Get Updates
Get notified of breaking news, exclusive insights, and must-see stories!

പപ്പടം എന്ന് വിളിച്ച് കളിയാക്കേണ്ട..! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചത് മാരുതിയുടെ ഈ കിടിലൻ കാർ...

വാഹന വിപണിയുടെ കുതിപ്പ് കണ്ട മറ്റൊരു വർഷം കൂടി കടന്നുപോയിരിക്കുകയാണ്. പുത്തൻ മോഡലുകൾ ഒരുപാടെണ്ണം നിരത്തിൽ ഇറങ്ങിയ 2023ൽ പക്ഷേ വിൽപന കണക്കുകൾ വന്നപ്പോൾ ഒരു പഴയ വാഹനം തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ഇന്ത്യയിലെ കാർ വിപണിയെ കാലങ്ങളായി അടക്കി ഭരിക്കുന്ന ചില മോഡലുകളെ പോലും പിന്തള്ളിയാണ് ഇക്കുറി ഒരു അപ്രതീക്ഷിത അതിഥി മുന്നിൽ എത്തിയത്.

മാരുതി സുസുക്കി വാഗൺആർ, മാരുതി സുസുക്കി ബലേനോ എന്നിവയെ പിന്തള്ളി 2023 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറായിരുന്നു മാരുതി സുസുക്കി സ്വിഫ്റ്റ് ആണ്‌ മാറിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, 2023ൽ 203,500 യൂണിറ്റ് സ്വിഫ്റ്റ് ആണ് വിറ്റത്.

marutisuzukicar

നിലവിൽ ഇന്ത്യയിൽ 5.99 ലക്ഷം മുതൽ 9.03 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ എക്‌സ് ഷോറൂം വില. എന്നാൽ, ജനുവരിയിൽ മാരുതി അതിന്റെ മുഴുവൻ പോർട്ട്‌ഫോളിയോയിലും വർധനവ് പ്രഖ്യാപിച്ചതിനാൽ സ്വിഫ്റ്റിന്റെ വിലയും ഉയരുമെന്നാണ് സൂചന. ഒട്ടുമിക്ക എല്ലാ വാഹന കമ്പനികളും വില വർധന പ്രഖ്യാപിച്ചു എന്നതും ശ്രദ്ധേയമാണ്.

സ്വിഫ്റ്റിന്റെ ഹൃദയഭാഗത്ത് 1.2 ലിറ്റർ കെ-സീരീസ് ഡ്യുവൽ-ജെറ്റ് ഡ്യുവൽ-വിവിടി പെട്രോൾ എഞ്ചിനാണ് ഉള്ളത്, ഇത് പരമാവധി 89.7PS പവറും 113Nm പീക്ക് ടോർക്കും വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 5-സ്‌പീഡ് MT അല്ലെങ്കിൽ 5-സ്‌പീഡ് AMT എന്നിവയുമായി ജോഡിയാക്കാം. 5-സ്‌പീഡ് MT ഉള്ള ഒരു സിഎൻജി ഓപ്ഷനും (77.5PS, 98.5Nm) സ്വിഫ്റ്റിൽ ഉണ്ട്.

2024ൽ മാരുതി പുതിയ സ്വിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, കാറിന്റെ വിവിധ ഫീച്ചറുകളും രൂപവും ഇതിനകം തന്നെ പുറത്ത് വന്നുകഴിഞ്ഞു. പുതിയ മോഡൽ ആദ്യമായി ജപ്പാൻ മൊബിലിറ്റി ഷോ 2023ൽ ഒരു 'കൺസെപ്റ്റ്' ആയി പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഇത് നിർമ്മാണത്തിന് ഏകദേശം തയ്യാറായി എന്നാണ് സൂചന.

ഇനി നിരത്ത് ഇവർ ഭരിക്കും..! 2024ൽ വാഹന പ്രേമികളുടെ മനസിളക്കാൻ വരുന്ന എസ്‌യുവി കൊമ്പൻമാർ ഇവരാണ്...

അതേസമയം, ചരിത്രത്തിലാദ്യമായി ഒരു കലണ്ടർ വർഷത്തിൽ 2,000,000 യൂണിറ്റുകളുടെ വിൽപ്പന നാഴികക്കല്ല് മറികടന്ന് മാരുതി സുസുക്കി ഇന്ത്യ. കുതിപ്പ് തുടർന്നിരുന്നു. 2023ൽ 2,066,219 യൂണിറ്റുകളുടെ സഞ്ചിത വിൽപ്പന നേടിയെടുത്താണ് മാരുതി ചരിത്രം തിരുത്തി എഴുതിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+