Get Updates
Get notified of breaking news, exclusive insights, and must-see stories!

കാർ വിപണിയിൽ ഭൂകമ്പം..! പ്രഭവകേന്ദ്രം റേഞ്ച് റോവർ ഇവോക്, ഇതിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും

വിപണിയിലേക്ക് പുത്തൻ ഒരു അവതാരവുമായി എത്തിയിരിക്കുകയാണ് ജാഗ്വാർ ലാൻഡ് റോവർ. തങ്ങളുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ റേഞ്ച് റോവർ ഇവോകിന്റെ 2024 പതിപ്പാണ് ഇപ്പോൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 67.90 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഇന്ത്യ) വിലയിലാണ് പുതുക്കിയ റേഞ്ച് റോവർ ഇവോക്ക് ഇന്ത്യയിൽ അവതരിപ്പിച്ചത്.

2023 ജൂണിൽ ആഗോളതലത്തിൽ അവതരിപ്പിച്ച എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് സൂക്ഷ്‌മമായ കോസ്‌മെറ്റിക് അപ്‌ഡേറ്റുകളോടെയാണ് എത്തിയിരിക്കുന്നത്. പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം ഇന്ത്യയിൽ ഡൈനാമിക് എസ്ഇ ട്രിമ്മിൽ മാത്രമേ റേഞ്ച് റോവർ ഇവോക് വാഗ്‌ദാനം ചെയ്യുകയുള്ളൂ.

rangeroverevoque

ഇവോകിനായുള്ള ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ട്. പവർട്രെയിൻ ഓപ്ഷനുകൾ ഒന്നുതന്നെയാണെങ്കിലും, അപ്‌ഡേറ്റുകളിൽ പ്രധാനമായും അൽപ്പം പുതുക്കിയ ബാഹ്യ രൂപകൽപ്പനയും ധാരാളം പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ ഇന്റീരിയറും മാത്രമാണ് ശ്രദ്ധിക്കാനുള്ളത്.

ഈ മോഡലിൽ എക്സ്റ്റീരിയർ അപ്‌ഡേറ്റുകൾ വളരെ കുറവാണ്. വലിയ റേഞ്ച് റോവറുകൾക്ക് സമാനമായ ഡീറ്റയിലിംഗ് ഉള്ള ഒരു പുനർരൂപകൽപ്പന ചെയ്‌ത ഗ്രിൽ, എൽഇഡി റണ്ണിംഗ് ലാമ്പ് സിഗ്നേച്ചറുകളുള്ള പുതിയ സൂപ്പർ-സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ റെഡ് ബ്രേക്ക് കാലിപ്പറുകൾ, അലോയ് വീലുകൾക്ക് പുതിയ ഇരട്ട 10-സ്പോക്ക് ഡിസൈൻ എന്നിവയാണ് പ്രധാന മാറ്റങ്ങൾ.

ഇത് മാറ്റിനിർത്തിയാൽ, തിരഞ്ഞെടുക്കാൻ രണ്ട് പുതിയ നിറങ്ങളും കൂടി പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊറിന്ത്യൻ ബ്രോൺസും ട്രിബെക്ക ബ്ലൂവും, മറ്റ് മാറ്റങ്ങളൊന്നും തന്നെയില്ല. ഏറ്റവും പുതിയ പിവി പ്രോ സോഫ്‌റ്റ്‌വെയർ പ്രവർത്തിക്കുന്ന 11.4 ഇഞ്ച് കർവ്ഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം ലഭിക്കുന്ന ഇന്റീരിയറിലാണ് കൂടുതൽ ശ്രദ്ധേയമായ മാറ്റങ്ങൾ പ്രകടമാവുന്നത്.

ഡാഷ്‌ബോർഡിൽ ഫിസിക്കൽ സ്വിച്ച്‌ഗിയർ ഒന്നുമില്ല, പക്ഷേ ടച്ച്‌സ്‌ക്രീനിന്റെ ഇരുവശത്തുമുള്ള ഒരു സൈഡ്‌ബാർ ഇതിന് പകരമായി പ്രവർത്തിക്കും. അതിൽ എപ്പോഴും കാലാവസ്ഥ, ഇരിപ്പിടം, ഓഡിയോ നിയന്ത്രണങ്ങൾ എന്നിവ പോലുള്ള എല്ലാ നിർണായക വിവരങ്ങളിലേക്ക് ആക്‌സസ് നൽകുന്നു. കൂടാതെ പുതിയ സ്‌റ്റിയറിംഗ് വീലും ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററും കൂടി നൽകിയിട്ടുണ്ട്.

ഹീറ്റഡ് ആൻഡ് കൂൾഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഒടിഎ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, പുതിയ പിഎം 2.5 എയർ പ്യൂരിഫിക്കേഷൻ സിസ്‌റ്റം എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകൾ. എഞ്ചിൻ മുൻ മോഡലിന് സമാനമാണ് എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+