ആര്‍ഡി 350 മുതല്‍ സുസുക്കി ഷോഗന്‍ വരെ, ഇറങ്ങിയപ്പോള്‍ വന്‍ തരംഗം, പിന്നെ കണ്ടിട്ടില്ല; കാരണം ഇതാണ്
ഇന്ത്യ വാഹനങ്ങളുടെ വലിയൊരു വിപണിയാണ്. ബൈക്കുകള്‍ക്ക് വലിയൊരു ആരാധകര്‍ ഇന്ത്യയിലുണ്ട്. സ്‌പോര്‍ട്‌സ് ബൈക്ക് മുതല്‍ ടിവിഎസ്സിന്റെ സാധാരണ ബൈക്കിന് വരെ ആരാധകരുണ്ട്. 1980കളില്‍ ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ വിപണി വന്‍ രീതിയില്‍ വളരാന്‍ തുടങ്ങിയിരുന്നു. ആ സമയം പക്ഷേ യാത്ര ചെയ്യുക മാത്രമായിരുന്നു ലക്ഷ്യം. ഇന്ന് ഇന്ത്യയിലെ ബൈക്ക് വിപണി ഒന്നടങ്കം മാറിയിരിക്കുകയാണ്.
സ്റ്റൈല്‍ മോഡലുകള്‍ പലതും ഇപ്പോള്‍ നിരത്തിലുണ്ട്. ആഡംബര ബൈക്കുകളുമുണ്ട്. അഡ്വഞ്ചര്‍ ടൂറിന് പോലും ബൈക്കുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഇലക്ട്രോണിക് ബൈക്കുകള്‍ പോലും ഇന്ത്യയില്‍ ഇപ്പോഴുണ്ട്. എന്നാല്‍ മുമ്പ് ഇത്തരം വെറൈറ്റി ബൈക്കുകള്‍ ഇറങ്ങിയിരുന്നു. പക്ഷേ അതിവേഗം നിരത്തില്‍ നിന്ന് കാണാതായിട്ടുണ്ട്. അത്തരം ചില ബൈക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

യമഹ ആര്‍ഡി350
യമഹയുടെ ആര്‍350 അകാലത്തില്‍ ചരമം അടഞ്ഞ ജനപ്രിയ മോഡലാണ്. 1983ലാണ് ഈ ബൈക്ക് ലോഞ്ച് ചെയ്തത്. അന്നത്തെ ഏറ്റവും പവര്‍ഫുള്‍ മോഡലായിരുന്നു ഇത്. ബുള്ളറ്റ് 350, യെസ്ഡി 250, രാജ്ദൂത്ത് 175 എന്നിവയോടായിരുന്നു ആര്‍ഡി350യുടെ മത്സരം. അന്താരാഷ്ട്ര മോഡലുകളെ അപേക്ഷിച്ച് ഇത് പവര്‍ കുറഞ്ഞ വേര്‍ഷനായിരുന്നു. അതേസമയം ആ സമയത്തെ മറ്റ് മോഡലുകളേക്കാള്‍ എല്ലാ കരുത്തേറിയതായിരുന്നു യമഹയുടെ ഈ സൂപ്പര്‍ ബൈക്ക്.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത എളുപ്പത്തില്‍ ലഭിക്കുമായിരുന്നു. പൂജ്യത്തില്‍ നിന്ന് നൂറിലെത്താന്‍ 7 മുതല്‍ 8 സെക്കന്‍ഡുകള്‍ മാത്രം മതി. എന്നാല്‍ അധികം വൈകാതെ തന്നെ ഇവ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു.
ആ സമയം ഡിസ്‌ക് ബ്രേക്കുകള്‍ ഇല്ലായിരുന്നു. നിരവധി റൈഡര്‍മാര്‍ക്ക് ഇത്തരം പവര്‍ ബൈക്ക് ഉപയോഗിച്ച് പരിചയമില്ലാത്തതിനാല്‍ അപകടങ്ങളുണ്ടായി. പക്ഷേ മൈലേജ് തീരെ ഇല്ലാത്തതാണ് പിന്‍വലിക്കാന്‍ പ്രധാന കാരണമായത്. അതുപോലെ ഉയര്‍ന്ന നിരക്കും ഇവയുടെ വില്‍പ്പനയെ തീര്‍ത്തും ഇല്ലാതാക്കി.
ടിവിഎസ് സുസുക്കി ഷോഗണ്‍
ടിവിഎസും സുസുക്കിയും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ്പ് മികച്ച ചില ബൈക്കുകള്‍ സമ്മാനിച്ചിട്ടുണ്ട്. യമഹയുടെ ആര്‍എക്‌സ്100നെ പോലുള്ള ബൈക്കുകളെ വീഴ്ത്താനായിട്ടാണ് ഇവര്‍ കൈകോര്‍ത്തത്. ഷോഗണ്‍ അങ്ങനെയാണ് ലോഞ്ച് ചെയ്തത്. 2 സ്‌ട്രോക്ക് എഞ്ചിനായിരുന്നു ഇതിനുണ്ടായിരുന്നു. ഭാരവും കുറവായിരുന്നത് കൊണ്ട് മികച്ച പെര്‍ഫോമന്‍സുണ്ടായിരുന്നു.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ എളുപ്പത്തില്‍ സഞ്ചരിക്കാമായിരുന്നു. എന്നാല്‍ ഇവയുടെ ഭാരക്കുറവ് തന്നെ പിന്നീട് തിരിച്ചടിയായിരുന്നു. എല്ലാവരും കരുതിയത് കാരണായിരുന്നില്ല ഇവ പിന്‍വലിക്കാന്‍ ഉണ്ടായത്. പ്രധാനമായും ഇവയുടെ വില്‍പ്പന വളരെ പിന്നിലായിരുന്നു. ഇതോടെയാണ് ഷോഗണ്‍ പിന്‍ലവിക്കാന്‍ തീരുമാനിച്ചത്.
ബജാജ് പള്‍സര്‍ ഫസ്റ്റ് ജനറേഷന്‍
ഇന്ത്യയില്‍ ആദ്യമിറങ്ങിയ പള്‍സര്‍ വന്‍ തരംഗമായിരുന്നു. ഇന്ത്യയിലെ ബൈക്കിംഗ് കള്‍ച്ചര്‍ തന്നെ മാറ്റിയ ബൈക്ക് എന്ന പേരും ഇവയ്ക്കുണ്ടായിരുന്നു. ഹീറോ-ഹോണ്ട ഏറ്റവും കൂടുതല്‍ ബൈക്കുകള്‍ വിറ്റുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഈ ബൈക്ക് ലോഞ്ച് ചെയ്തത്. ഹീറോ ഹോണ്ട സിബിസെഡ് പുറത്തിറക്കിയ ശേഷമാണ് ബജാജ് ഈ പരീക്ഷണം നടത്തിയത്.
പള്‍സര്‍ 150, 180 മോഡലുകളാണ് ബജാജ് പുറത്തിറക്കിയത്. പ്രധാനമായും ഈ ബൈക്കിന്റെ ഇന്ധന ടാങ്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ റൗണ്ട് ഹെഡ്‌ലാമ്പുകള്‍ വലിയ തരംഗമായി. 18 മാസത്തോളം ഇവ വിപണിയിലുണ്ടായിരുന്നു.
അതിന് ശേഷം ബജാജ് ഡിടിഎസ്-ഐ വേര്‍ഷന്‍ പുറത്തിറക്കിയത്. എന്നാല്‍ വലിയ ഫ്യുവല്‍ ടാങ്കാണ് ഇത് പിന്‍വലിക്കാന്‍ കാരണമെന്നാണ് കരുതിയത്. എന്നാല്‍ സ്വാഭാവികമായ മാറ്റമായിരുന്നു ബജാജില്‍ നിന്നുണ്ടായത്.












Click it and Unblock the Notifications