Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതിയുടെ എസ്‌യുവി കരുത്തന് കിടിലൻ മേക്കോവർ; ഫ്രോങ്ക്സ് വെലോസിറ്റി എഡിഷൻ എത്തി, ഇത് ഞെട്ടിക്കും

ഇന്ത്യൻ വിപണിയിൽ മറ്റേത് കമ്പനിയേക്കാളും ജനപ്രീതിയുള്ള വാഹന നിർമ്മാതാക്കളാണ് മാരുതി സുസുക്കി. അവരുടെ ഓരോ പ്രഖ്യാപനവും ഉപഭോക്താക്കൾ ഒട്ടേറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ അവർ തങ്ങളുടെ ജനപ്രിയ മോഡലുകളിൽ ഒന്നായ എസ്‌യുവി കരുത്തൻ ഫ്രോങ്ക്സിന്റെ വെലോസിറ്റി എഡിഷൻ പുറത്തിറക്കായി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.

മാരുതി ഫ്രോങ്ക്സ് വെലോസിറ്റി എഡിഷൻ ഇപ്പോൾ എല്ലാ 14 പെട്രോൾ, സിഎൻജി വേരിയന്റുകളിലും ലഭ്യമാണ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വില 7.29 ലക്ഷം രൂപയിൽ ആരംഭിക്കുമെന്നും അവർ അറിയിച്ചു, എന്നാൽ ഇത് പരിമിത കാലത്തേക്ക് മാത്രമായിരിക്കും. നേരത്തെ ഫ്രോങ്ക്സ് ടർബോ വേരിയന്റുകൾക്ക് അകത്തും പുറത്തും നിരവധി മാറ്റങ്ങൾ വരുത്തുന്ന ആക്‌സസറീസ് പായ്ക്ക് മാരുതി അവതരിപ്പിച്ചിരുന്നു.

fronxvelocity

മൊത്തത്തിലുള്ള രൂപകൽപ്പനയിൽ കാര്യമായ മാറ്റമില്ലെങ്കിലും സ്‌റ്റാൻഡേർഡ് ആക്‌സസറികളുടെ സഹായത്തോടെ ഫ്രോങ്ക്സ് വെലോസിറ്റി എഡിഷന് ഒരു സ്‌പോർടി ലുക്ക് ലഭിക്കുന്നു എന്നത് സത്യമാണ്. ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാവ് ഫ്രോങ്ക്സ് വെലോസിറ്റി പതിപ്പിനായി ചുവപ്പും ചാരനിറത്തിലുമുള്ള ഒരു കിറ്റ് നൽകുന്നുണ്ട്.

ഈ മോഡലിന്റെ എല്ലാ വേരിയന്റുകളെയും അടിസ്ഥാനമാക്കി വെലൊസിറ്റി എഡിഷന്‍ എത്തുന്നു എന്നതാണ് പ്രത്യേകത. അടിസ്ഥാന വേരിയന്റായ സിഗ്മയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന വെലൊസിറ്റി എഡിഷന് 7.29 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. റെഗുലര്‍ മോഡല്‍ സിഗ്മ വേരിയന്റിന്റെ വില 7.51 ലക്ഷത്തിലാണ്‌ ആരംഭിക്കുന്നത്, ഇതിൽ നിന്നും കുറവാണു വെലോസിറ്റി എഡിഷന് കമ്പനി നൽകിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

1.2-ലിറ്റർ എഞ്ചിനുമായി വരുന്ന ഡെൽറ്റ, ഡെൽറ്റ+, ഡെൽറ്റ+ (O) ട്രിമ്മുകൾക്ക് (90എച്ച്പി പെട്രോളിലും 78എച്ച്പി സിഎൻജി ഫോമിലും ലഭ്യമാണ്), വെലോസിറ്റി എഡിഷന്നിൽ റെഡ് സൈഡ് മോൾഡിംഗുകൾ, ചുവപ്പും കറുപ്പും ഫിനിഷ് ചെയ്‌ത റിയർ സ്‌പോയിലർ, ഒരു ചുവന്ന ഡാഷ് മാറ്റ് എന്നിങ്ങനെ ധാരാളം മാറ്റങ്ങൾ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

എന്നാൽ എല്ലാ വേരിയന്റുകളിലും വെലോസിറ്റി എഡിഷനിലേക്ക് വരുമ്പോൾ പൊതുവായ ചില മാറ്റങ്ങൾ കാണാൻ കഴിയും. മുന്നിലെ ബമ്പറിലും സ്‌കിഡ് പ്ലേറ്റിലും നല്‍കിയിട്ടുള്ള റെഡ് ഇന്‍സേര്‍ട്ടുകളും ഹെഡ്‌ലൈറ്റിന് സമീപത്തായി നല്‍കിയിട്ടുള്ള ഗാര്‍ണിഷുകളുമാണ് ഒറ്റ നോട്ടത്തിൽ കാണാൻ കഴിയുന്ന മാറ്റങ്ങൾ. കൂടാതെ വശങ്ങളിലെ മിററിലും വീല്‍ ആര്‍ച്ചുകളിലും ക്ലാഡിങ്ങിലും ഇതേ ഡിസൈൻ തന്നെ നൽകിയിട്ടുണ്ട്.

ഈ അധിക ആക്‌സസറികൾക്ക് പുറമെ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്‌മാർട്ട് പ്ലേ പ്രോ+ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളും വെലോസിറ്റി എഡിഷനിൽ ലഭിക്കുന്നു.

മേലെ പറഞ്ഞ 1.2-ലിറ്റർ എഞ്ചിന് പുറമെ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്‌റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനും കൂടി ഈ എഡിഷനിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുന്നവയിൽ ഉൾപ്പെടുന്നു. 100 പിഎസ് പവറും 147.6 എന്‍എം ടോര്‍ക്കുമാണ് ഇത് വാഗ്‌ദാനം ചെയ്യുന്നത്. 5-സ്‌പീഡ് മാനുവല്‍, 6-സ്‌പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ഉൾപ്പെടുത്തിയ ട്രാൻസ്‌മിഷൻ ഓപ്‌ഷനുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+