മാരുതി രണ്ടും കൽപിച്ച് തന്നെ; പുതിയ സ്വിഫ്റ്റിൽ അടിമുടി മാറ്റങ്ങൾ, ഈ നാല് ഫീച്ചറുകൾ അറിഞ്ഞാൽ ഞെട്ടും
ഇന്ത്യൻ വാഹന വിപണി അക്ഷമയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. എന്നാൽ ഇനി ഈ വാഹനം വിപണിയിലേക്ക് എത്താൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ വാഹനത്തെ കുറിച്ചുള്ള ചർച്ചകളും മറ്റും സജീവമായി നടന്നു കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഈ വാഹനവുമായി ബന്ധപ്പെട്ട ധാരാളം അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ ഈ വാഹനവുമായി ബന്ധപ്പെട്ട അഞ്ച് സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. ഇന്റീരിയറിലെ വ്യത്യാസം മുതൽ പുറമോടിയിലെ മാറ്റം വരെയും എഞ്ചിനുമായി ബന്ധപ്പെട്ട ചില പ്രധാന മാറ്റങ്ങളും ഒക്കെ ഇതിൽ ഉൾപ്പെടും. ഈ മാറ്റങ്ങൾ കൂടി വരുന്നതോടെ വാഹനം കൂടുതൽ ജനപ്രീതി കൈവരിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

ഇന്ധനക്ഷമത
പുതിയ 1.2 ലിറ്റർ ത്രീ-സിലിണ്ടർ Z12E എഞ്ചിനായിരിക്കും മാരുതി സ്വിഫ്റ്റിന് കരുത്ത് പകരുക. ഇത് പഴയ കെ-സീരീസ് എഞ്ചിനേക്കാൾ പവർ കുറവാണ് താരതമ്യേന. എന്നാൽ അവിടെയാണ് മാരുതി ഒരു വമ്പൻ ഓഫർ നിങ്ങൾക്ക് മുൻപിലേക്ക് വയ്ക്കുന്നത്. എഞ്ചിൻ പവർ കുറഞ്ഞാലും അതിന് പകരം ഇന്ധനക്ഷമത കൂടുമെന്നതാണ് മാറ്റം. പുതിയ സ്വിഫ്റ്റിന് ഇന്ധനക്ഷമത 25.72 കിലോമീറ്റർ ഇന്ധന ക്ഷമത ഉണ്ടെന്നാണ് കണക്കാക്കുന്നത്.
മെച്ചപ്പെട്ട ഇന്റീരിയർ
പരിഷ്‌കരിച്ച ക്യാബിൻ കാറിന് ലഭിക്കുമെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഫ്രീ-സ്‌റ്റാൻഡിംഗ് ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ്, ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിന് കീഴിൽ സ്ഥാപിച്ചിരിക്കുന്ന റീസ്‌റ്റൈൽ ചെയ്‌ത സെൻട്രൽ എയർ-കോൺ വെന്റുകൾ, മാറിയ ഡാഷ്‌ബോർഡ് ഡിസൈനിന് പുറമേ, പുതിയ സ്വിഫ്റ്റിന് അപ്‌ഹോൾസ്‌റ്ററിയിലും മാറ്റം ലഭിക്കും.
കൂടുതൽ ഉപകരണങ്ങൾ
വയർലെസ് ഫോൺ ചാർജർ, റിയർ എസി വെൻ്റുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിങ്ങനെ സ്വിഫ്റ്റ് മുഖം മാറുമ്പോൾ കൂടെ എത്തുന്ന പരിഷ്‌കാരങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. ക്രൂയിസ് കൺട്രോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്‌റ്റാർട്ട്/സ്‌റ്റോപ്പ്, സ്‌റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയും ഇതിലുണ്ടാകും.
പുത്തൻ സാങ്കേതിക വിദ്യ
സുരക്ഷയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്‌ച ഇല്ലെന്ന് മാരുതി ഊന്നിപ്പറയുകയാണ്. പുതിയ തലമുറ മാരുതി സ്വിഫ്റ്റിൽ ഇഎസ്‌സി, ഹിൽ സ്‌റ്റാർട്ട് അസിസ്‌റ്റ് എന്നിവയ്‌ക്കൊപ്പം ആറ് എയർബാഗുകളും ഉറപ്പാക്കാമെന്നാണ് ലഭ്യമായ വിവരം. നിലവിൽ വിൽക്കുന്ന സ്വിഫ്റ്റ് മോഡലിന് ഉയർന്ന വേരിയന്റുകകളിൽ പോലും ഇരട്ട എയർബാഗുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. അപ്പോഴാണ് ഈ വമ്പൻ മാറ്റം.












Click it and Unblock the Notifications