Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയിൽ ഇടിമിന്നലാവാൻ ജിംനിയുടെ തണ്ടർ എഡിഷൻ; വില ഇത്രയും കുറവോ..?

വിപണിയിൽ താരമാവാൻ മാരുതി സുസുക്കി അവതരിപ്പിച്ച ജിംനിയുടെ മറ്റൊരു വകഭേദം കൂടി ഇപ്പോൾ തരംഗമാവാൻ എത്തിയിരിക്കുകയാണ്. കുറഞ്ഞ വിലയിൽ ഈ ഓഫ്‌റോഡ് വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് മാരുതി പുത്തൻ തണ്ടർ എഡിഷനുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഈ സ്പെഷ്യൽ എഡിഷൻ ലഭ്യമാവുക എന്നാണ് മാരുതി അറിയിച്ചത്.

മറ്റ്‌ സ്പെഷ്യൽ എഡിഷനുകളിൽ നിന്ന് വ്യത്യസ്‌തമായി കൂടുതൽ താങ്ങാവുന്ന വിലയിലാണ് ഇത് എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട് തണ്ടർ എഡിഷന്. ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 10.74 ലക്ഷം മുതലായിരിക്കും. എന്നാൽ തണ്ടർ എഡിഷനെ സ്‌റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് വേറിട്ട് നിർത്തുന്നത് ചില പ്രത്യേക ആക്‌സസറികളുടെ കൂട്ടിച്ചേർക്കലാണ് എന്നതാണ് വാസ്‌തവം.

 thunderedition

അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബോഡി ഡെക്കൽ. ഇതിനുപുറമെ, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, സൈഡ് ഡോർ ക്ലാഡിംഗ്, ഡോർ വിസർ, ഒആർവി എമ്മുകൾ, ഹുഡ്, സൈഡ് ഫെൻഡറുകൾ എന്നിവ തണ്ടറിന് കൂടുതൽ ഭംഗി നൽകുന്നു.

എന്നാൽ എഞ്ചിൻ ഉൾപ്പെടെയുള്ള മറ്റ് മെക്കാനിക്കൽ കാര്യങ്ങളിൽ മാരുതി സുസുക്കി മാറ്റമൊന്നും വരുത്തിയിട്ടില്ല. 103 ബിഎച്ച്‌പിയും 134 എൻഎം ടോർക്കും വികസിപ്പിക്കുന്ന 1.5 ലിറ്റർ കെ15 ബി പെട്രോൾ എഞ്ചിൻ തന്നെയാണ് ജിംനി തണ്ടർ എഡിഷന്റെയും കരുത്ത്. സാധാരണ സ്‌റ്റാൻഡേർഡ് വേരിയന്റ് ജിംനിക്കുള്ള മറ്റ് സവിശേഷതകളെല്ലാം അതേപടി ഇതിലും നിലനിർത്തിയിട്ടുണ്ട്.

വിപണിയിൽ മാരുതി സുസുക്കി ജിംനിയുടെ പ്രധാന എതിരാളിയായ ഥാർ മോഡലിനെ അടിച്ചു വീഴ്ത്തുകയാണ് ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷനിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. കാരണം ജിംനി അവതരിപ്പിച്ച ശേഷവും മഹീന്ദ്രയുടെ ഓഫ്‌റോഡർ കരുത്തിന് പ്രത്യേകിച്ച് ഒരു കുലുക്കവും തട്ടിയിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ മാരുതി സുസുക്കി ജിംനിയുടെ തുടക്കത്തിലുള്ള ജനപ്രീതി കൈവിട്ടുപോവുകയും ചെയ്‌തിട്ടുണ്ട്‌. ഇതൊക്കെയാവാം കമ്പനിയെ കൂടുതൽ ഉപയോക്താക്കളെ ആശ്രയിക്കാൻ വിലയിൽ അൽപം ഇളവ് നൽകാൻ പ്രേരിപ്പിച്ച ഘടകങ്ങൾ എന്നാണ് റിപ്പോർട്ട്.

അതേസമയം, ഒക്ടോബർ മാസത്തെ വിൽപന കണക്കുകൾ മാരുതിക്ക് ആശാവഹമല്ല. ഒക്ടോബറിൽ ആകെ 5593 യൂണിറ്റ് ഥാർ ആണ് മഹീന്ദ്ര വിറ്റഴിച്ചത്. എന്നാൽ അതേ കാലയളവിൽ കേവലം 1852 യൂണിറ്റ് ജിംനി മാത്രമേ മാരുതിയ്ക്ക് വിൽക്കാൻ കഴിഞ്ഞുള്ളൂ. മറ്റെല്ലാ വിഭാഗങ്ങളിലും മുൻപന്തിയിലുള്ള മാരുതി ഓഫ് റോഡ് പോരാട്ടത്തിൽ ഥാറിന് മുൻപിൽ കാലിടറുമെന്ന് തന്നെയാണ് കണക്കുകൾ നൽകുന്ന വ്യക്തമായ സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+