ഒലയുടെ പൊളപ്പൻ ഓഫർ; ഈ മോഡലിന് 10000 രൂപ കുറച്ചു, ഇനി വെറും 69999 രൂപയ്ക്ക് ഒരു ഇ-സ്‌കൂട്ടർ സ്വന്തമാക്കാം
ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്‌ടിച്ചുകൊണ്ട് രംഗത്ത് വന്ന ബ്രാൻഡാണ് ഒല. ഈ ഇലക്ട്രിക് സ്‌കൂട്ടറിനെ സംബന്ധിച്ചിടത്തോളം ധാരാളം പ്രത്യേകതകൾ ഉള്ളത് കൊണ്ടാണ് ഇപ്പോഴും അത് വില്പന കണക്കുകൾ മുന്നിട്ട് നിൽക്കുന്നത്. ഒലയുടെ എല്ലാ മോഡലുകളും വിപണിയിൽ ശക്തമായ സാന്നിധ്യം അറിയിച്ചവയാണ്. അതുകൊണ്ട് തന്നെ ഇടയ്ക്ക് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ അവതരിപ്പിക്കാനും കമ്പനി മടിക്കാറില്ല.
ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഒല എസ്1 എക്‌സ് ഇ-സ്‌കൂട്ടറിനും അത്തരത്തിൽ ഒരു ഓഫർ നിശ്ചയിച്ചിരിക്കുകയാണ് കമ്പനി. പുതിയ സ്‌കൂട്ടറിന്റെ വിതരണം ആരംഭിക്കാൻ ഇരിക്കെയാണ് നിർണായക പ്രഖ്യാപനവുമായി കമ്പനി രംഗത്തെത്തിയത്. ഒരു പ്രാരംഭ ഓഫറെന്ന നിലയിൽ 10000 രൂപയുടെ കുറവാണ് ഈ മോഡലിൽ അവർ വരുത്തിയത്.

കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ മോഡലിന്റെ വിതരണം വൈകാതെ ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം. ഇതിനിടയിലാണ് മോഡലിന് പ്രാരംഭ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒല എസ്1 എക്‌സ് ലൈനപ്പ് ഇപ്പോൾ 2 kWh മോഡലിന് 69,999 രൂപ മുതൽ ആരംഭിക്കുന്നു (ഇത് പഴയ വില തന്നെയാണ്) കൂടാതെ എസ്1 എക്‌സ് 3 kWhന് 84,999 രൂപയോളമാണ് വില വരുന്നത്.
ഇതിന് പുറമെ എസ്1 എക്‌സ് 4 kWh വേരിയന്റിന് 99,999 രൂപയായിരിക്കും വില ഉണ്ടാവുക (എല്ലാ വിലകളും, എക്‌സ്-ഷോറൂം, ഇഎംപിഎസ് സബ്‌സിഡി ഉൾപ്പെടെ). . 2 kWh, 4 kWh വേരിയന്റുകകൾക്ക് 10,000 രൂപ വിലക്കുറവ് കമ്പനി നൽകിയിട്ടുണ്ട്. അതേസമയം 3 kWh പതിപ്പിന് ഇപ്പോൾ 5,000 രൂപയാണ് കുറയുക. എല്ലാ എസ്1 എക്‌സ് മോഡലുകളുടെയും ഡെലിവറി ഏപ്രിൽ 22 മുതൽ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലൈറ്റ്, ഹാൻഡിൽബാർ, വൃത്താകൃതിയിലുള്ള റിയർ വ്യൂ മിററുകൾ, പരന്ന ഫ്ലോർബോർഡ് എന്നിവയോടൊപ്പമാണ് ഈ മോഡൽ എത്തുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, എസ്1 എക്‌സ് മോഡലുകളിൽ ധാരാളം സവിശേഷതകളുണ്ട്. എസ്1 Air, എസ്1 പ്രോ എന്നിവയിൽ കാണുന്ന 7.0 ഇഞ്ച് ടിഎഫ്റ്റി ടച്ച്‌സ്‌ക്രീൻ ഇതിലുണ്ടാവില്ല. എസ്1എക്‌സ് മോഡലുകൾക്ക് ഫിസിക്കൽ കീ, ക്രൂയിസ് കൺട്രോൾ, ആപ്പ് കണക്റ്റിവിറ്റി എന്നിവ അടക്കമുള്ള നൂതനമായ ഫീച്ചറുകളും കമ്പനി നൽകിയിട്ടുണ്ട്.
ആകെ ഏഴ് കളർ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാകും. എസ് എക്‌സ് 4 kWhന് 190 കിലോമീറ്റർ വരെ പരിധി ഉണ്ടെന്നാണ് ഒല അവകാശപ്പെടുന്നത്. ഇത് 3 kWh മോഡലിന് 143 കിലോമീറ്ററായും 2 kWh മോഡലിന് 95 കിലോമീറ്ററായും കുറയും. 2 kWh പതിപ്പിന്റെ പരിധിയാവട്ടെ 71 മുതൽ 85 കിലോമീറ്റർ വരെയാണ് എന്നാണ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത്.
എന്തായാലും ഈ വാഹനത്തിന്റെ വിലക്കുറവ് ഒലയുടെ വിൽപ്പന കണക്കുകളിൽ ഗണ്യമായ വർദ്ധനവ് എഴുതി ചേർക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്ന ഖ്യാതി നിലനിൽക്കെയാണ് പുതിയ പ്രാരംഭ ഓഫർ കൂടി കമ്പനി സ്‌കൂട്ടറിന് പ്രഖ്യാപിച്ചത്. അടുത്ത ആഴ്‌ച മുതൽ വിതരണം ആരംഭിക്കുമ്പോഴാവും ഇതിന്റെ മാർക്കറ്റ് വെളിപ്പെടുക.












Click it and Unblock the Notifications