ഇനി ബോബർ യുഗം; റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് നിരത്തിൽ ചീറിപ്പായും, വില കേട്ടാൽ ഞെട്ടും
ഇന്ത്യയിലെ നിരത്തുകൾ കീഴടക്കാൻ ചെറിയ ഇടവേളകളിൽ പോലും കരുത്തുറ്റ വാഹനങ്ങൾ രംഗത്തിറക്കി ആധിപത്യം സ്ഥാപിക്കാനുള്ള റോയൽ എൻഫീൽഡിന്റെ ശ്രമങ്ങൾ തുടരുകയാണ്. ഇപ്പോഴിതാ അവരുടെ ഏറ്റവും പുതിയ മോഡലായ റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് വിപണിയിൽ ലോഞ്ച് ചെയ്‌തിരിക്കുകയാണ്. 350 സെഗ്‌മെന്റിലെ സെൻസേഷൻ ആവുമെന്ന് കരുതപ്പെടുന്ന ഒരു വാഹനമാണ് ഇതെന്ന് നിസംശയം പറയാം.
ഭേദപ്പെട്ട വിലയിൽ ഒരു ബോബർ സ്‌റ്റൈൽ വാഹനം ആഗ്രഹിക്കുന്നവരെ ഒരിക്കലും ഗോവൻ ക്ലാസിക് 350 നിരാശപ്പെടുത്തില്ല. കാരണം അതിന്റെ വിന്റേജ് ലുക്കും എടുപ്പുമൊക്കെ ആദ്യ കാഴ്‌ചയിൽ തന്നെ ആരെയും വീഴ്‌ത്താൻ ശേഷിയുള്ളതാണ്. മികച്ച ഡിസൈൻ രീതികൾ തന്നെയാവും ഈ വാഹനത്തെ ഉപഭോക്താക്കൾക്ക് ഇടയിൽ ജനപ്രിയമാക്കാൻ പോവുന്ന ഘടകം.

നിലവിൽ വിപണിയിൽ ഇറക്കുന്ന ക്ലാസിക് 350 മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇതെന്ന് പറയാം. എങ്കിലും ധാരാളം മാറ്റങ്ങൾ വരുത്താൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് കാഴ്‌ചയിലെ വ്യത്യസ്‌തത. വേറിട്ട നിറങ്ങളിൽ ലഭ്യമാവുന്ന ഗോവൻ ക്ലാസിക് വിലയിലും റോയൽ എൻഫീൽഡ് മിതത്വം പാലിച്ചിട്ടുണ്ടെന്ന് പറയാം. ഈ വാഹനത്തെ കുറിച്ച് കൂടുതൽ വിശേഷങ്ങൾ അറിയാം.
റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350: ഫീച്ചറുകൾ
നിലവിലെ ക്ലാസിക് 350 മോഡലിനേക്കാൾ ഡിസൈൻ മാറ്റങ്ങൾ ഇതിൽ നൽകിയിട്ടുണ്ട്. ക്ലാസിക് 350-ലെ ഹാൻഡിൽബാറുകളേക്കാൾ 100 എംഎം ഉയരമുള്ള ആപ് ഹാംഗർ ബാറുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ വാഹനത്തെ വൈറ്റ്‌വാൾ ടയറുകൾ, ഫ്ലോട്ടിംഗ് സീറ്റ്, പുതിയ ടെയിൽലാമ്പ് കേസിംഗ് എന്നിവ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇതെല്ലാം തന്നെ വാഹനത്തിന്റെ റെട്രോ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്ന ഘടകങ്ങൾ തന്നെയാണ്. റേവ് റെഡ്, ഷാക്ക് ബ്ലാക്ക്, പർപ്പിൾ ഹേസ്, ട്രിപ്പ് ടീൽ എന്നീ നിറങ്ങളിലാണ് ഈ വാഹനം ലഭ്യമാവുക. ക്ലാസിക് 350യുടെ അതേ ഇരട്ട ഡൗൺട്യൂബ് ഫ്രെയിമിലാണ് ഗോവൻ ക്ലാസികും നിർമ്മിച്ചിരിക്കുന്നത്. 41 എംഎം ടെലിസ്‌കോപിക് ഫോർക്ക് സജ്ജീകരണവും പിന്നിലെ മോണോഷോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡ്യൂവൽ ചാനൽ എബിഎസ് സംവിധാനത്തോടെ കൂടുതൽ സുരക്ഷിതമായ ബ്രേക്കിംഗ് നൽകാൻ വാഹനത്തിന് കഴിയും. ട്യൂബ്‌ലെസ് ടയറുകളുള്ള 19 ഇഞ്ച് ഫ്രണ്ട് വീലിലും 16 ഇഞ്ച് പിൻ ചക്രത്തിലുമാണ് മോട്ടോർസൈക്കിൾ മുന്നോട്ട് കുതിക്കുക. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 349 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്റെ നട്ടെല്ല്. വില ആരംഭിക്കുന്നത് 2.35 ലക്ഷം രൂപ മുതലാണ് (എക്‌സ് ഷോറൂം).
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications