ദീപാവലിക്ക് ജിംനി വീട്ടിലെത്തിച്ചാലോ? വില കുറഞ്ഞത് ലക്ഷങ്ങള്‍; ഡിസ്‌കൗണ്ടുകള്‍ ആരംഭിച്ച് മാരുതി

ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ കാര്‍ വാങ്ങാന്‍ ആഗ്രഹിച്ച് നില്‍ക്കുകയാണോ? എങ്കില്‍ ഇപ്പോള്‍ തന്നെ വാങ്ങാന്‍ തയ്യാറായിക്കോ? ഉത്സവ സീസണ്‍ പ്രമാണിച്ച നിരവധി മോഡലുകള്‍ക്കാണ് ഗംഭീര വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവധി ഉപയോക്താക്കളെ സ്വന്തമാക്കാന്‍ കൂടിയുള്ള തന്ത്രമാണിത്.

വാഗണ്‍ ആര്‍, സ്വിഫ്റ്റ്, അടക്കമുള്ള മോഡലുകള്‍ക്ക് വലിയ ഡിസ്‌കൗണ്ടുകളുണ്ട്. ദീപാവലി അടക്കമുള്ള ആഘോഷങ്ങള്‍ ഈ മാസം വരാനുണ്ട്. അതെല്ലാം മുന്നില്‍ കണ്ടാണ് മാരുതി സുസുക്കിയുടെ മെഗാ ഡിസ്‌കൗണ്ട് ആരംഭിച്ചിരിക്കുന്നത്.

maruti-suzuki-jimny-price-dropped

ആള്‍ട്ടോ കെ10ന് വേരിയന്റുകള്‍ക്ക് അനുസരിച്ചാണ് ഡിസ്‌കൗണ്ടുകള്‍ ഉള്ളത്. സിഎന്‍ജി വേരിയന്റിന് 30000 രൂപ വരെയാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. എംടി പെട്രോള്‍ വേരിയന്റിന് 40000 രൂപ വരെ ലഭിക്കും. 45000 വരെയാണ് എഎംടിക്ക് ലഭിക്കുന്നത്. 15000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും, 3100 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും ഇതോടൊപ്പം നല്‍കുന്നുണ്ട്.

മാരുതിയുടെ സ്‌റ്റൈലിഷ് വാഹനമായ ജിംനിക്കും കിടിലന്‍ ദീപാവലി ഡിസ്‌കൗണ്ട് ഇപ്പോള്‍ ലഭിക്കും. ജിംനിയുടെ സെറ്റ വേരിയന്റിന് 1.75 ലക്ഷം രൂപയാണ് ഇളവ് നല്‍കുന്നത്. ആല്‍ഫ വേരിയന്റിന് ഡിസ്‌കൗണ്ട് അല്‍പ്പം കൂടും. 2.3 ലക്ഷം രൂപയാണ് കുറയുന്നത്.

വാഗണ്‍ ആറിനും വേരിയന്റിന് അനുസരിച്ചാണ് വിലക്കുറവുള്ളത്. സിഎന്‍ജി വേരിയന്റിന് 25000 രൂപ വരെയാണ് ഡിസ്‌കൗണ്ടുള്ളത്. 1:0 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന് 30000 രൂപയാണ് ഡിസ്‌കൗണ്ട്. 1.2 ലിറ്റര്‍ എംടി, 1.0 എഎടി വേര്‍ഷനുകള്‍ക്ക് 35000 രൂപയുമാണ് ഡിസ്‌കൗണ്ടുള്ളത്. 1.2 എഎംടി വേര്‍ഷനുകള്‍ക്കാണ് കൂടുതല്‍ ഡിസ്‌കൗണ്ടുള്ളത്.

40000 രൂപയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സ്‌ചേഞ്ച് ബോണസായി 15000 രൂപയും കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായി 2100 രൂപയും കുറയും. ഡീലര്‍ എന്‍ഡ് ഡിസ്‌കൗണ്ട് സിഎന്‍ജി വേര്‍ഷന് 20000 രൂപ വരെ ലഭിക്കും. മാരുതിയുടെ സ്വിഫ്റ്റിനും മികച്ച വിലക്കുറവാണ് ഇപ്പോഴുള്ളത്. സിഎന്‍ജി വേരിയന്റിന് ഡിസ്‌കൗണ്ടുകള്‍ ഒന്നുമില്ല.

സ്വിഫ്റ്റിന്റെ എംടി വേരിയന്റിന് 15000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. എഎംടി വേരിയന്റിന് 20000 രൂപയും കുറയും. 15000 രൂപ എക്‌സ്‌ചേഞ്ച് ബോണസിലും കുറയും. കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായി 2100 രൂപയാണ് ലഭിക്കുക. ഡിസയറിന്റെ എംടി വേരിയന്റിന് പതിനായിരം രൂപ ഡിസ്‌കൗണ്ട് ഇപ്പോള്‍ നല്‍കുന്നുണ്ട്. എഎംടി വേരിയന്റിന് 15000 രൂപയും ഇളവ് ലഭിക്കും. അധിക ഡിസ്‌കൗണ്ടായി എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. 15000 രൂപയാണ് അധിക ഡിസ്‌കൗണ്ട്.

ബ്രെസ്സ അര്‍ബാനോയുടെ എല്‍എക്‌സ്‌ഐ ട്രിമ്മിന് 27000 രൂപയാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. വിഎക്‌സ്‌ഐയ്ക്ക് 15000 രൂപയും കുറഞ്ഞിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ബോണസായി 15000 രൂപയും ലഭിക്കും. എര്‍ട്ടിഗയ്ക്ക് പക്ഷേ ഡിസ്‌കൗണ്ടുകളൊന്നും മാരുതി പ്രഖ്യാപിച്ചിട്ടില്ല. വിറ്റാര, ഫ്ണ്‍സ്, ഇഗ്നിസ്, ബലേനോ, എന്നിവയ്ക്കും വമ്പന്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q