എത്തി മോനേ മേഴ്സിഡസിന്റെ പുത്തന്‍ മേയ്ബാച്ച്, ഫീച്ചറുകളില്‍ കില്ലാഡി; ഈ വിലയ്ക്ക് സ്വന്തമാക്കാം
മേഴ്സിഡസ് ഇന്ത്യക്കാരുടെ പ്രിയ ആഡംബര വാഹനമാണ്. ബെന്‍സ് എന്ന് കേട്ടാല്‍ ആരും ഒന്ന് നോക്കും. മറ്റൊരു കാറിനും ഇന്ത്യയില്‍ ഇത്രത്തോളം പവറുണ്ടാവില്ല. എന്തായാലും മെഴ്സിഡസ് ആരാധകര്‍ ഇപ്പോഴിതാ പുതിയൊരു സന്തോഷ വാര്‍ത്ത തേടിയെത്തിയിരിക്കുകയാണ്. മെഴ്സിഡസ് ബെന്‍സ് മേയ്ബാച്ച് ജിഎല്‍എസ് 600 4എംഎടിഐസി ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്.
ഇതൊരു അത്യാഡംബര കാറാണ്. ഇന്ത്യയിലെ ആഡംബര കാര്‍ പ്രേമികള്‍ക്ക് ഈ കാര്‍ ഉറപ്പായും ഇഷ്ടപ്പെടും അത്തരത്തില്‍ കിടിലന്‍ ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വില കുറച്ച് അധികം തന്നെയാണ്. 3.35 കോടി രൂപയാണ് ഈ കാറിന്റെ എക്സ് ഷോറൂം വില.

അതിഗംഭീരമായ ഡിസൈനില്‍ ഈ മേയ്ബാച്ച് മെഴ്സിഡസ് പുറത്തിറക്കിയിരിക്കുന്നത്. ഈ കാറില്‍ മേയ്ബാച്ച് റേഡിയേറ്റര്‍ ഗ്രില്ലിനൊപ്പം ക്രോം വെര്‍ട്ടിക്കല്‍ സ്ലാറ്റ്സ് ആണ് ഉള്ളത്. അതിനൊപ്പം എയര്‍ ഇന്‍ലെറ്റ് ഗ്രില്ലുകളും ഫ്രണ്ട് എപ്രോണില്‍ ഉണ്ട്. അടിമുടി ഡിസൈന്‍ മാറിയ മുന്നിലെയും പിന്നിലെയും ബമ്പറുകളാണ് ഈ കാറിന്റെ മറ്റൊരു ആകര്‍ഷണം.
അപ്ഗ്രേഡ് ചെയ്ത എല്‍ഇഡി ഹെഡ് ലാമ്പുകളും, ടെയ്ല് ലൈറ്റ്സുകളും, മേയ്ബാക്കിന്റെ കിടിലന്‍ അലോയികളും ഈ കാറിന് ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. ഡിസൈനിന്റെയും കരുത്തിന്റെയും കാര്യത്തില്‍ ഈ മേയ്ബാക്കിനെ വെല്ലാന്‍ മറ്റൊരു ആഡംബര കാര്‍ ഇല്ലെന്ന് തന്നെ പറയാം.ക്യാബിനിന് ഉള്ളില്‍ മേയ്ബാച്ച് ജിഎല്‍എസ് 600 സുന്ദരനാണെന്ന് തന്നെ പറയാം.
വളരെ സ്പേസിയാണ് ലെഗ്റൂം, കുഷ്യനുകള്‍, അതോടൊപ്പം മറ്റ് സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലൈമറ്റൈസ്ഡ് സീറ്റുകളാണ് ഇതില്‍ ഏറ്റവും കിടിലന്‍. അതുപോലെ അകോസ്റ്റിക് കംഫര്‍ട്ട്, മസാജ് സീറ്റുകള്‍, എയര്‍ ബാലന്‍സ് സിസ്റ്റവും അതില്‍ തന്നെ എയര്‍ പ്യൂരിഫിക്കേഷനും ഇതില്‍ ലഭ്യമാവും.
ഫസ്റ്റ് ക്ലാസ് സ്പ്ലിറ്റ് സീറ്റുകളാണ് ഇതില്‍ ഉള്ളത്. വാട്ടര്‍ ഫോള്‍ ഡിസൈനും, റെഫ്രിജിറേറ്റര്‍ കംപാര്‍ട്ട്മെന്റ് പിന്‍ഭാഗത്തും ഇതിനുണ്ട്. ഷാമ്പെയിന് ഫ്ളൂട്ടുകളും മെഴ്സിഡസ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ എസ്യുവികളുടെയും മേയബാച്ചായി വരും ഈ കാര്‍ എന്ന് മെഴ്സിഡസ് അവകാശപ്പെടുന്നു.
എബക്സിനൊപ്പം ഇന്റീരിയര്‍ അസിസ്റ്റന്റ്, ബേണ്മസ്റ്റര് സറൗണ്ട് സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, എഡിഎഎസ് ലെവല്‍ 2 അസിസ്റ്റന്‍സ്, ഇ ആക്ടീവ് ബോഡി കണ്ട്രോള്, പാര്‍ക്കിംഗ് അസിസ്റ്റന്റ്, പോലുള്ള ഓപ്ഷനുകള്‍ ഇതിലുണ്ട്. 4.0 ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വിഎ എഞ്ചിനാണ് ഈ കാറിനുള്ളത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications