മാരുതി സുസുക്കി വിപണി പിടിക്കും, പുത്തന്‍ ഡിസയര്‍ ഉടനെത്തും; ഇലക്ട്രിക് കാറും പിന്നാലെ വരും
മുംബൈ: മാരുതിക്ക് ഇത് ഏറ്റവും മികച്ച സമയമാണ്. എസ്‌യുവികള്‍ അടക്കമുള്ള അവരുടെ എല്ലാ കാറുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട വില്‍പ്പനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം അവരുടെ ബ്രെസ്സ ഓഗസ്റ്റ് മാസത്തിലെ ഏറ്റവും മികച്ച വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. നിരവധി ലോഞ്ചുകളാണ് ഇനി മാരുതിയുടേതായി വരാനിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഓട്ടോമോട്ടീവ് മാര്‍ക്കറ്റില്‍ വന്‍ മാറ്റമുണ്ടാക്കാനാണ് മാരുതി സുസുക്കിയുടെപ്ലാന്‍. രണ്ട് പുത്തന്‍ മോഡലുകളാണ് അവര്‍ വൈകാതെ തന്നെ പുറത്തിറക്കാന്‍ പോകുന്നത്. 2025നുള്ളില്‍ ഈ രണ്ട് മോഡലുകള്‍ വിപണിയിലെത്താനാണ് സാധ്യത. അതോടൊപ്പം സ്വഫ്റ്റ് ഡിസയറിന്റെ പുതിയ സിഎന്‍ജി വേര്‍ഷനും മാരുതി പുറത്തിറക്കി കഴിഞ്ഞു.

മാരുതി പുറത്തിറക്കാന്‍ പോകുന്ന മോഡലുകളില്‍ പുതിയ ഡിസയര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണിത്. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പുതിയ ഡിസയര്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം ചില ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്.
ന്യൂജെന്‍ മാരുതി സുസുക്കി ഡിസയറിന് പുതിയ ഹെഡ്‌ലാമ്പുകളാണ് ഉണ്ടാവുക. കുത്തനെ ഡിസൈനിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ഇവയ്ക്കുണ്ടാവും. ഫ്രണ്ടിലെ ബംപറിലും കാര്യമായ മാറ്റങ്ങളുണ്ടാവും. അതുപോലെ അലോയ് വീലുകളും പുതിയ ഡിസൈനിലായിരിക്കും. സ്റ്റൈലിഷായിട്ടാണ് പുതിയ ഡിസയറിനെ മാരുതി ഷോറൂമുകളിലെത്തിക്കുക.
പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് ഈ കിടിലന്‍ സെഡാനായി മാരുതി ഒരുക്കിയിരിക്കുന്നത്. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററുകള്‍, റിയര്‍ ബംപര്‍, ടെയില്‍ഗെയിറ്റ് എന്നിവയെല്ലാം പുതു മോഡലില്‍ കാണാനാവും. ഇലക്ട്രിക് സണ്‍റൂഫും ആദ്യമായി ഡിസയറിന് മാരുതി നല്‍കും. ഇന്റീരിയര്‍ ഫീച്ചറുകളിലും ഞെട്ടിക്കാന്‍ തന്നെയാണ് ഡിസയറിന്റെ വരവ്.
9 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രൊ പ്ലസ് ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, വയര്‍ലെസ് ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, എന്നിവയെല്ലാം ഡിസയറിലുണ്ടാവും. 1.2 ലിറ്റര്‍ , 3 സിലിണ്ടര്‍, സെഡ്12ഇ പെട്രോള്‍ എഞ്ചിനാണ് ഇവയ്ക്കുണ്ടാവുക. ഇവ പുറത്തിറങ്ങിയ ശേഷം സിഎന്‍ജി വേര്‍ഷനും മാരുതി സുസുക്കി പുറത്തിറക്കിയേക്കും.
അതേസമയം മാരുതി സുസുക്കി ഇവിഎക്‌സും ഇതിനൊപ്പം തന്നെ പുറത്തിറക്കിയേക്കും. മാരുതിയുടെ ആദ്യ ഇലക്ട്രിക് വെഹിക്കിള്‍ ആയിരിക്കും ഇത്. 2025 ജനുവരിയിലാണ് ഇത് റിലീസ് ചെയ്യുക. മാരുതിയുടെ മാര്‍ക്കറ്റിംഗ് സെയില്‍സ് മേധാവി പാര്‍ഥോ ബാനര്‍ജി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 15 ലക്ഷമായിരിക്കും ഇതിന്റെ എക്‌സ് ഷോറൂം വില.
ടാറ്റ കര്‍വ് ഇവി പോലുള്ള കാറുകളോടായിരിക്കും മാരുതിയുടെ ഇവിയുടെ മത്സരം. ഹ്യൂണ്ടായിയുടെ ക്രെറ്റ ഇവി, മഹീന്ദ്രയുടെ ഇവികള്‍ എന്നിവയെല്ലാം മത്സരത്തിനുണ്ടാവും. 60 കെവി ബാറ്ററിയും ഇതോടൊപ്പമുണ്ടാവും. 450 മുതല്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഒരൊറ്റ ചാര്‍ജില്‍ സാധിക്കും.












Click it and Unblock the Notifications