Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വെടിക്ക് മൂന്ന് പക്ഷി; റെനോയുടെ ഈ മൂന്ന് കാറുകൾക്ക് 65,000 രൂപ വരെ വിലകുറച്ചു, ഇനി വിൽപന പൊടിപൊടിക്കും...

രാജ്യത്തെ ഏറ്റവും പ്രമുഖ കാർ നിർമ്മാതാക്കളിൽ ഒന്നാണ് റെനോ. വാഹന പ്രേമികളുടെ ഇഷ്‌ട മോഡലുകളുമായി മോശമല്ലാത്ത വിപണി വിഹിതവും കമ്പനിക്ക് സ്വന്തമായുണ്ട്. എങ്കില് മറ്റ് കാറുകളെ അപേക്ഷിച്ച് റെനോയുടെ വിൽപന മന്ദഗതിയിലാണ് എന്നത് വാസ്‌തവം. പക്ഷേ അത് മറികടക്കാൻ കൂടുതൽ പദ്ധതികളുമായാണ് ഇപ്പോൾ അവർ എത്തുന്നത്.

പുതുവർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുന്നു എന്നിരിക്കെ വിൽപ്പന കൂട്ടാൻ ലക്ഷ്യമിട്ടാണ് റെനോ പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. ആകർഷകമായ വർഷാവസാന ഡിസ്‌കൗണ്ടുകൾ വാഗ്‌ദാനം ചെയ്‌തുകൊണ്ട് വിൽപ്പന വർദ്ധിപ്പിക്കുന്നതിന് റെനോ ഇന്ത്യ അതിന്റെ ഡീലർ നെറ്റ്‌വർക്കിന് അംഗീകാരം നൽകി എന്നതാണ് ഏറ്റവും പുതിയ വാർത്ത.

renalutkiger

ഈ ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്‌കൗണ്ടുകൾ, ലോയൽറ്റി ബോണസുകൾ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, കമ്പനിയുടെ വാഹന സ്ക്രാപ്പേജ് സ്‌കീം പ്രയോജനപ്പെടുത്താൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് റെനോ ഒരു അധിക എക്സ്ചേഞ്ച് ആനുകൂല്യം കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്.

കൈഗർ

കോംപാക്‌ട് എസ്‌യുവി എന്ന ലേബലിലാണ് റെനോയുടെ കൈഗർ അറിയപ്പെടുന്നത്.ഈ വാഹനത്തിന് രണ്ട് 1.0 ലിറ്റർ എഞ്ചിനുകളുടെ ഓപ്ഷനുമായാണ് വരുന്നത്, 72എച്ച്പി, 96എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ, 100എച്ച്പി, 160എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന ടർബോ-പെട്രോൾ എന്നിവയാണത്. ഈ വാഹനത്തിന് കമ്പനി ആകെ 65,000 രൂപയാണ് വിവിധ ആനുകൂല്യങ്ങളിലൂടെ വാഗ്‌ദാനം ചെയ്യുന്നത്.

ട്രൈബർ

ഏഴ് സീറ്റുകളുള്ള ട്രൈബർ ജനപ്രിയ വാഹനങ്ങളിൽ ഒന്നാണ്, ഈ ഡിസംബറിൽ 50,000 രൂപ വരെ ആനുകൂല്യമാണ് വാഹനത്തിന് ലഭിക്കുക. ആനുകൂല്യങ്ങളിൽ 20,000 രൂപ വരെ മൂല്യമുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും 20,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലോയൽറ്റി കസ്‌റ്റമർ ബെനിഫിറ്റായി 10,000 രൂപ അധിക കിഴിവും ഉൾപ്പെടുന്നു. കൂടാതെ, 12,000 രൂപ വരെ കോർപ്പറേറ്റ് കിഴിവുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

ക്വിഡ്

കമ്പനിയുടെ ഏറ്റവും ജനപ്രിയ വാഹനങ്ങളിൽ ഒന്നായ ക്വിഡിന് ഈ മാസം ഓഫറിൽ 50,000 രൂപ വരെ കിഴിവുണ്ട്. 2015 മുതൽ ഇത് റെനോ ലൈനപ്പിന്റെ ഭാഗമാണ്, കാലാനുസൃതമായി അപ്‌ഡേറ്റ് ചെയ്യപ്പെടുകയും വിപണിയിൽ അതിന്റെ സ്ഥാനം നിലനിർത്തുകയും ചെയ്യുന്ന ഒരു മോഡൽ കൂടിയാണിത്. 68 എച്ച്പിയും 91 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്, ഇത് 5-സ്‌പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയുമായി ചേർത്തിരിക്കുന്നു.

ട്രൈബറിന് സമാനമായ ആനുകൂല്യങ്ങളിൽ 20,000 രൂപ വരെ മൂല്യമുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും 20,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലോയൽറ്റി കസ്‌റ്റമർ ബെനിഫിറ്റായി 10,000 രൂപ അധിക കിഴിവും ഉൾപ്പെടുന്നു. ഇത് വിപണിയിൽ മാരുതി സുസുക്കി സെലേറിയോ, ടാറ്റ പഞ്ച് എന്നിവയ്‌ക്ക് എതിരാളിയാണ്, ഇതിന്റെ വില 4.7 ലക്ഷം രൂപ മുതലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+