Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതിയുടെ കുഞ്ഞൻ എസ്‌യുവി ഉടനെത്തും; ടാറ്റ പഞ്ചിന്റെ അഹങ്കാരം തീരും, ആരെയും ഞെട്ടിക്കും ഈ ഡിസൈൻ

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയും വിപണിയിലെ എസ്‌യുവി തരംഗത്തിനൊപ്പം നീങ്ങുന്ന കാഴ്‌ചയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ്, ന്യൂ ബ്രെസ്സ, ജിംനി തുടങ്ങിയ ഏറ്റവും പുതിയ ലോഞ്ചുകൾക്കൊപ്പം കമ്പനിയുടെ എസ്‌യുവി പോർട്ട്ഫോളിയോ കൂടുതൽ ശക്തമാക്കുകയാണ് ഇപ്പോൾ മാരുതി സുസുക്കി.

ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഒരു മൈക്രോ എസ്‌യുവി 2026-2027 വർഷത്തിൽ ഇന്ത്യൻ വിപണിയിൽ മാരുതി അവതരിപ്പിക്കും. ബ്രാൻഡിന്റെ ലൈനപ്പിൽ ബ്രെസ്സയ്ക്ക് താഴെയായിരിക്കും പുതിയ മൈക്രോ എസ്‌യുവിയുടെ സ്ഥാനം. എസ്-പ്രസ്സോ, ഇഗ്നിസ് തുടങ്ങിയ ഉയർന്ന റൈഡിംഗ് ഹാച്ച്ബാക്കുകൾ നിലവിൽ മൈക്രോ-എസ്‌യുവി സെഗ്‌മെന്റിന്റെ വിടവ് നികത്തുമ്പോൾ എതിരാളികൾക്ക് അനുസൃതമായി ഉയരുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

marutisuzukimicrosuv

മാരുതിയുടെ പുതിയ മോഡലിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വിരളമാണെങ്കിലും, അതിന്റെ നീളം 4 മീറ്ററിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കമാൻഡിംഗ് ഡൈവിംഗ് പൊസിഷൻ, ശരിയായ എസ്‌യുവിഷ് സ്‌റ്റാൻസ് എന്നിവ ജാപ്പനീസ് കാർ നിർമ്മാതാവ് അതിന്റെ വരാനിരിക്കുന്ന മൈക്രോ എസ്‌യുവിയിൽ ഉൾപ്പെടുത്തുന്ന ചില പ്രധാന ഘടകങ്ങൾ ആയിരിക്കും.

ഡിസൈനിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ് എന്നിവയുൾപ്പെടെ കമ്പനിയുടെ ഏറ്റവും പുതിയ എസ്‌യുവികൾ പോലെയുള്ള സമാന സവിശേഷതകൾ ഇതിലും പ്രതീക്ഷിക്കാം. ഇന്റീരിയറിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റം, ഫ്ലാറ്റ്-ബോട്ടം സ്‌റ്റിയറിംഗ് വീൽ, ആറ് എയർബാഗുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പുഷ്-ബട്ടൺ സ്‌റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ സവിശേഷതകളോടെ ആയിരിക്കും വാഹനം വിപണിയിൽ എത്തുക.

1.2 ലിറ്റർ Z-സീരീസ് മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനായിരിക്കും ഈ വൈ43 മൈക്രോ-എസ്‌യുവിയിൽ ഉണ്ടാവുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോഡിയാക്കിയ പുതിയ-ജെൻ സ്വിഫ്റ്റിൽ ഉടൻ അരങ്ങേറ്റം കുറിക്കും. ഇതിനുപുറമെ, മാരുതി സുസുക്കി അതിന്റെ ആദ്യത്തെ ഇലക്ട്രിക് കാറായ ഇവിഎക്‌സ്, ഗ്രാൻഡ് വിറ്റാര അടിസ്ഥാനമാക്കിയുള്ള വൈ17 7 സീറ്റർ എസ്‌യുവി എന്നിവയും ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

കമ്പനിയുടെ ഏറ്റവും പുതിയ നയമനുസരിച്ച് ഒന്നിലധികം എസ്‌യുവി കാറുകൾ അവരുടെ പട്ടികയിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. വരും വർഷങ്ങളിൽ ഇവയിൽ ഓരോന്നായി അവതരിപ്പിക്കാനാണ് മാരുതി സുസുക്കി പദ്ധതിയിടുന്നത്. അതേസമയം, വരാനിരിക്കുന്ന ഈ എസ്‌യുവികൾ മാരുതി സുസുക്കിക്ക് വേണ്ടി പുതിയ സെഗ്‌മെൻ്റുകളുടെ വാതിലുകൾ തുറക്കും, ഒപ്പം വിപണിയിലെ ആധിപത്യം കൂടുതൽ ശക്തമാക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+