റോയൽ എൻഫീൽഡിന്റെ കരടിക്കുട്ടൻ; ബിയർ 650 വേട്ടയ്ക്ക് ഇറങ്ങുന്നു, ഫസ്‌റ്റ് ലുക്കിൽ തന്നെ എല്ലാരും ഫ്ലാറ്റ്..!
ഇന്ത്യൻ വിപണിയിൽ നിരവധി മോഡലുകളുമായി കളം നിറയുകയാണ് റോയൽ എൻഫീൽഡ്. കാലങ്ങളായി അവർ വളർത്തി വന്ന പൈതൃകം നിലനിർത്തി പോവുകയാണ് ആർഇ തങ്ങളുടെ മോഡലുകളിലൂടെ. ഒരുകാലത്ത് റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ ശരിക്കും പ്രൗഢിയുടെ പ്രതീകമായിരുന്നു. അന്ന് എല്ലാവർക്കും സ്വന്തമാക്കാൻ കഴിയുന്നൊരു ബ്രാൻഡോ വാഹനമോ ആയിരുന്നില്ല റോയൽ എൻഫീൽഡ്.
ഇന്ന് പക്ഷേ കാലം മാറി, കഥയും മാറി. എൻഫീൽഡ് കൂടുതൽ സെഗ്‌മെന്റ് കണ്ടെത്താനും അതിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ശ്രമം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പരമ്പരാഗതമായ 350 സിസി സെഗ്‌മെന്റ് മാത്രമല്ല മറ്റ് വിഭാഗങ്ങളിലേക്ക് കൂടി അവർ വളർന്നിട്ടുണ്ട് എന്ന് അവരുടെ പോർട്ട്ഫോളിയോ പരിശോധിച്ചാൽ നമുക്ക് മനസിലാവും.

അടുത്തിടെ റോയൽ എൻഫീൽഡ് കാര്യമായി ശ്രദ്ധ ചെലുത്തിയ സെഗ്‌മെന്റ് ആയിരുന്നു 650. പ്രീമിയം മോഡലുകളാണ് ഈ വിഭാഗത്തിൽ ഏറെയുള്ളത്. ഹിമാലയൻ 650, ഷോട്ട് ഗൺ 650, ക്ലാസിക് 650 എന്നിങ്ങനെ ഒട്ടേറെ വാഹനങ്ങൾ അവർ പരീക്ഷിക്കുന്നുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് റോയൽ എൻഫീൽഡ് ബിയർ 650.
ഒട്ടേറെ പുതുമകളുമായാണ് ഈ വാഹനം വിപണിയിൽ എത്തുന്നത്. അടുത്തിടെയാണ് ഈ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറംലോകം അറിഞ്ഞത്. എന്നാൽ ഇപ്പോഴുണ്ടായ ഒരു കാര്യം എന്തെന്നാൽ ഈ വാഹനത്തിന്റെ ചിത്രങ്ങൾ ലീക്കായി എന്നതാണ്. ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഡിസൈൻ സവിശേഷതകളോട് കൂടിയാണ് ആർഇ ഈ വാഹനം ഒരുക്കിയിരിക്കുന്നത്.
ആർഇ ബിയർ 650: ഇതുവരെ ലഭ്യമായ വിവരങ്ങൾ എന്തൊക്കെ?
കമ്പനിയുടെ തന്നെ ഏറ്റവും പ്രധാന വാഹനങ്ങളിൽ ഒന്നായ ഇന്റർസെപ്റ്റർ 650 മോഡൽ മനസ്സിൽ വച്ചുകൊണ്ടാണ് റോയൽ എൻഫീൽഡ് ഇതിനെ തയ്യാറാക്കിയിരിക്കുന്നത്. അത്രയും ലളിതമായ ഡിസൈനുമായാണ് വാഹനം വിപണിയിൽ എത്തുന്നത്. യുഎസ്‌ഡി ഫോർക്ക് ഉൾപ്പെടെയുള്ള ചില മാറ്റങ്ങൾ ഈ വാഹനത്തിന്റെ ഡിസൈനിൽ നിങ്ങൾക്ക് കാണാൻ കഴിയും.
ബിയർ 650 ബൈക്കിൽ നിങ്ങൾക്ക് സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ നിറങ്ങൾ ലഭ്യമാവും. ഒരൊറ്റ എക്സ്ഹോസ്‌റ്റ് ഉൾപ്പടെ ഈ വാഹനത്തിൽ ഉണ്ടാവും. ഈ മോട്ടോർസൈക്കിളിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം ഗൂഗിൾ മാപ്, മ്യൂസിക് കൺട്രോൾ എന്നിവ പോലെയുള്ള ഫീച്ചറുകൾ ലഭിക്കുന്ന 5 ഇഞ്ച് ട്രിപ്പർ ഡാഷ് ഉണ്ടാവും എന്നതാണ്.
6-സ്‌പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച 47 ബിഎച്ച്പിയും 52 എൻഎമ്മും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 648സിസി പാരലൽ-ട്വിൻ ഓയിൽ-കൂൾഡ് എഞ്ചിനാണ് റോയൽ എൻഫീൽഡ് ബിയർ 650 മോഡലിൽ നൽകിയിരിക്കുന്നത്. ഈ വാഹനത്തിന്റെ ലോഞ്ച് കൃത്യമായ തീയതി എപ്പോഴായിരിക്കും എന്നത് തീരുമാനമായിട്ടില്ല. എങ്കിലും അടുത്ത വർഷം വിപണിയിൽ എത്തുമെന്നാണ് സൂചന.












Click it and Unblock the Notifications