നിത അംബാനിയുടെ വാഹന ശേഖരത്തിലേക്ക് പുത്തന്‍ റോള്‍സ് റോയ്‌സ്, ഏത് മോഡലെന്നറിയുമോ? വില ഇത്ര
മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണെന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ ദിവസം വന്ന ഫോബ്‌സ് പട്ടികയിലും മുകേഷ് തന്നെയായിരുന്നു ഒന്നാമന്‍. 974703 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. അംബാനി കുടുംബം അതുപോലെ തന്നെ ആഡംബരത്തില്‍ ഏറെ പ്രിയമുള്ളവരാണ്.
ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ട ചടങ്ങുകയാണ്. മുകേഷ് അംബാനിയുടെ ഭാര്യയും സംരംഭകയുമായ നിത അംബാനി അതുപോലെ വലിയൊരു ആഡംബര പ്രിയയാണ്. ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഫാഷനുകളുമെല്ലാം വൈറലായി മാറാറുണ്ട്. മികച്ചൊരു വാഹന ശേഖരവും നിതയ്ക്കുണ്ടെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കാറുകള്‍ പലതും അംബാനി കുടുംബം നേരത്തെ സ്വന്തമാക്കിയതാണ്. കഴിഞ്ഞ ദിവസം റോള്‍സ് റോയ്‌സിന്റെ കള്ളിനനുമായി ആനന്ദ് അംബാനി ദുബായില്‍ എത്തിയിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു ഇത്. ഇരുപതോളം കാറുകളാണ് ഇതിന് അകമ്പടിയായി എത്തിയത്.
മൊത്തം 25 കോടിയുടെ വാഹനങ്ങളാണ് ആനന്ദിന്റെ അകമ്പടിയായി എത്തിയത്. ഇപ്പോഴിതാ നിത അംബാനിയും പുത്തന്‍ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. റോള്‍സ് റോയ്‌സാണ് നിതയുടെ ശേഖരത്തിലേക്ക് പുതുതായി എത്തിയ കാര്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
മകന്‍ ആനന്ദിന്റെ കൈവശമുള്ള റോള്‍സ് റോയ്‌സല്ല നിത സ്വന്തമാക്കിയിരിക്കുന്നത്. ഇത് മറ്റൊരു മോഡലാണ്. റോള്‍സ്‌റോയ്‌സിന്റെ ഫാന്റം v111 ഇഡബ്ല്യുബി എന്ന അത്യാഡംബര വാഹനമാണിത്. ഇതിന് ഇന്ത്യയില്‍ വളരെ ഉയര്‍ന്ന വിലയാണ് ഉള്ളത്. പന്ത്രണ്ട് കോടി രൂപ നല്‍കിയാല്‍ മാത്രമേ ഈ ആഡംബര കാര്‍ സ്വന്തമാക്കാന്‍ സാധിക്കൂ.
ഈ റോള്‍സ് റോയ്‌സിന് ഏറെ പ്രത്യേകതകളും ഉണ്ട്. റോസ് ക്വാര്‍ട്‌സ് എക്‌സ്റ്റീരിയറും ഓര്‍ക്കിഡ് വെല്‍വെറ്റ് ഇന്റീരിയറുമാണ് ഈ കാറിനുള്ളത്. അതാണ് ഏറ്റവും ആഡംബരമേറിയ കാറായി റോള്‍സ് റോയ്‌സിന്റെ ഫാന്റത്തിനെ മാറ്റുന്നത്. അതേസമയം നിതയുടെ ശേഖരത്തില്‍ നിരവദി ആഡംബര കാറുകള്‍ വേറെയുണ്ട്.
ഗോള്‍ എസ്ഒഇയാണ് ഈ റോള്‍സ് റോയ്‌സിനുള്ളത്. ഡിന്നര്‍ പ്ലേറ്റ് ചക്രങ്ങള്‍, എന്‍എംഎ എംബോഡേര്‍ഡ് ഹെഡ്‌റെസ്റ്റുകള്‍, എന്നിവ ഈ വാഹനത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. ഈ റോള്‍സ് റോയ്‌സിന്റെ ഫാന്റിന് 6.75 ലീറ്റ് വി12 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഉള്ളത്. 571 ബിഎച്ച്പിയും, 900 എഎമ്മും ഇതിലൂടെ ഉണ്ടാക്കാന്‍ സാധിക്കും.
മുംബൈയിലൂടെ സഞ്ചരിക്കുന്ന ഈ കാറിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം നിത അംബാനിയുടെ ഈ കാറിന് അകമ്പടിയായി നിരവധി സുരക്ഷാ വാഹനങ്ങള്‍ കടന്നുപോകുന്നതും കാണാം. കഴിഞ്ഞ ദീപാവലിക്ക് മുകേഷ് അംബാനി പത്ത് കോടിയുടെ റോള്‍സ് റോയ്‌സ് കള്ളിനന്‍ ബ്ലാക് എഡ്ജ് നിതയ്ക്ക് സമ്മാനിച്ചിരുന്നു.












Click it and Unblock the Notifications