Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിംനി എത്തി ഈ പുത്തൻ മേക്കോവറിൽ; മഹീന്ദ്ര ഥാർ കട്ടപ്പുറത്ത് ആവുമോ? കണ്ടറിയണം

ഇന്ത്യൻ വിപണിയിൽ ഒരു കാലത്ത് തരംഗമായിരുന്ന മാരുതി സുസുക്കിയുടെ ജിപ്‌സിയെ അനുസ്‌മരിപ്പിച്ചു കൊണ്ടാണ് കമ്പനി ജിംനി രംഗത്തിറക്കിയത്. പ്രധാനമായും മഹീന്ദ്ര ഥാറിനോട് മുട്ടുക എന്നതാണ് ഈ എസ്‌യുവി ഓഫ്‌റോഡർ ഇറക്കുമ്പോൾ കമ്പനിയുടെ മനസിൽ ഉണ്ടായിരുന്ന ലക്ഷ്യം. എന്നാൽ അതിപ്പോഴും ഒരു സ്വപ്‌നം തന്നെയായി അവശേഷിക്കുന്നു എന്നതാണ് വിൽപ്പന കണക്കുകൾ നൽകുന്ന സൂചന.

എങ്കിലും തളരാൻ മാരുതി ഒരിക്കലും തയ്യാറല്ല എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാരുതി സുസുക്കിയുടെ ജിംനിയുടെ ഏറ്റവും പുതിയ വകഭേദമായ ജിംനി ഹെറിറ്റേജ് വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി. വെറും 500 യൂണിറ്റുകൾ എന്ന കണക്കിൽ ലിമിറ്റഡ് എഡിഷനായാണ് ഈ മോഡലിന്റെ വരവ്.

jimnyheritage

ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ ഇറക്കിയ കാറുകളിലൊന്നായിരുന്നു ജിംനി എങ്കിലും അതിന് പ്രതീക്ഷിച്ച ഇമ്പാക്റ്റ് ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞിരുന്നില്ല. നല്ല നിലയിലാണ് വിൽപ്പന ആരംഭിച്ചത്, എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് ഗണ്യമായി കുറഞ്ഞു. ഇന്ത്യയിൽ ജിംനി താരതമ്യേന പുതുമുഖം ആണെങ്കിലും ഓസ്‌ട്രേലിയ അടക്കമുള്ള ആഗോള മാർക്കറ്റിൽ ആള് പണ്ടേ ഉള്ളതാണ്.

ജിംനി ഹെറിറ്റേജ് എഡിഷൻ

ജിംനി 5-ഡോറിന് ഓസ്‌ട്രേലിയയിൽ ഒരു പുതിയ വേരിയന്റ് കൂടി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ വർഷം 3-ഡോർ മോഡലിലിലും സമാനമായി കമ്പനി ഹെറിറ്റേജ് പതിപ്പ് ഇറക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ നീക്കം. ലിമിറ്റഡ് എഡിഷൻ മോഡൽ ആയതിനാൽ തന്നെ ഒട്ടേറെ പ്രത്യേകതകളുമായി തന്നെയാണ് ഇതിന്റെ വരവ്.

ഹെറിറ്റേജ് ലോഗോയുള്ള പുതിയ ഡെക്കലുകൾ, ചുവന്ന മഡ് ഫ്ലാപ്പുകൾ എന്നിവ പോലുള്ള ഡിസൈൻ മാറ്റങ്ങളോടെയാണ് പുതിയ വകഭേദം വരുന്നത്. ഹെറിറ്റേജ് എഡിഷനിൽ വൈറ്റ്, ജംഗിൾ ഗ്രീൻ, ബ്ലൂഷ് ബ്ലാക്ക് പേൾ, ഗ്രാനൈറ്റ് ഗ്രേ മെറ്റാലിക്, ബ്ലാക്ക് പേൾ റൂഫുള്ള ചിഫോൺ ഐവറി എന്നിവ അടങ്ങിയ ഡ്യുവൽ ടോൺ ഓപ്ഷനുകളാണ് ഉള്ളത്. പുതിയ ഹെറിറ്റേജ് പതിപ്പിന് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭിക്കൂ.

ജിംനി 5-ഡോർ ഇന്ത്യയിൽ നിർമ്മിച്ച് ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഹെറിറ്റേജ് മോഡലിൽ എക്സ്റ്റീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എഞ്ചിന്റെ കാര്യം പറയുമ്പോൾ അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനിനോട് കൂടി തന്നെയാണ് ഇത് വിപണിയിൽ എത്തുക, എങ്കിലും ഇന്ത്യൻ പതിപ്പിനേക്കാൾ പവർ ഇത്തിരി കുറവായിരിക്കും എന്ന ന്യൂനതയുണ്ട്.

ഇന്ത്യയിലേക്ക് വരുമോ?

കാര്യമായ മാറ്റങ്ങളോടെ മാരുതി കഴിഞ്ഞ വർഷം ജിംനി തണ്ടർ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യയിൽ ജിംനി തുടങ്ങിയതെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിന്റെ വിൽപ്പനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ പുതിയ വേരിയന്റ് ഇവിടേക്ക് കൊണ്ട് വരുമോ എന്നത് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+