Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുന്നു റോയൽ എൻഫീൽഡിന്റെ തുറുപ്പ് ചീട്ട്; ക്ലാസിക് 650 മോഡൽ ഒരു സംഭവം തന്നെ, ഫീച്ചറുകൾ പുറത്ത്...

റോയൽ എൻഫീൽഡ് വാഹനങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്.പഴയ ക്ലാസിക്, സ്‌റ്റാൻഡേർഡ് പാറ്റേണുകൾക്ക് ഉപരിയായി ഈ വാഹനത്തിന്റെ പുതിയ ധാരാളം മോഡലുകൾ വിപണിയിൽ ഇറങ്ങുന്നുണ്ട്, വരാനിരിക്കുന്നതും ഏറെ. 350 സിസി സെഗ്‌മെന്റിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായ ആർഇ അടുത്തിടെ തങ്ങളുടെ 650 സിസി സെഗ്‌മെന്റിന് കൂടുതൽ പ്രാധാന്യം നൽകുന്ന കാഴ്‌ചയാണ് കാണുന്നത്.

ഇന്ത്യൻ വിപണിയിൽ ഷോട്ട്ഗൺ 650 അവതരിപ്പിച്ചതോടെ റോയൽ എൻഫീൽഡ് അതിന്റെ ശ്രേണി സജീവമായി വൈവിധ്യവൽക്കരിക്കുകയാണ്. ഈ കൂട്ടിച്ചേർക്കലിലൂടെ റോയൽ എൻഫീൽഡിന്റെ മൊത്തം 650 സിസി സെഗ്‌മെന്റിലെ മോട്ടോർസൈക്കിളുകളുടെ എണ്ണം നാലായി ഉയരും. ഇതിനെ പുറമെയാണ് 650 സിസി വിഭാഗത്തിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനായി കരുതപ്പെടുന്ന ക്ലാസിക് 650 വികസിപ്പിക്കാനുള്ള ശ്രമങ്ങൾ കമ്പനി ആരംഭിച്ചത്.

shotgun650

പലപ്പോഴായി ലീക്കായ ടെസ്‌റ്റ് പ്രോട്ടോടൈപ്പുകളുടെ ദൃശ്യങ്ങൾ ഈ വരാനിരിക്കുന്ന മോട്ടോർസൈക്കിളിന്റെ വികസനത്തിലെ പുരോഗതിയെ സൂചിപ്പിക്കുന്നു. മറ്റ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി സെഗ്‌മെന്റിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന മോഡലായിരിക്കും ഇതെന്നാണ് പ്രതീക്ഷ. അതിനാൽ തന്നെ വിലയും അതിനനുസരിച്ച് താഴേക്ക് വന്നേക്കാം.

എച്ച്ടി ഓട്ടോയുടെ റിപ്പോർട്ട് പ്രകാരം, സൂപ്പർ മെറ്റിയർ 650-ന്റെ അതേ ഷാസി തന്നെ ക്ലാസിക് 650യിലും ഉപയോഗിച്ചേക്കും. ക്ലാസിക് 650യിൽ സങ്കീർണ്ണമല്ലാത്ത ക്രോം-ഫിനിഷ്ഡ് എഞ്ചിൻ കേസുകൾ ആയിരിക്കും ഉണ്ടാവുകയെന്നാണ് സൂചന. കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 എന്നിവയുടെ എൻട്രി ലെവൽ മോഡലുകളിൽ റോയൽ എൻഫീൽഡ് മുമ്പ് ക്രോം എഞ്ചിൻ കെയ്‌സുകൾ ഉപയോഗിച്ചിട്ടുണ്ട്.

മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളുമുള്ള കൂടുതൽ നേരായ സസ്പെൻഷൻ സംവിധാനമാണ് ക്ലാസിക് 650 അവതരിപ്പിക്കുന്നത്. നേരെമറിച്ച്, സൂപ്പർ മെറ്റിയർ 650, ഷോട്ട്ഗൺ 650 എന്നിവ ഷോവയിൽ നിന്നുള്ള അപ്-സൈഡ് ഡൗൺ ഫോർക്കുകളാണ് ഉപയോഗിക്കുന്നത്.

അതേസമയം, കഴിഞ്ഞ വർഷം അവസാനമാണ് ഇന്ത്യയിൽ 650 സെഗ്‌മെന്റിലെ തങ്ങളുടെ മറ്റൊരു പ്രധാന വാഹനമായ ഷോട്ട്ഗൺ റോയൽ എൻഫീൽഡ് അവതരിപ്പിച്ചത്. അടുത്ത വർഷത്തോടെ വാഹനം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന.

സിംഗിൾ സീറ്റ് മാത്രമേ വാഹനത്തിൽ നൽകിയിട്ടുള്ളൂ, ഒപ്പം അലോയ് വീലുകൾ കൂടി ഷോട്ട്ഗണിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. എയർ/ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ സിലിണ്ടർ 649 സിസി എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുക. 4.25 മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+