Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതിയുടെ സ്വന്തം കുഞ്ഞൂട്ടൻ; പുതിയ സ്വിഫ്റ്റ് വരുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങളുമായി, എയർബാഗ് കിട്ടുമോ?

മാരുതി സുസുക്കി രാജ്യത്തെ ഏറ്റവും വലിയ, പ്രധാനപ്പെട്ട വാഹന നിർമ്മാതാക്കളിൽ ഒരാളാണ്. ഇന്ത്യക്കാർ അത്രയധികം വിശ്വാസ്യത കൽപിച്ചു കൊടുക്കുന്ന മാരുതി സുസുക്കി കാറുകൾ വിൽപ്പനയിൽ എന്നും നമ്പർ വൺ ആയിരുന്നു. അത് നിലനിർത്താനും ഉപഭോക്താക്കളോടുള്ള കമ്പനിയുടെ പ്രതിബദ്ധത ശരിവെക്കാനും ലക്ഷ്യമിട്ട് പലപ്പോഴും മാരുതി കൂടുതൽ ഫേസ്‌ലിഫ്റ്റുകൾ, മാറ്റങ്ങൾ ഒക്കെയായി രംഗത്ത് വരാറുണ്ട്.

അത്തരത്തിൽ മാരുതി കൊണ്ട് വരുന്ന ഏറ്റവും വലിയ പരിഷ്‌കാരം അണിയറയിൽ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മറ്റാരുമല്ല സാക്ഷാൽ മാരുതി സുസുക്കി സ്വിഫ്റ്റ് തന്നെയാണ് വമ്പൻ മാറ്റങ്ങളുമായി പുറത്തിറങ്ങാൻ കാത്തുനിൽക്കുന്ന കക്ഷി.നേരത്തെ തന്നെ ഈ വാഹനവുമായി ബന്ധപ്പെട്ട വിവിധ റിപ്പോർട്ടുകൾ ഫീച്ചറുകളിൽ ചിലത് പുറത്തുവിട്ടിരുന്നു.

swiftcars2024

ഏറ്റവും പുതിയ വാർത്തകൾ പ്രകാരം മാരുതി തങ്ങളുടെ ഈ ഹാച്ച്ബാക്ക് സൂപ്പർ സ്‌റ്റാറിന് വിവിധ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. പ്രധാനമായും അവർ കൂട്ടിച്ചേർക്കാൻ ഉദ്ദേശിക്കുന്ന ഫീച്ചറുകളിൽ സുരക്ഷയ്ക്ക് ഉൾപ്പെടെ പ്രാധാന്യം നൽകുമെന്നാണ് സൂചന. ആറ് എയർബാഗുകൾ ഉൾപ്പെടെ ഈ വാഹനത്തിൽ സ്ഥാപിക്കുമെന്നാണ് ലഭ്യമായ വിവരം.

കൂടാതെ ചെറുതും വലുതുമായ ഒട്ടേറെ ഫീച്ചറുകൾ ഈ ഫോണിൽ ഉൾപ്പെടുത്തിയേക്കും. വരാനിരിക്കുന്ന ന്യൂ-ജെൻ സ്വിഫ്റ്റ് ജപ്പാനിലും യൂറോപ്പിലും ഇതിനകം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മോഡലുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ അതിൽ നിന്ന് ലഭ്യമാണ്. ഏതാണ്ട് പല കാര്യങ്ങളിലും ഇവ സമാന പുളർത്തുമെന്നാണ് സൂചന.

എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും, എൽഇഡി ഡിആർഎല്ലുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്‌റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വയർലെസ് ആപ്പിൾ കാർപ്ലേയ്‌ക്കൊപ്പം ഫ്രീ-സ്‌റ്റാൻഡിംഗ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം എന്നിവ ആഗോള തലത്തിൽ അവതരിപ്പിച്ച വകഭേദത്തിന് ലഭിക്കുന്നുണ്ട്.

ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്‌റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, ഇബിഡി, ബ്രേക്ക് അസിസ്റ്റ് ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ അഡാസ് ഫീച്ചറുകളാണ് ജപ്പാനിലും യൂറോപ്പിലും ഇറങ്ങിയ മോഡലിൽ ഉള്ളത്.

പുതിയ സ്വിഫ്റ്റിന്റെ ഔദ്യോഗിക ലോഞ്ച് തീയതി മാരുതി സുസുക്കി ഇതുവരെ പുറത്തുവിട്ടില്ല. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് പുറത്തിറക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തെ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതോടെ പഴയ സ്വിഫ്റ്റിനേക്കാൾ പുതിയതിന് ഗണ്യമായ വിലവർധനവ് ഉണ്ടാവും എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+