കാർ വാങ്ങാൻ ഒരുങ്ങുകയാണോ? ഈ അഞ്ച് സുരക്ഷാ ഫീച്ചറുകൾ ഇല്ലെങ്കിൽ ഒരിക്കലും വാങ്ങരുത്, അപകടം ഉറപ്പ്
പണ്ടത്തെ കാലം പോലെയല്ല ഇപ്പോൾ കാറുകൾ ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ ചുരുക്കമാണ്. കുറഞ്ഞ വിലയിൽ കാറുകൾ ലഭ്യമാവും എന്നതിനാൽ തന്നെ അവയുടെ ലഭ്യത എല്ലായിടത്തേക്കും വ്യാപിച്ചു കഴിഞ്ഞു. ഇന്ന് കാർ വാങ്ങുന്ന എന്നത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമൊന്നും അല്ല. എന്തെന്നാൽ നിങ്ങളുടെ കൈവശം മുഴുവൻ പണം ഇല്ലെങ്കിലും അതിന് സഹായിക്കാൻ ഇഎംഐ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇപ്പോഴും കൂടെയുണ്ടാവും.
എന്നാൽ നിങ്ങളൊരു കാർ വാങ്ങുകയാണെങ്കിൽ എന്തൊക്കെ കാര്യങ്ങൾക്ക് ആവും പ്രഥമ പരിഗണന കൊടുക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ. മുഖ്യമായും വിലയ്ക്ക് തന്നെയാവും നമ്മൾ പ്രാധാന്യം കൊടുക്കുക. കുറഞ്ഞ വില എന്ന ലക്ഷ്യം എപ്പോഴും നമ്മുടെ മനസിൽ ഉണ്ടാവുകയും ചെയ്യും. അപ്പോഴൊക്കെയും നമ്മൾ സുരക്ഷയ്ക്ക് കുറഞ്ഞ പ്രാധാന്യമാണ് കൊടുക്കാറുള്ളത്. എന്നാൽ ഇനി അങ്ങനെ പാടില്ല, ഈ അഞ്ച് സുരക്ഷാ ഫീച്ചറുകൾ കാറുകളിൽ നിർബന്ധമാണ്. ഇവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

എയർ ബാഗുകൾ
നിങ്ങളൊരു കാർ വാങ്ങാൻ പോവുകയാണെങ്കിൽ ഉറപ്പായും ഈ സൗകര്യം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെയും ഈ കാറിൽ സഞ്ചരിക്കുന്നവരുടെയും സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണ്. നിർബന്ധമായും ആറ് എയർ ബാഗുകൾ ഉള്ള കാറുകൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇപ്പോഴത്തെ മിക്ക കാറുകളിലും ഈ സൗകര്യങ്ങൾ ഉള്ളതിനാൽ അത് ഉറപ്പാക്കാൻ ശ്രമിക്കുക.
ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ
പുതിയ കാർ വാങ്ങുന്ന ആളുകൾക്ക് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്ന ഒരു ഫീച്ചറാണ് ബ്ലൈൻഡ് ഫീച്ചർ ഡിറ്റക്ഷൻ. എന്തെന്നാൽ താരതമ്യേന ഈ വാഹനം നിങ്ങൾ ഓടിച്ചു പരിചയിക്കാൻ സമയം എടുക്കുന്നതിനാൽ തന്നെ ഡ്രൈവറുടെ കാഴ്‌ച എത്താത്ത ഇടങ്ങളെ കുറിച്ചുള്ള ഒരു ധാരണ അത്യാവശ്യമാണ്.
ഇമ്പാക്റ്റ് സെൻസിംഗ് ഡോർ ലോക്ക് സെൻസർ
ഒരു കാർ അപകടത്തിൽപെട്ടാൽ യാത്രക്കാർ പലപ്പോഴും കാറിനുള്ളിൽ കുടുങ്ങിപ്പോകുകയും ഡോറുകൾ പൂട്ടിയതിനാൽ പെട്ടെന്ന് പുറത്തിറങ്ങാൻ കഴിയാതെ വരികയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടാവാറുള്ളത്. എന്നാൽ ഇമ്പാക്റ്റ് സെൻസിംഗ് ഡോർ അൺലോക്ക് ഫീച്ചർ അപകടത്തിന്റെ ആഘാതം അറിയുന്നതിലൂടെ ഡോറുകൾ അൺലോക്ക് ചെയ്യുന്നു, ഇത് യാത്രക്കാരെ പുറത്തേക്ക് പോകാൻ അനുവദിക്കുന്നു.
ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം
ഇഎസ്‌പി അല്ലെങ്കിൽ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം എന്നത് ഏറ്റവും ഗുരുതരമായ അവസ്ഥകളിൽ ഡ്രൈവറെ പിന്തുണയ്ക്കുന്ന ഒരു സുരക്ഷാ സംവിധാനമാണ്. അപകട സമയത്ത് കാറിന്റെ സ്ഥിരത നിലനിർത്താൻ ഇത് എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ഒട്ടുമിക്ക കാറുകളിലും ഈ ഫീച്ചർ സ്‌റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ടയർ പ്രഷർ മോണിറ്ററിംഗ്
വേനൽക്കാലത്ത് പ്രത്യേകിച്ചും നിങ്ങൾക്ക് ഏറ്റവും ഗുണകരമാവുന്ന ഫീച്ചറുകളിൽ ഒന്നാണ് ടയർ പ്രഷർ മോണിറ്ററിംഗ് ഫീച്ചർ. ടയറിലെ മർദ്ദം ഉചിതമായ അളവിൽ നിലനിർത്തുന്നത് വളരെ പ്രധാനമാണെന്ന് എല്ലാവർക്കും അറിയാം. വായു മർദ്ദം കുറവാണെങ്കിൽ, ഉയർന്ന വേഗതയിലും വളവുകളിലും സ്ഥിരത നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ ഈ ഫീച്ചർ നിങ്ങൾ വാങ്ങുന്ന പുതിയ കാറിൽ ഉണ്ടെന്ന് ഉറപ്പായും ശ്രദ്ധിക്കേണ്ടതാണ്.












Click it and Unblock the Notifications