അംബാനിക്കും ടാറ്റയ്ക്കുമില്ല, ഇന്ത്യയിലെ വിലയേറിയ കാര്‍ ഈ ബിസിനസുകാരന്റെ കൈയ്യില്‍; വിലയറിയുമോ?
ഹൈദരാബാദ്: കാറുകളോട് നമുക്കെല്ലാവര്‍ക്കും പ്രത്യേക ഇഷ്ടം തന്നെയുണ്ടാവും. എന്നാല്‍ ചിലര്‍ക്ക് കാറുകള്‍ വാങ്ങുന്നതും ശേഖരിക്കുന്നതുമെല്ലാം ഹോബിയായിരിക്കും. മുകേഷ് അംബാനി, ഗൗതം അദാനി, രത്തന്‍ ടാറ്റ എന്നിവരെല്ലാം ഇത്തരത്തില്‍ വലിയ കാര്‍ ശേഖരങ്ങളുള്ള ബിസിനസുകാരാണ്. യൊഹാന്‍ പൂനാവാലയെ പോലുള്ളവര്‍ ഇതൊരു ഹോബിയായി തന്നെയാണ് കാണുന്നത്.
റോള്‍സ് റോയ്‌സ്, ഫെരാരി, ലമ്പോര്‍ഗിനി, ബെന്റ്ലി തുടങ്ങിയ കാറുകള്‍ ഇവരുടെയെല്ലാം ശേഖരത്തിലുള്ളതായിരിക്കും. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ ഇവരുടെ കൈയ്യില്‍ അല്ല ഉള്ളത് എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. അത് മറ്റൊരു ബിസിനസുകാരനാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് നസീര്‍ ഖാന്‍. ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറായ മക്ലാരന്‍ 765 എല്‍ടി സ്‌പൈഡര്‍ അദ്ദേഹമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് ഒരു അപൂര്‍വ കാറാണ് വളരെ പരിമിതമായി മാത്രമേ ഈ കാര്‍ സ്വന്തമാക്കാനാവൂ.
നസീര്‍ ഖാന്‍ ആഡംബര കാറുകളുടെ ശേഖരത്തില്‍ പേരുകേട്ട ബിസിനസുകാരനാണ്. ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്. രാജ്യത്തെ ഏറ്റവും വേഗമേറിയ കാര്‍ എന്ന വിശേഷണവും മക്ലാരന്‍ 765 എല്‍ടിക്കുണ്ട്. മണിക്കൂറില്‍ 330 കിലോമീറ്റര്‍ വേഗതയില്‍ ഈ കാറിന് കുതിക്കാനാവും.
ഈ കാര്‍ വാങ്ങിക്കുക കുറച്ച് ചെലവേറിയ കാര്യം തന്നെയാണ്. പന്ത്രണ്ട് കോടി രൂപയാണ് ഈ കാറിന്റെ വില. അതായത് ഇന്ത്യയില്‍ റോള്‍സ് റോയ്‌സ് ഫാന്റത്തിനേക്കാള്‍ വില വരും ഈ കാറിന്. നസീര്‍ ഖാന്‍ അതുകൊണ്ട് മുകേഷ് അംബാനിക്കോ അദാനിക്കോ ഇല്ലാത്ത കാര്‍ സ്വന്തമാക്കിയ ബിസിനസുകാരനാണ്.
നസീര്‍ ഖാന്റെ കാര്‍ കളക്ഷന്‍ അതുപോലെ തന്നെ ഞെട്ടിക്കുന്നതാണ്. മൊത്തം അറുപത് കോടിയുടെ കാറുകളാണ് അദ്ദേഹത്തിനുള്ളത്. മൂന്ന് ഫെരാരി കാറുകള്‍, മൂന്ന് ലമ്പോര്‍ഗിനി, രണ്ട് റോള്‍സ് റോയ്‌സ്, രണ്ട് മേഴ്‌സിഡസ് ബെന്‍സ്, ഒരു ഫോര്‍ഡ് മസ്റ്റാംഗ് എന്നിവയാണ് കാര്‍ ശേഖരത്തിലെ പ്രമുഖന്‍മാര്‍.
വമ്പന്‍ കാറുകള്‍ കൂടാതെ നിരവധി ചെറു കാറുകളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. അതേസമയം അംബാനി കുടുംബം വാങ്ങുന്നതിനും എത്രയോ മുമ്പ് റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് നസീര്‍ ഖാന്‍ വാങ്ങിയിരുന്നു. ഈ കാര്‍ അംബാനിക്ക് മുമ്പേ വാങ്ങിയവരാണ് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും. പ്രീമിയം എസ്‌യുവിയാണിത്.
അതേസമയം നസീര്‍ ഖാന്റെ കൈവശം ഇരുപതോളം ആഡംബര കാറുകളും ബൈക്കുകളുമാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി ഇതിന്റെ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം പ്രദര്‍ശിപ്പിക്കാറുണ്ട്. കിംഗ്‌സ് ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ ഷാനവാസിന്റെ മകനാണ് നസീര്‍ ഖാന്‍. ഇതൊരു നിര്‍മാണ കമ്പനിയാണ്. ഹൈദരാബാദിലും തെലങ്കാനയുടെ മറ്റ് മേഖലയിലുമാണ് ഇവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.












Click it and Unblock the Notifications