Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടകശനി തീരാതെ ഒല ഇലക്ട്രിക്; വിൽപ്പനയിൽ കാര്യമായ ഇടിവ്, ഒറ്റമാസം വന്ന പരാതികൾ 80,000 കടന്നു..!

ഇന്ത്യൻ ഓട്ടോമൊബൈൽ മാർക്കറ്റിനെ ഇളക്കി മറിച്ചുകൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് ഒല എന്ന ബ്രാൻഡ് തങ്ങളുടെ വരവറിയിച്ചത്. ഇതിന് ശേഷം അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് വാസ്‌തവം. അതിന്റെ കാരണം രാജ്യത്ത് ഇലക്ട്രിക് വാഹന വിപണിയിൽ അത്തരമൊരു കമ്പനി അതുവരെ വന്നിരുന്നില്ല എന്നതായിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ഒല ഇലക്ട്രിക്കിന് ഒട്ടും അഭികാമ്യമല്ല.

ഏറ്റവും പുതിയ വിൽപ്പന കണക്കുകൾ ഒലയുടെ പിന്നോട്ട് പോവലിനെ സൂചിപ്പിക്കുന്നതാണ്. ഓഗസ്‌റ്റ് മാസത്തിലെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിൽപ്പന ഇടിഞ്ഞുവെന്ന് നേരത്തെ തന്നെ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ കമ്പനിയിലെ വിവിധ മോഡലുകൾക്ക് എതിരെ വരുന്ന പരാതികളുടെ എണ്ണമാണ് ഞെട്ടിക്കുന്നത്.

olaelectricscooters

കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 80,000 പരാതികൾ കമ്പനിയിലെ വിവിധ മോഡലുകൾക്ക് എതിരെ വന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം. നിലവിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡിന് എതിരെ വ്യാപകമായ പരാതികളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. സർവീസ് സംബന്ധമായ വിഷയങ്ങളും അല്ലാത്ത പരാതികളുമായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉപയോക്താക്കൾ രംഗത്ത് വരുന്നുണ്ട്.

നിലവിൽ രാജ്യത്ത് എസ്‌1എക്‌സ് (2kWh), എസ്‌1എക്‌സ്, എസ്1എക്‌സ് പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിൽ ഉൾപ്പെടെ സ്‌കൂട്ടറുകൾ പുറത്തിറക്കുന്ന ഒല ഇലക്ട്രിക്കിന് പ്രതിമാസം 80,000 ഉപഭോക്താക്കളുടെ പരാതികൾ വരുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പലപ്പോഴത്തെ പ്രതിദിനം 6,000-7,000 വരെ പരാതികളിലേക്ക് ഇത് ഉയരുന്നുണ്ട് എന്നാണ് സൂചന.

ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ശേഷം ബെംഗളൂരു ആസ്ഥാനമായുള്ള ഒല ഇലക്ട്രിക് 6,80,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ വിറ്റഴിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ രാജ്യത്തുടനീളം 430 സർവീസ് സ്‌റ്റേഷനുകൾ ഒലയുടേതായി ഉണ്ടെന്നാണ് വിവരം. എന്നാൽ എന്നിട്ടും സർവീസിന് നൽകുന്ന വാഹനങ്ങൾ തിരികെ ലഭിക്കാൻ കുറഞ്ഞത് മുപ്പത് മുതൽ 45 ദിവസം വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് പലയിടത്തും ഉപഭോക്താക്കൾ.

അടുത്തിടെ ഇതിൽ പ്രതിഷേധിച്ച് ഒരു ഉപഭോക്താവ് ഷോറൂമിന് തീയിട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു. കലബുർഗിയിൽ വച്ചാണ് ഈ സംഭവം ഉണ്ടായത്. എട്ടര ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് വിവരം. സംഭവത്തിൽ ഭാഗ്യം കൊണ്ട് മാത്രമാണ് ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

ആഗസ്‌റ്റിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

നിരന്തരം ഉയരുന്ന മോശം വാർത്തകളും പരാതികളും ഒക്കെ ഒലയുടെ വിൽപ്പനയെ കാര്യമായി ബാധിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തെ പുറത്ത് വന്ന ആഗസ്‌റ്റ് മാസത്തെ വിൽപ്പന കണക്കുകളും ഇതാണ് തെളിയിക്കുന്നത്. വാഹൻ പോർട്ടലിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ വർഷം ആഗസ്‌റ്റിൽ വിൽപ്പന 88,473 യൂണിറ്റായി കുറഞ്ഞു. നേരത്തെ ജൂലൈയിൽ ഇത് 1,07,475 യൂണിറ്റുകൾ വിൽപ്പന നടത്തിയ സ്ഥാനത്താണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+