Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതിയോട് മുട്ടാൻ ഒരാളും വളർന്നിട്ടില്ല; സ്വിഫ്റ്റ് വരാൻ ഇനി ദിവസങ്ങൾ മാത്രം, മൈലേജിൽ അമ്പരപ്പിക്കും

ഇന്ത്യൻ വിപണിയിലെ മുടിചൂടാമന്നൻ എന്ന് വേണമെങ്കിൽ നമുക്ക് മാരുതിയെ വിശേഷിപ്പിക്കാം. എന്തെന്നാൽ മറ്റൊരാൾക്കും അവകാശപ്പെടാൻ കഴിയാത്ത, എത്തിപ്പിടിക്കാൻ കഴിയാത്ത അത്രയും ഉയരത്തിലാണ് നിലവിൽ മാരുതി എന്ന ഓട്ടോമൊബൈൽ അതികായന്റെ സ്ഥാനം. എന്നാൽ അത് കേവലം ഒരു ദിനം കൊണ്ട് ഉണ്ടാക്കി എടുത്തല്ലെന്ന് നിങ്ങൾ ഓർക്കണം.

മാരുതിയുടെ ജനപ്രീതിക്ക് കാരണം അവർ രംഗത്തിറക്കുന്ന മോഡലുകൾ തന്നെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇനി വരാനിരിക്കുന്ന സ്വിഫ്റ്റിന്റെ പുതിയ വകഭേദം. നമ്മുടെ കാർ വിപണിയിൽ അടുത്ത കാലത്ത് ഇത്രത്തോളം ജനകീയമായ മറ്റൊരു വാഹനം ഉണ്ടോ എന്ന് പോലും സംശയിക്കത്തക്ക വിധത്തിൽ ആരാധകർ ഉള്ള മോഡലാണ് സ്വിഫ്റ്റ്.

swift2024

മെയ് ഒൻപതിനാണ് ഈ മോഡലിന്റെ ഇന്ത്യയിലെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഈ വാഹനവുമായി ബന്ധപ്പെട്ട ധാരാളം അഭ്യൂഹങ്ങളും റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. അതിൽ സ്വിഫ്റ്റിന്റെ തലവര തന്നെ മാറ്റുന്ന ഒട്ടേറെ നിർണായക ഘടകങ്ങൾ ഉണ്ടായിരുന്നു എന്നതാണ് പ്രധാനം. എന്നാൽ അതിനെയൊക്കെ കടത്തി വെട്ടുന്ന വമ്പൻ നീക്കമാണ് മാരുതി ഏറ്റവും ഒടുവിൽ നടത്തിയതെന്നാണ് ഇപ്പോഴത്തെ വിവരം.

മാരുതി വാഹനങ്ങളെ ഇന്ത്യക്കാരുടെ നെഞ്ചോട് ചേർക്കാൻ ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് അതിന്റെ കുറഞ്ഞ വിലയാണ്. ആർക്കും എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയുന്ന ചെറിയ വിലയ്ക്ക് മാരുതി ഇന്ത്യയിൽ വാഹനങ്ങൾ വിൽക്കുന്നുണ്ട്. അതിന് പുറമെ മൈലേജ് തന്നെയാണ് മാരുതിയെ വേറിട്ട് നിർത്തുന്ന മറ്റൊരു കാര്യം. അതിലാണ് സ്വിഫ്റ്റ് വമ്പൻ നീക്കം നടത്തുന്നതെന്നാണ് സൂചന.

അതിന്റെ ഇന്ധനക്ഷമതയിൽ ചെറിയ മാറ്റമല്ല, ഞെട്ടിക്കുന്ന 15 ശതമാനത്തിന്റെ വർധനവ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എക്കാലത്തും ഇന്ധനക്ഷമതയിൽ വിട്ടുവീഴ്‌ച ചെയ്യാത്ത സ്വിഫ്റ്റിന്റെ ഈ നീക്കത്തിനും കൈയ്യടിക്കുകയാണ് ഇതോടെ ആരാധകർ. പുതിയ സ്വിഫ്റ്റ് ലിറ്ററിന് 25.72 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്‌ദാനം ചെയ്യുമെന്നാണ് സൂചന.

അതേസമയം, പുതിയ സ്വിഫ്റ്റിന്റെ ഡിസൈൻ നിലവിലുള്ള ജെൻ മോഡലുമായി വളരെ സാമ്യമുള്ളതായിരിക്കും. ഹണികോമ്പ് പാറ്റേൺ ഉള്ള വലിയ ഗ്രിൽ പോലെയുള്ള ചില സൂക്ഷ്‌മമായ മാറ്റങ്ങളും വാഹനത്തിൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇതുൾപ്പെടെ പല ഡിസൈൻ മാറ്റങ്ങളും വാഹനത്തെ വ്യത്യസ്‌തമാക്കും.

ഇതിന് പുറമെ പുതിയ 80 ബിഎച്ച്പി കരുത്തും 108 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 3-സിലിണ്ടർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോളുമായാണ് ന്യൂ ജെൻ സ്വിഫ്റ്റ് എത്തുന്നത്. ഈ പുതിയ എഞ്ചിന് 8 ബിഎച്ച്പി കരുത്തും 5 എൻഎം ടോർക്കും കുറവാണ് എന്ന ന്യൂനത ഉണ്ട്. എങ്കിലും പ്രകടനത്തിന്റെ കാര്യത്തിൽ ഒട്ടും മോശമാവില്ല എന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+