ടാറ്റയോടും ഹ്യൂണ്ടായിയോടും മുട്ടാന്‍ മാരുതി, പുത്തന്‍ ഹാച്ച്ബാക്ക് വരുന്നു; ഡിസയര്‍ സ്റ്റൈലിഷാവും
മുംബൈ: ടാറ്റയോടും മുംബൈയോടും മുട്ടാന്‍ പുതിയ ഡിസയറുമായി മാരുതി സുസുക്കി. നാലാം തലമുറ ഹാച്ച്ബാക്ക് മോഡലാണ് ഡിസയര്‍. ഈ വര്‍ഷം തന്നെ കമ്പനി ഈ ഹാച്ച്ബാക്ക് പുറത്തിറക്കും. ഹോണ്ടയുടെ അമേസുമായിട്ടാണ് ഡിസയറിന്റെ മത്സരം. അടുത്ത മാസം തന്നെ ഇവ സ്‌റ്റൈലിഷ് മോഡല്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ഉത്സവ സീസണ്‍ ആരംഭിച്ചിരിക്കുന്ന ഘട്ടത്തില്‍ നവംബര്‍ 11ന് പുതിയ ഡിസയര്‍ ലോഞ്ച് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹാച്ച്ബാക്കില്‍ മാരുതി സുസുക്കി തുടര്‍ച്ചയായി വിജയം നേടികൊണ്ടിരിക്കുകയാണ്. ഡിസയറും സമാന പാത പിന്തുടരുമെന്നാണ് വിലയിരുത്തല്‍. മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ മുന്നിട്ട് നില്‍ക്കുന്ന മോഡലാണ് ഡിസയര്‍. ഹ്യൂണ്ടായ് ഓറ, ടാറ്റ ടിഗോര്‍ എന്നിവയും ഇതിന്റെ എതിരാളികളായിരിക്കും.

നേരത്തെ തന്നെ ഫോര്‍ത്ത് ജെന്‍ മാരുതി സുസുക്കി ഡിസയറിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഡിസൈനില്‍ മാറ്റം വരുത്തിയാണ് ഡിസയര്‍ നിരത്തിലെത്തുക. ഐക്കോണിക്കായ സ്വിഫ്റ്റിന്റെ തീം പുതിയ ഡിസയറിലുണ്ടാവുക. ഇത് വലിയൊരു മാറ്റമാണ്. സ്വിഫ്‌റ്റോ ഡിസയറോ നിരത്തിലെത്തിയത് മുതല്‍ ഇത്തരമൊരു ലുക്ക് ഉണ്ടായിട്ടേയില്ല.
പുതിയ ഡിസയര്‍ കണ്ടാല്‍ മുമ്പുള്ള മോഡലുകളുമായി ഒരു സാദൃശ്യം പോലും തോന്നില്ല. മുന്‍ ഭാഗത്ത് വൈഡായിട്ടുള്ള ഒരു ഗ്രില്ലാണ് വരിക. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഇതോടൊപ്പം വരും. ബോണറ്റ് ഫ്‌ളാറ്റും നീളമേറിയതുമായിരിക്കും. ഇതെല്ലാം വരുന്നതോടെ ഡിസയര്‍ ഇതുവരെ കാണാത്ത ലുക്കിലാണ് പ്രത്യക്ഷപ്പെടുക.
മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുരന്നത്. റിയര്‍ സെക്ഷന്‍ പൂര്‍ണമായും പുതിയ മോഡലാണ്. ഇപ്പോള്‍ നിലവിലുള്ള മോഡലുകളേക്കാള്‍ വലിയ വ്യത്യാസം ഇവയിലുണ്ട്. വീല്‍ബേസില്‍ പക്ഷേ ന്യൂജെന്‍ ഡിസയറിന് മാറ്റങ്ങലുണ്ടാവില്ല. പഴയ മോഡലും ഇതും സമാനമായ വീല്‍ബേസിലാണ് എത്തുക.
റിയര്‍ ബെഞ്ച് കുറച്ച് പിന്നിലേക്ക് ആയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ സ്‌പേസ് ലഭിക്കും. ഡുവല്‍ ടോണ്‍ ഇന്റീരിയറാണ് പുതിയ ഡിസയറിനുണ്ടാവുക. പവര്‍ വിന്റോസ്, സെന്റര്‍ ലോക്കിങ്, എയര്‍ബാഗുകള്‍ ആറെണ്ണം, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ ഡീഫോഗര്‍ എന്നിവയെല്ലാം പുതിയ ഡിസയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോറാണ് ഈ ഹാച്ച്ബാക്കിന്റേത്. ഇപ്പോള്‍ ഡിസയറിന്റെ വില 6.57 ലക്ഷമാണ്. പുതിയ മോഡലിന് 6.99 ലക്ഷം വില വരും. ഇത് എക്‌സ് ഷോറൂം വിലയാണ്.












Click it and Unblock the Notifications