Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതിയോട് ഇടിച്ചു നിൽക്കാൻ ആർക്കുമാവില്ല..! കഴിഞ്ഞ വർഷം വിറ്റത് രണ്ട് ദശലക്ഷം കാറുകൾ, ചരിത്ര നേട്ടം...

ചരിത്രത്തിലാദ്യമായി ഒരു കലണ്ടർ വർഷത്തിൽ 2,000,000 യൂണിറ്റുകളുടെ വിൽപ്പന നാഴികക്കല്ല് കടന്ന് മാരുതി സുസുക്കി ഇന്ത്യ. 2023ൽ 2,066,219 യൂണിറ്റുകളുടെ സഞ്ചിത വിൽപ്പന നേടിയെടുത്താണ് മാരുതി ചരിത്രം തിരുത്തി എഴുതിയത്. ആഭ്യന്തര വിപണിയിൽ കമ്പനിയുടെ പാസഞ്ചർ വെഹിക്കിൾ (പിവി) വിൽപന 1,707,668 യൂണിറ്റായിരുന്നു, വാണിജ്യ വാഹന (സിവി) മൊത്ത വിൽപന 35,012 യൂണിറ്റായും ഉയർന്നു.

അടിസ്ഥാനപരമായി ടൊയോട്ട ഉൾപ്പെടെയുള്ള മറ്റ് ഒഇഎമ്മുകൾക്ക് മാരുതിയുടെ വിൽപ്പന 2023ൽ 54,493 യൂണിറ്റായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ കഴിഞ്ഞ വർഷം 269,046 യൂണിറ്റുകൾ കയറ്റുമതി ചെയ്‌തു. അരീന, നെക്‌സ ചാനലുകളിലൂടെയാണ് കമ്പനി രാജ്യത്ത് യാത്രാ വാഹങ്ങൾ വിൽക്കുന്നത്.

marutisuzuki3

ആൾട്ടോ K10, S-Presso, സെലേറിയോ, വാഗൺആർ, ഈക്കോ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ്സ, എർട്ടിഗ എന്നിവയാണ് അരീന മോഡലുകൾ. ഇഗ്‌നിസ്, ബലേനോ, സിയാസ്, ഫ്രോങ്‌ക്‌സ്, ജിംനി, ഗ്രാൻഡ് വിറ്റാര, എക്‌സ്‌എൽ6, ഇൻവിക്‌റ്റോ എന്നിവയാണ് നെക്‌സ നിരയിലുള്ളത്. ആഭ്യന്തര വിപണിയിൽ, മാരുതിയുടെ യാത്രാ വാഹന വിൽപന വോളിയം 2022-ൽ 1,576,025 യൂണിറ്റുകളിൽ നിന്ന് ഈ വർഷം 8.35 ശതമാനം വർധിച്ച് 1,707,668 യൂണിറ്റിലെത്തി.

എന്നാൽ ഡിസംബർ മാസത്തിൽ നേരിയ തിരിച്ചടിയും കമ്പനിക്ക് നേരിടേണ്ടി വന്നിരുന്നു. 2023 ഡിസംബറിൽ മാരുതി സുസുക്കി ഇന്ത്യയുടെ മൊത്തം വിൽപ്പനയിൽ 1.28 ശതമാനം ഇടിവ് രേഖപ്പെടുത്തി 1,37,551 യൂണിറ്റായി. ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ 1,39,347 യൂണിറ്റ് വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്.

പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, തേർഡ് പാർട്ടി സപ്ലൈസ് എന്നിവ ഉൾപ്പെടുന്ന മൊത്തം ആഭ്യന്തര വിൽപ്പന കഴിഞ്ഞ മാസം 1,10,667 യൂണിറ്റായിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,17,551 യൂണിറ്റായിരുന്നു ഈ കണക്ക്, ഇത് 5.86 ശതമാനം കുറഞ്ഞുവെന്ന് മാരുതി സുസുക്കി ഇന്ത്യ പ്രസ്‌താവനയിൽ പറഞ്ഞു.

മൊത്തത്തിലുള്ള ആഭ്യന്തര പാസഞ്ചർ വാഹന (പിവി) വിൽപ്പന 2023 ഡിസംബറിൽ 1,04,778 യൂണിറ്റായിരുന്നു, മുൻ വർഷം ഇത് 1,12,010 യൂണിറ്റായിരുന്ന സ്ഥാനത്താണിത്. ഇതിൽ 6.46 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആൾട്ടോയും എസ്-പ്രസ്സോയും ഉൾപ്പെടുന്ന എൻട്രി ലെവൽ മിനി കാറുകളുടെ വിൽപന കഴിഞ്ഞ വർഷത്തേക്കാൾ കാര്യമായി കുറഞ്ഞത് ഉൾപ്പെടെ മരുതിക്ക് ഡിസംബറിൽ തിരിച്ചടിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+