ഫ്രോങ്ക്സ് എന്നാ സുമ്മാവാ, 17 മാസം കൊണ്ട് 2 ലക്ഷം യൂണിറ്റ് വില്‍പ്പന; പൊളിയാണ് ഈ എസ്‌യുവി
ന്യൂഡല്‍ഹി: മാരുതി സുസുക്കി നിരത്തില്‍ കേമനാണെന്ന് എല്ലാവര്‍ക്കുമറിയാം. ഓട്ടോ മൊബൈല്‍ മേഖലയിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറി കുതിപ്പിലാണ് മാരുതി. അവരുടെ കാറുകളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട വില്‍പ്പനയാണ് കാഴ്ച്ചവെക്കുന്നത്. അതില്‍ മാരുതി സുസുക്കി ഫ്രോങ്ക്സ് വലിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്.
2023 ഏപ്രിലിലാണ് മാരുതി സുസുക്കി ഫ്രോണ്‍സ് പുറത്തിറക്കിയത്. വെറും 17 മാസങ്ങള്‍ കൊണ്ട് രണ്ട് ലക്ഷം യൂണിറ്റുകളാണ് ഫ്രോങ്ക്സ് വിറ്റുപോയത്. ബലേനോയുടെ ക്രോസോവറായിട്ടാണ് മാരുതി സുസുക്കി ഫ്രോങ്ക്സിനെ പുറത്തിറക്കിയത്. വില്‍പ്പനയില്‍ എല്ലാ കാര്‍ കമ്പനികളെയും ഞെട്ടിച്ചിരിക്കുകയാണ് മാരുതി.

ഫ്രോങ്ക്സ് ഇപ്പോള്‍ പെട്രോള്‍-സിഎന്‍ജി വേര്‍ഷനുകളിലാണ് ലഭ്യമാവുക. ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന എന്നത് വെറും പത്ത് മാസം കൊണ്ടാണ് ഫ്രോങ്ക്സ് സാധ്യമാക്കിയത്. ഒന്നര ലക്ഷത്തിലെത്തിയത് വെറും പതിനാല് മാസങ്ങള്‍ കൊണ്ടാണ്. അതിവേഗത്തിലാണ് രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നേട്ടത്തിലേക്ക് ഫ്രോങ്ക്സ് എത്തിയത്.
7.46 ലക്ഷം രൂപ എന്ന എക്‌സ് ഷോറൂം നിരക്കിലാണ് മാരുതി ഈ കാര്‍ പുറത്തിറക്കിയത്. നിലവില്‍ 7.51 ലക്ഷം രൂപയാണ് ഫ്രോങ്ക്സിന്റെ എക്‌സ് ഷോറൂം വില. ആറ് വേരിയന്റുകളിലാണ് മാരുതി ഇവ പുറത്തിറക്കുന്നത്. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, ഡെല്‍റ്റ പ്ലസ്(O), സെറ്റ, ആല്‍ഫ എന്നിവയാണ് വേരിയന്റുകള്‍.
അതേസമയം മാരുതി സുസുക്കിയുടെ മറ്റ് കാറുകളും വന്‍ കുതിപ്പാണ് നടത്തുന്നത്. കമ്പനിയുടെ 17 കാറുകളില്‍ എട്ടെണ്ണം ഓഗസ്റ്റ് മാസത്തില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടത്തിയിരിക്കുന്നത്. എസ്‌യുവി വില്‍പ്പനയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് മാരുതി സുസുക്കി. പുതിയ ബ്രെസ്സ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്സ് എന്നിവയെല്ലാം വില്‍പ്പനയില്‍ മാരുതിക്ക് കരുത്തായിരിക്കുകയാണ്.
ബ്രെസ്സയാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയ കാര്‍. 19190 യൂണിറ്റുകളാണ് ഈ എസ്‌യുവി ഒരു മാസത്തില്‍ വിറ്റുപോയത്. 32 വര്‍ഷത്തിനിടെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബ്രെസ്സയ്ക്കുണ്ടായിരിക്കുന്നത്. മാരുതിയുടെ എര്‍ട്ടിഗയും വില്‍പ്പനയില്‍ റെക്കോര്‍ഡിട്ടു. 18580 യൂണിറ്റുകളാണ് എര്‍ട്ടിഗ വിറ്റുപോയത്.
ഒരു വര്‍ഷം മുമ്പ് 12315 യൂണിറ്റുകളാണ് ഇതേ സമയം എര്‍ട്ടിഗ വിറ്റുപോയത്. എന്നാല്‍ ഇക്കാലയളവില്‍ 51 ശതമാനമാണ് ഈ എസ്‌യുവിയിടുെ വില്‍പ്പനയിലെ വര്‍ധന. വാഗണ്‍ ആറും വില്‍പനയില്‍ കുതിപ്പുണ്ടാക്കിയിട്ടുണ്ട്. 16450 യൂണിറ്റുകളാണ് ഓഗസ്റ്റില്‍ ഈ കാറുകള്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 15578 യൂണിറ്റുകളാണ് വാഗണ്‍ ആര്‍ വിറ്റുപോയത്. ആറ് ശതമാനമാണ് വില്‍പ്പനയിലെ വളര്‍ച്ച.
മാരുതി സുസുക്കി സ്വിഫ്റ്റ്, ബലേനോ, ഈക്കോ, ഡിസയര്‍ എന്നിവ വില്‍പ്പനയില്‍ നെഗറ്റീവാണ് രേഖപ്പെടുത്തി. ഫ്രോണ്‍സിന് രണ്ട് ശതമാനം വില്‍പ്പന വളര്‍ച്ചയുണ്ട്. ഓഗസ്റ്റില്‍ 12387 യൂണിറ്റുകളാണ് ഫ്രോണ്‍സ് വിറ്റുപോയത്. 2023 ഓഗസ്റ്റില്‍ ഇത് 12164 ആയിരുന്നു.












Click it and Unblock the Notifications