ക്‌സ് മാറിയിരുന്നു.

ഫ്രോങ്ക്‌സിന്റെ ഡിസൈന്‍, ക്യാബിന്‍, പെര്‍ഫോമന്‍സ് എന്നിവയെല്ലാം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം കുറഞ്ഞ മാസത്തിനുള്ളിലാണ് ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേക്ക് ഫ്രോങ്ക്‌സിന്റെ വില്‍പ്പന കുതിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ഒരു ലക്ഷം യൂണിറ്റുകള്‍ എന്ന വില്‍പ്പന നേട്ടത്തിലേക്ക് ഫ്രോങ്ക്‌സ് കുതിക്കുന്നത്.
അടുത്ത ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയിരിക്കുന്നത് വെറും 7.3 മാസങ്ങള്‍ കൊണ്ടാണ്. ആദ്യ ഒരു ലക്ഷം ഉപയോക്തക്കളെ 10 മാസങ്ങള്‍ കൊണ്ടാണ് ഫ്രോങ്ക്‌സ് സ്വന്തമാക്കിയത്. രണ്ടാമത്തേതിന് അതിലും വേഗമാണ് കൈവരിക്കാനായത്. മാരുതി സുസുക്കിയുടെ നിലവിലെ ഏറ്റവും വിറ്റുപോകുന്ന മോഡലായിട്ടാണ് ഫ്രോങ്ക്‌സ് വളര്‍ന്നിരിക്കുന്നത്.
ഫ്രോങ്ക്‌സിന്റെ വില്‍പ്പന വളര്‍ച്ച ആദ്യമായി കാര്‍ വാങ്ങുന്ന പലരുടെയും പ്രിയ വാഹനമായി മാറിയെന്നതിന്റെ തെളിവാണെന്ന് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു. ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍ അടക്കം ഫ്രോങ്ക്‌സിന്റെ മികവുറ്റ ഫീച്ചറുകളാണ്. അതേസമയം ഫ്രോങ്ക്‌സിന്റെ വിപണി വലുതായി കൊണ്ടിരിക്കുകയാണ്.
ടിയര്‍ 1, ടിയര്‍ 2 നഗാരങ്ങളിലാണ് ഇവ വലിയ തോതില്‍ വിറ്റുപോകുന്നത്. അതേസമയം കേരളം അടക്കമുള്ളവയില്‍ വലിയ ജനപ്രീതി ഫ്രോങ്ക്‌സിന് നേടിയെടുക്കാനായിട്ടുണ്ട്. എന്‍സിആര്‍, ഡല്‍ഹി, മുംബൈ, കൊച്ചി, ബെംഗളൂരു എന്നിവയാണ് ഫ്രോങ്ക്‌സ് ടോപ് 5 മാര്‍ക്കറ്റുകള്‍.
ഫ്രോങ്ക്‌സിന്റെ ടര്‍ബോ വേരിയന്റിന്റെയും ഡിമാന്‍ഡ് വന്‍ തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ മോഡലിനായി വിവിധ മാര്‍ക്കറ്റുകളില്‍ നിന്ന് ആവശ്യപ്പെടുന്നത്. എസ്‌യുവികളില്‍ മാരുതി തന്നെ കുതിപ്പ് തുടരുമെന്നാണ് ഫ്രോങ്ക്‌സ് തെളിയിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ മാസത്തില്‍ മാരുതിയുടെ കാറുകള്‍ തന്നെയാണ് വില്‍പ്പനയില്‍ മുന്നിലുള്ളത്. എര്‍ട്ടിഗയും സ്വിഫ്റ്റും ബ്രെസ്സയുമാണ് വില്‍പ്പനയില്‍ ആദ്യ അഞ്ചില്‍ വരുന്നത്.












Click it and Unblock the Notifications