Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടക്കാൻ നിൽക്കണ്ട പൊടിപോലും കാണില്ല; റോയൽ എൻഫീൽഡ് 650 ശരിക്കും ഒരു ബീസ്‌റ്റ്, എന്തൊരു എടുപ്പ്...

ബൈക്കുകളുടെ കാര്യം വരുമ്പോൾ നമ്മളുടെ മനസ്സിൽ ധാരാളം പേരുകളും മോഡലുകളും തെളിഞ്ഞു വന്നേക്കും. എന്നാൽ പ്രൗഢിയും, അതിനൊത്ത ഫീച്ചറുകളും ഒക്കെയുള്ള റോയൽ എൻഫീൽഡ് ബൈക്കുകൾ എന്നും നമ്മുടെ നാട്ടിലെ താരങ്ങളാണ്. മറ്റ് കമ്പനികളെ പോലെയല്ല, റോയൽ എൻഫീൽഡ് വാഹനങ്ങൾക്ക് മാത്രമുള്ള ഒട്ടനേകം പ്രത്യേകതകൾ ഉണ്ട്. ഇതിനെ സാധൂകരിച്ചു കൊണ്ടാണ് കമ്പനി പുതിയ മോഡൽ കൊണ്ട് വരുന്നത്.

പുതിയ ജെ സീരീസും 650 ട്വിൻസ് മോട്ടോറും സ്വീകാര്യത നേടുകയും എല്ലാ പാരാമീറ്ററുകളിലും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. ഇപ്പോഴിതാ ക്ലാസിക് 650ന്റെ ടെസ്‌റ്റ് ചിത്രങ്ങൾ ഇന്റർനെറ്റിൽ ഒഴുകുന്നു. പലവട്ടം ഈ വാഹനത്തിന്റെ സ്പൈ ചിത്രങ്ങൾ പകർത്തുകയും ലോകത്തെ അറിയിക്കുകയും ചെയ്‌തത്‌.

classic650

ക്ലാസിക് 650 ഫീച്ചറുകൾ

വരാനിരിക്കുന്ന ക്ലാസിക് 650 മറ്റൊരു മോഡലായ ഷോട്ട്ഗൺ 650ന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കും, 648 സിസി എയർ/ഓയിൽ-കൂൾഡ് മിൽ ഉപയോഗിച്ച് ട്യൂബുലാർ നട്ടെല്ലുള്ള അതേ സ്‌റ്റീൽ ചേസിസ് ആയിരിക്കും ഇതിൽ ഉപയോഗിക്കുക. ഈ മോട്ടോർ 7,250 ആർപിഎമ്മിൽ 46.4 ബിഎച്ച്പിയും 5,650 ആർപിഎമ്മിൽ 52.3 എൻഎമ്മും ഉൽപ്പാദിപ്പിക്കും, കൂടാതെ 6-സ്‌പീഡ് ഗിയർബോക്‌സുമായി ഇതിനെ ജോഡിയാക്കും എന്നാണ് കരുതുന്നത്.

സസ്‌പെൻഷൻ ചുമതലകൾക്കായി, ബൈക്കിന് മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്ക് സജ്ജീകരണവും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളും കമ്പനി നൽകിയിട്ടുണ്ട്. ഇരുവശത്തും അലൂമിനിയം റിമ്മുകളും ഡിസ്‌ക് ബ്രേക്കുകളുമുള്ള വയർ-സ്‌പോക്ക് വീലുകളോടുകൂടിയാണ് ബൈക്ക് നിർമ്മിച്ചതെന്നാണ് ചിത്രം വ്യക്തമാക്കുന്നത്.

ക്ലാസിക് 650 മൊത്തത്തിൽ ക്ലാസിക് 350ന്റെ രൂപകൽപ്പന നിലനിർത്തുന്നു, എങ്കിലും വ്യത്യസ്‌തതയ്‌ക്കായി രൂപകൽപ്പനയിൽ സൂക്ഷ്‌മമായ മാറ്റങ്ങളോടെയാവും വരിക. ഹെഡ്‌ലാമ്പ് എൽഇഡി ടൈപ്പ് ആണ്, മറ്റ് 650 മോഡലുകളിൽ നിന്നും ഇത് സ്വീകരിച്ചിരിക്കുന്നു. വാഹനം എപ്പോൾ വിപണിയിൽ എത്തുമെന്ന കാര്യത്തിൽ ഉറപ്പ് വന്നിട്ടില്ല.

റോയൽ എൻഫീൽഡ് ക്ലാസിക് 650 അടുത്ത വർഷത്തോടെ 3,00,000 രൂപ മുതൽ 3,20,000 രൂപ വരെ പ്രതീക്ഷിക്കുന്ന വില പരിധിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷമല്ലെങ്കിൽ പിന്നെ 2026ൽ ആയിരിക്കും ഈ വാഹനം അവതരിപ്പിക്കുക. റോയൽ എൻഫീൽഡ് ഷോട്ട്ഗൺ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ സെഗ്‌മെന്റില് മറ്റൊരു വാഹനം കൂടി റോയൽ എൻഫീൽഡ് ഇറക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+