ക്രൂയിസ് പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയെത്തി മുകേഷ് അംബാനി, പുത്തന്‍ ബെന്‍സില്‍ യാത്ര, വിലയറിയുമോ?
മുകേഷ് അംബാനിയുടെ കുടുംബത്തില്‍ ഇപ്പോള്‍ ആഘോഷങ്ങളുടെ കാലമാണ്. ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ഇനി ആനന്ദിന്റെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹമാണ് വരുന്നത്. ജൂലായില്‍ മുംബൈയില്‍ ജിയോ പ്ലാസയില്‍ വെച്ചാണ് വിവാഹം.
പക്ഷേ കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പട്ടവും അതുപോലെ ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന വിളിപ്പേരും മുകേഷ് അംബാനിക്ക് നഷ്ടമായിരുന്നു. ഗൗതം അദാനിയാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍. അതേസമയം ആയിരം കോടിയിലേറെയാണ് ആനന്ദിന്റെ വിവാഹത്തിനായി അംബാനി കുടുംബം ചെലവാക്കിയത്. മുകേഷ് അംബാനി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത് പുത്തനൊരു കാറിന്റെ പേരിലാണ്.

ഇറ്റലിയില്‍നിന്ന് തിരിച്ചുവന്ന് ഓഫീസുകളിലേക്ക് അടക്കം മടങ്ങുന്ന സമയത്തായിരുന്നു മുകേഷ് അംബാനിയുടെ പുതിയ കാര്‍ എല്ലാവരുടെയും ശ്രദ്ധിയപ്പെട്ടത്. മുകേഷ് അംബാനി വിമാനത്താവളത്തില്‍ നിന്ന് നേരെ വീട്ടിലേക്കായിരുന്നു മടങ്ങിയത്. സ്വര്‍ണ നിറത്തിലുള്ള മെഴ്‌സിഡസ് ബെന്‍സ് എസ്680യിലായിരുന്നു അംബാനി വിമാനത്താവളത്തില്‍ വന്ന ശേഷം മടങ്ങിയത്.
മുകേഷ് അംബാനിയുടെ കാര്‍ ശേഖരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട വാഹനം കൂടിയാണിത്. അടുത്തിടെയാണ് ഈ ആഡംബര കാര്‍ മുകേഷ് അംബാനി സ്വന്തമാക്കിയത്. കലഹാരി ഗോള്‍ഡിലാണ് ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്. ബോംബ് സ്‌ഫോടനത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കാറാണിത്.
മെഴ്‌സിഡസ് ഇന്ത്യയില്‍ പുറത്തിറക്കിയതില്‍ ഏറ്റവും വിലയേറിയ കാര്‍ കൂടിയാണിത്. പത്ത് കോടിയാണ് ഈ കാറിന് ഇന്ത്യയിലെ വില. അത്യാധുനിക സൗകര്യങ്ങള്‍ അതുകൊണ്ട് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുറത്തുനിന്ന് നോക്കുമ്പോള്‍ മെഴ്‌സിഡസിന്റെ ബെന്‍സ് എസ് ക്ലാസുമായി താരതമ്യം ഈ കാറിനുണ്ട്. സാധാരണ ബെന്‍സ് മോഡലാണെന്ന് മാത്രമേ നമുക്ക് തോന്നൂ. എന്നാല്‍ സാധാരണ സെഡാനേക്കാള്‍ രണ്ട് ടണ്‍ ഭാരം കൂടുതലാണ് ഈ കാറിന്.
അതിഗംഭീരമായ ടയറുകളും സ്റ്റൈലിഷ് ലുക്കും അതിനുണ്ട്. 80 കിലോമീറ്റര്‍ വേഗത്തില്‍ അനായാസം സഞ്ചരിക്കാനും ഈ കാര്‍ സഹായിക്കും. ബുള്ളറ്റ്-ബ്ലാസ്റ്റ് പ്രൂഫ് ഫീച്ചറുകളും ഈ കാറിനുണ്ട്. മള്‍ട്ടി ലെയര്‍ ഗ്ലാസും മെഴ്‌സിഡസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മുകേഷ് അംബാനിയുടെ കാര്‍ ശേഖരത്തില്‍ വേറെയും നിരവധി കാറുകളുണ്ട്.
റോള്‍സ് റോയ്‌സിന്റെ ഏറ്റവും വിലയേറിയ മോഡലും അതില്‍ വരും. പന്ത്രണ്ട് കോടി രൂപയാണ് അതിന്റെ വില. റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ അടക്കം നേരത്തെ മുകേഷ് അംബാനി സ്വന്തമാക്കിയതാണ്. നിത അംബാനിയുടെ പിറന്നാളിന് അത്തരമൊരു വാഹനം സമ്മാനമായി നല്‍കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications