മാരുതിയുടെ സ്വിഫ്റ്റിന് ഇനി പുതു മോഡല്‍, സിഎന്‍ജി വേര്‍ഷന്‍ എത്തി; മാറ്റങ്ങള്‍ എന്തെല്ലാം?
മാരുതി സുസുക്കി വന്‍ സര്‍പ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അവര്‍ നാലാം തലമുറയില്‍ വരുന്ന പുതിയ സ്വിഫ്റ്റിന്റെ സിഎന്‍ജി വേര്‍ഷനുമായി വരാന്‍ പോവുകയാണ്. ഈ വര്‍ഷം മെയ് ഒന്‍പതിനാണ് സ്വിഫ്റ്റ് ഫോര്‍ത്ത് ജനറേഷന്‍ സ്വിഫ്റ്റ് മാരുതി പുറത്തിറക്കിയത്. സ്വിഫ്റ്റും പുതിയ മാര്‍ക്കറ്റ് ട്രെന്‍ഡ് പിന്തുടരുന്നതിന്റെ ഭാഗമായിട്ടാണ് സിഎന്‍ജിയിലേക്ക് മാറുന്നത്.
സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ സ്വിഫ്റ്റ് സിഎന്‍ജി വിപണിയില്‍ ഇറങ്ങും. അതേസമയം ഇന്ത്യയില്‍ വില്‍പ്പനയില്‍ കുതിക്കുന്ന മാരുതിക്ക് സ്വിഫ്‌റിന്റെ സിഎന്‍ജിയിലേക്കുള്ള മാറ്റം കൂടുതല്‍ ഗുണം ചെയ്‌തേക്കും. സിഎന്‍ജി മോഡലുകള്‍ ഉള്ള കൂടുതല്‍ കാറുകള്‍ മാരുതിക്കാണ് ഉള്ളത്.

നിലവില്‍ മാരുതിക്ക് 14 സിഎന്‍ജി മോഡലുകളാണ് ഉള്ളത്. എര്‍ട്ടിഗ, ബ്രെസ്സ, ഡിസയര്‍ എന്നിവയാണ് മാരുതിക്ക് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന സിഎന്‍ജി മോഡലുകള്‍. ഓഗസ്റ്റില്‍ മാരുതിക്ക് ഏറെ നേട്ടങ്ങളുണ്ടായ മാസമാണ്. 49602 യൂണിറ്റ് സിഎന്‍ജി കാറുകളാണ് മാരുതി കഴിഞ്ഞ മാസം വിറ്റത്.
ആഭ്യന്തര കാര്‍ വിപണിയില്‍ 34.67 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഇതും പുതിയ സിഎന്‍ജി മോഡലുകള്‍ വില്‍ക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. മാരുതിയുടെ ഏത് കാറിനും പെട്രോളിനേക്കാള്‍ 95000 രൂപ അധികമാണ് സിഎന്‍ജിക്ക്. അതുകൊണ്ട് പെട്രോള്‍-ഡീസല്‍ മോഡലുകള്‍ തന്നെയാണ് ഇപ്പോഴും ജനപ്രിയമായി നില്‍ക്കുന്നത്.
സ്വിഫ്റ്റിന് 6.49 ലക്ഷത്തിനും 9.59 ലക്ഷത്തിനും ഇടയിലാണ് എക്‌സ് ഷോറൂം വില. സ്വിഫ്റ്റിന്റെ സിഎന്‍ജി മോഡലിനും അധികമായി 95000 രൂപ നല്‍കേണ്ടി വരും. സ്വിഫ്റ്റിന് ഇപ്പോള്‍ സെഡ് സീരീസ് 1.2 ലിറ്റര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഉള്ളത്. 5 സ്പീഡ് എംടി, 5 സ്പീഡ് എഎംടി എന്നിങ്ങനെ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ഉള്ളത്.
സ്വിഫ്റ്റ് സിഎന്‍ജിയില്‍ പവറും ടോര്‍ക്കും കുറവായിരിക്കും. ഇതിനോടകം മൂന്ന് മില്യണ്‍ യൂണിറ്റ് സ്വിഫ്റ്റുകളാണ് മാരുതി വിറ്റത്. ഫസ്റ്റ് ജനറേഷന്‍ സ്വിഫ്റ്റ് 2005ലാണ് ലോഞ്ച് ചെയ്യുന്നത്. 2011ലാണ് സെക്കന്‍ഡ് ജനറേഷന്‍ എത്തുന്നത്. മൂന്നാം തലമുറ 2018ലും വിപണിയിലെത്തി.
നാലാം തലമുറ മെയ് മാസത്തില്‍ പുറത്തിറങ്ങിയ ശേഷം 65513 യൂണിറ്റുകളാണ് വിറ്റത്. സിഎന്‍ജി വരുന്നതോടെ വില്‍പ്പന കൂടുതല്‍ ശക്തമാകുമെന്നാണ് മാരുതിയുടെ വിലയിരുത്തല്‍. അതേസമയം മാരുതി ചില കാറുകള്‍ക്ക് വലിയ ഡിസ്‌കൗണ്ടും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജിംനിക്ക് രണ്ടര ലക്ഷം രൂപ വരെയാണ് ആല്‍ഫ വേരിയന്റിന് നല്‍കുന്ന ഡിസ്‌കൗണ്ട്.
സെറ്റ വേരിയന്റിന് 1.95 ലക്ഷം രൂപ ഡിസ്‌കൗണ്ട് ലഭിക്കും. അതുപോലെ ഗ്രാന്‍ഡ് വിറ്റാര സ്‌ട്രോങ് ഹൈബ്രിഡ് മോഡലാണെങ്കില്‍ 1.28 ലക്ഷം രൂപയാണ് ഡിസ്‌കൗണ്ട്. മൈല്‍ഡ് ഹൈബ്രിഡാണെങ്കില്‍ 73100 രൂപ കുറയും. ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിക്ക് 33100 രൂപയും കുറയും.












Click it and Unblock the Notifications