മാരുതിയുടെ ദീപാവലി സമ്മാനം, സ്വിഫ്റ്റിന്റെ ബ്ലിറ്റ്‌സ് എഡിഷന്‍ ലോഞ്ച് ചെയ്തു; ഫീച്ചറുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: മാരുതി സുസുക്കി ഉത്സവ സീസണ്‍ മുന്‍നിര്‍ത്തി പുതിയ മോഡല്‍ സ്വിഫ്റ്റ് പുറത്തിറങ്ങിയിരിക്കുകയാണ്. മാരുതിയുടെ സ്വിഫ്റ്റ് ബ്ലിറ്റ്‌സ് എഡിഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ഹാച്ച്ബാക്കില്‍ ഏറ്റവും പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാരുതി സുസുക്കി പുതിയ സ്വിഫ്റ്റ് പുറത്തിറക്കിയിരിക്കുകയാണ്. ആക്‌സസറികള്‍ ഒരുപാട് ബ്ലിറ്റ്‌സ് എഡിഷനില്‍ ഉണ്ട്.
ഉത്സവ സീസണില്‍ മാരുതി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കൂടിയാണ് ഈ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. ലോ, മിഡ് വേരിയന്റുകളില്‍ ഇപ്പോള്‍ ബ്ലിറ്റ്‌സ് എഡിഷന്‍ ലഭ്യമാവും. ഈ ഹാച്ച്ബാക്കിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം ആക്‌സസറികളാണ്. കൂടുതല്‍ മികവുറ്റ ആക്‌സസറികള്‍ ഇതിനൊപ്പം മാരുതി സുസുക്കി നല്‍കുന്നുണ്ട്.

39500 രൂപ മുതല്‍ 49854 രൂപ വരെ വില വരുന്ന ആക്‌സസറികളാണ് സൗജന്യമായി ഈ കാറിനൊപ്പം ലഭിക്കുക. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ(ഒ) എന്നീ വേരിയന്റുകളിലാണ് ഇവ ലഭ്യമാവുക. പെട്രോള്‍, സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനകളും, മാനുവല്‍, എഎംടി ഗിയര്‍ ബോക്‌സ് മോഡലുകളിലുമാണ് ലഭ്യമാവുക.
ആക്‌സസറികള്‍ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. റിയര്‍ അണ്ടര്‍ബോഡി സ്‌പോയിലര്‍, ബൂട്ടിന് മുകളിലെ സ്‌പോയിലര്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ഗ്രില്‍ ഗാര്‍നിഷ്, ഇല്ലുമിനേറ്റഡ് ഡോര്‍ സില്‍സ്, ഡോര്‍ വിസറുകള്‍, ക്യാബിനില്‍ പുതിയ സീറ്റ് കവറുകള്‍ എന്നിവയെല്ലാം ആക്‌സസറികളില്‍ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പുതിയ എഡിഷനായി ഒരുക്കിയിട്ടുണ്ട്.
ഫീച്ചറുകളും ഈ ഹാച്ച്ബാക്കിന്റെ കാര്യത്തില്‍ കിടിലനാണ്. ന്യൂജെന്‍ മോഡലിന് 1.2 ലിറ്റര്‍ സെഡ് സീരീസ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഉള്ളത്. 81 ബിഎച്ച്പിയാണ് ഇവയ്ക്ക് ലഭിക്കുക. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഇവയ്ക്കുണ്ട്. 5 സ്പീഡ് മാനുവല്‍-എഎംടി യൂണിറ്റാണ് ഇവയ്ക്കുള്ളത്.
പെട്രോള്‍-സിഎന്‍ജി ഓപ്ഷനില്‍ പവര്‍ 69 ബിഎച്ച്പിയായി കുറയും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ വേരിയന്റിന് ഉണ്ടാവുക. അതായത് കരുത്തേറിയ സ്വിഫ്റ്റ് തന്നെയായിരിക്കും ബ്ലിറ്റ്‌സ് എന്നാണ് മാരുതി സൂചിപ്പിക്കുന്നത്. പുതിയ വേരിയന്റ് വളരെ വേഗത്തില്‍ തന്നെ വിപണി കീഴടക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി. ഉത്സവസീസണില്‍ മാരുതി തന്നെയാണ് വില്‍പ്പനയില്‍ ലീഡ് ചെയ്യുന്നത്.
അതേസമയം പുതിയ സ്വിഫ്റ്റിന് 6.49 ലക്ഷത്തിനും 9.60 ലക്ഷത്തിനും ഇടയിലാണ് വില. ഇതെല്ലാം എക്‌സ്‌ഷോറൂം നിരക്കുകളാണ്. എന്നാല്‍ ഇപ്പോള്‍ വലിയ ഡിസ്‌കൗണ്ടും ഈ മോഡലിന് മാരുതി സുസുക്കി നല്‍കുന്നുണ്ട്. 50000 രൂപ വരെയാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. 35000 മുതലാണ് ഡിസ്‌കൗണ്ട് ആരംഭിക്കുന്നത്. ഇത് വേരിയന്റിന് അനുസരിച്ചാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക.
ക്യാഷ് ഡിസ്‌കൗണ്ടായി 10000 രൂപയാണ് ഈ ഹാച്ച്ബാക്കിന് ലഭിക്കുക. എക്‌സ്‌ചേഞ്ച് ബോണസായി 15000 രൂപയും ലഭിക്കും. മാരുതി സുസുക്കി നേരത്തെ ബലേനോ റീഗല്‍ എഡിഷന്‍, ഗ്രാന്‍ഡ് വിറ്റാര ഡൊമിനിയന്‍ എഡിഷന്‍, വാഗണ്‍ ആര് വാള്‍ട്‌സ് എഡിഷന്‍, ഇഗ്നിസ് റേഡിയന്‍സ് എഡിഷന്‍ എന്നിവയും പുറത്തിറക്കിയിരുന്നു.












Click it and Unblock the Notifications