Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ ആ സർപ്രൈസ് പൊളിഞ്ഞു; റെനോ ഡസ്‌റ്റർ ഇനി കാണാമറയത്തല്ല, എസ്‌യുവികളിലെ കരുത്തൻ ഉടനെത്തും

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ഒരു നീക്കത്തിന് ഒടുവിൽ, റെനോ അവരുടെ കരുത്തുറ്റ മോഡലായ 2024 ഡസ്‌റ്ററിനെ ഔദ്യോഗികമായി പുറത്തിറക്കി. ഈ മോഡൽ വർഷാവസാനത്തോടെ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പുതിയ മോഡൽ, ലോഗോകളിലും ബ്രാൻഡിംഗുകളിലും സൂക്ഷ്‌മമായ മാറ്റങ്ങളോടെ, ഡാസിയ ഡസ്‌റ്ററിനോട് സാമ്യമുള്ള ഒരു ഡിസൈനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ വേരിയന്റിലെ പവർട്രെയിൻ ഓപ്ഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും, ആഗോളതലത്തിൽ, 2024 ഡസ്‌റ്റർ മൂന്ന് എഞ്ചിൻ ചോയിസുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. സമാനമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമോ എന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന ഘടകം. ഇക്കാര്യത്തിൽ അധികം വൈകാതെ തന്നെ ഒരു തീരുമാനം ആയേക്കും.

renaultduster2024

ആഗോള വിപണിയിൽ അവതരിപ്പിച്ച മൂന്ന് എഞ്ചിൻ ഓപ്‌ഷനുകളും മികച്ച പെർഫോമൻസ് വാഗ്‌ദാനം ചെയ്യുന്നവയാണ്. ആദ്യ വേരിയന്റിന് 1.6 ലിറ്റർ പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉണ്ട്, ഇത് 140 bhp കരുത്തും 148 Nm ടോർക്കും നൽകാൻ കെൽപുള്ളതാണ്. 1.2 kWh ബാറ്ററി പാക്കിനൊപ്പം 24.5 കിലോമീറ്റർ എന്ന ശ്രദ്ധേയമായ ഇന്ധനക്ഷമതയാണ് റെനോ അവകാശപ്പെടുന്നത്.

രണ്ടാമത്തെ ഓപ്ഷനിൽ മില്ലർ സൈക്കിളിൽ പ്രവർത്തിക്കുന്ന 48V ഇലക്ട്രിക് മോട്ടോറുമായി ജോഡിയാക്കിയ 1.2-ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു. ഈ നൂതന സംയോജനം ആരംഭിക്കുമ്പോഴും ത്വരിതപ്പെടുത്തുമ്പോഴും ജ്വലന എഞ്ചിനെ സഹായിക്കുന്നു, ഇത് ശരാശരി ഉപഭോഗം കുറയ്ക്കുന്നതിനെ സഹായിക്കുന്നു. 0.8 kWh ബാറ്ററി റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്‌റ്റത്തിലൂടെ ചാർജ് ചെയ്യപ്പെടുന്നു, കൂടാതെ ഈ പവർട്രെയിൻ 4x2, 4x4 പതിപ്പുകളിൽ 6-സ്‌പീഡ് ഗിയർ ബോക്‌സിനൊപ്പം ലഭ്യമാവും.

കൂടാതെ, 2024 ഡസ്‌റ്റർ പെട്രോളിൽ കൂടി പ്രവർത്തിക്കുന്ന ഒരു എൽപിജി ഓപ്ഷനും അവതരിപ്പിക്കുന്നു. ഇതിൽ രണ്ട് ടാങ്കുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, ഓരോന്നിനും 50 ലിറ്റർ ശേഷി വീതമാവും ഉണ്ടാവുക. ഒന്ന് പെട്രോളിനും മറ്റൊന്ന് എൽപിജിക്കും, ഡാഷ്‌ബോർഡിലെ ഒരു ബട്ടൺ അമർത്തി ഇന്ധന തരങ്ങൾക്കിടയിൽ മാറാൻ ഈ വേരിന്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നാൽ ഈ പ്രത്യേക എഞ്ചിൻ ഇന്ത്യൻ വിപണിയിൽ നഅവതരിപ്പിക്കില്ലെന്നാണ് സൂചന.

2024 ഡസ്‌റ്ററിന് അടിസ്ഥാനമാവുന്നത് സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമാണ്, സാൻഡേറോ, ലോഗൻ, ജോഗർ തുടങ്ങിയ മോഡലുകളിൽ മുമ്പ് ഉപയോഗിച്ചിരുന്ന ഒരു ഫ്ലെക്‌സിബിൾ ആർക്കിടെക്ചർ ആണിതെന്ന് പ്രത്യേകം ഓർക്കണം. ഈ പ്ലാറ്റ്‌ഫോം യാത്രക്കാരുടെയും ലഗേജുകളുടെയും ഇടം വർദ്ധിപ്പിക്കുക മാത്രമല്ല, എസ്‌യുവിയുടെ വൈദ്യുതീകരണവും കൂടുതൽ സുഗമമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+