അപ്പോ എങ്ങനാ, പുതിയ വാഗണ്‍ ആര്‍ ബുക്ക് ചെയ്യുകയല്ലേ? മാരുതിയുടെ പുത്തന്‍ മോഡലെത്തി; വില ഇത്ര

ന്യൂഡല്‍ഹി മാരുതി സുസുക്കി ഇന്ത്യയിലെ സാധാരണക്കാരുടെ വാഹനമാണ്. ഏതൊരാളും ആദ്യമൊരു കാര്‍ സ്വന്തമാക്കുമ്പോള്‍ ചിന്തിക്കുന്നത് മാരുതിയുടെ കാര്‍ വാങ്ങുന്നതിനെ കുറിച്ചായിരിക്കും. പ്രധാനമായും വില, മൈലേജ്, സര്‍വീസ് എന്നിവയാണ് എല്ലാവരും നോക്കുക. ഇത് മൂന്നും മാരുതിയുടെ കാര്യത്തില്‍ മികവുറ്റതാണ്. ഇപ്പോഴിതാ ബജറ്റ് കാറുകളുടെ കൂട്ടത്തിലേക്ക് പുതിയ വാഗണ്‍ ആര്‍ വാള്‍ട്‌സ് എത്തിയിരിക്കുകയാണ്.

ഇത് മാരുതിയുടെ ലിമിറ്റഡ് എഡിഷന്‍ കാറാണ്. വെള്ളിയാഴ്ച്ചയാണ് ഈ കാര്‍ മാരുതി സുസുക്കി വിപണിയില്‍ ഇറക്കിയത്. ഏറ്റവും ആകര്‍ഷകമായ എക്‌സ് ഷോറൂം നിരക്കിലാണ് ഈ കാര്‍ ലഭ്യമാവുക. 5.65 ലക്ഷം രൂപയാണ് പുതിയ വാഗണ്‍ ആര്‍ ലിമിറ്റഡ് എഡിഷന്റെ വില.

maruti-suzuki-wagonr

പെട്രോള്‍, സിഎന്‍ജി, എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ എന്നീ വേരിയന്റുകളില്‍ ഇപ്പോള്‍ മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍ വാള്‍ട്‌സ് സ്വന്തമാക്കാന്‍ സാധിക്കും. ഇന്ത്യയില്‍ മാരുതിക്ക് കൂടുതല്‍ വിറ്റുപോയ കാറുകളില്‍ ഒന്നാണ് വാഗണ്‍ ആര്‍. 3,250000 യൂണിറ്റുകളാണ് ഇതുവരെ വാഗണ്‍ ആര്‍ വിറ്റുപോയത്.

1999ലാണ് ഈ മോഡല്‍ പുറത്തിറങ്ങിയത്. അന്ന് മുതല്‍ എല്ലാവരും ഇഷ്ടപ്പെടുന്ന മാരുതി സുസുക്കിയുടെ കാറുകളില്‍ ഒന്നാണിത്. മിഡ്-ഹാച്ച്ബാക്ക് സെഗ്മെന്റില്‍ 64 ശതമാനം ആളുകളും മാരുതി സുസുക്കിയുടെ ഈ കാര്‍ സ്വന്തമായിട്ടുള്ളവരാണ്. ഇവരില്‍ പലരും പുതിയ കാര്‍ വാങ്ങുന്നുണ്ടെങ്കില്‍ ആദ്യം പരിഗണിക്കുക പുതിയ വാഗണ്‍ ആറിനെയായിരിക്കും.

മികച്ച എക്സ്റ്റീരിയറാണ് വാഗണ്‍ ആര്‍ വാള്‍ട്‌സില്‍ മാരുതി സുസുക്കി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോഗ് ലാബുകള്‍, മാല്‍-ആര്‍ച്ച് ക്ലാഡിങ്, ബമ്പര്‍ പ്രൊക്ടറുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, ബോഡി സൈഡ് മോള്‍ഡിംഗ്, ഫ്രണ്ട് ക്രോം ഗ്രില്‍ എന്നിവയാണ് ഇന്റീരിയറില്‍ പുതുതായി വന്നിരിക്കുന്ന മാറ്റങ്ങള്‍.

ഇന്റീരിയര്‍ സ്റ്റൈലിംഗും മാറ്റങ്ങളോടെയാണ് എത്തിയിരിക്കുന്നത്. ഡിസൈനര്‍ ഫ്‌ളോര്‍ മാറ്റ്‌സിലും, സ്‌റ്റൈലിംഗ് കിറ്റിലുമാണ് മാറ്റങ്ങള്‍. ടച്ച്‌സ്‌ക്രീന്‍മ്യൂസിക് സിസ്റ്റമാണ് ഇതിന് ലഭിക്കുക, സെക്യൂരിറ്റി സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ എന്നിവയെല്ലാം പുതുതായി വന്നതാണ്. പുതിയ രീതിയിലുള്ള അപ്‌ഡേഷനും ഈ കാറിന് വന്നിട്ടുണ്ട്.

പുതിയ ഇന്റിരീയര്‍ സ്റ്റൈലിങ് കിറ്റ്, ഡിസൈന്‍ ഫ്‌ളോര്‍ മാറ്റുകള്‍, എന്നിവയും ഇതിലുണ്ട്. അതുപോലെ ടച്ച് സ്‌ക്രീന്‍ മ്യൂസിക് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ എന്നിവയുണ്ട്. സേഫ്റ്റ് ഫീച്ചറില്‍ രണ്ട് എയര്‍ബാഗുകളും വാഗണ്‍ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആന്റി-ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക് ഫോഴ്‌സ് ഡിസ്ബ്രിട്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് എന്നിവയെല്ലാം സുരക്ഷാ ഫീച്ചറുകളില്‍ മാരുതി സുസുക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊത്തം 12 സുരക്ഷാ ഫീച്ചറുകളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+