റോയല്‍ എന്‍ഫീല്‍ഡ് ഇത് എന്ത് ഭാവിച്ചാണ്; ഒന്നല്ല വരാനിരിക്കുന്നത് 4 മോഡലുകള്‍, ഫീച്ചറുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് എന്ന് പറഞ്ഞാല്‍ നിരത്തിലെ രാജാവ് തന്നെയാണ്. കരുത്തിലും ലുക്കിലുമെല്ലാം അത് നമ്പര്‍ വണ്‍ തന്നെയാണ്. എന്തായാലും ഈ വര്‍ഷം അവര്‍ വിപണിയിലേക്ക് അറിഞ്ഞൊരു വരവ് വരാനുള്ള ഒരുക്കത്തിലാണ്. പുത്തന്‍ ലോഞ്ചുകള്‍ റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ വര്‍ഷം അവസാനമോ 2025ന്റെ തുടക്കത്തിലോ ആയി ഇവയെല്ലാം പുറത്തിറക്കാനാണ് കമ്പനിയുടെ ശ്രമം. റോയല്‍ എന്‍ഫീല്‍ഡ് വരാനിരിക്കുന്ന നാല് മോഡലുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം ഇതിനോടകം വിവരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിട്ടുണ്ട്. ഇതില്‍ കരുത്തന്‍മാര്‍ ആരെല്ലാം എന്ന് നോക്കാം.

ക്ലാസിക് 350 ബോബറാണ് എന്‍ഫീല്‍ഡ് ലോഞ്ചില്‍ ആദ്യത്തേത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ക്ലാസിക് 350 ബോബര്‍ സ്‌റ്റൈലില്‍ പുറത്തിറക്കിറക്കാനാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്. ക്ലാസിക് 350യെ പോലെ ഇന്‍സ്റ്റന്റ് ഹിറ്റായിരിക്കും ഈ മോഡല്‍ എന്ന് ഉറപ്പാണ്. അത്രയ്ക്കും പ്രതീക്ഷ ഇതിന്റെ കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡിനുണ്ട്.
ക്ലാസിക് 350 ബോബര്‍ എന്നായിരിക്കും ഇതിന്റെ പേരെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗോവന്‍ ക്ലാസിക് 350 പേര് പോലെ ആര്‍ഇ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 350സിസി എഞ്ചിനാണ് ഇതിനുണ്ടാവുക. ഒപ്പം 20.2 ബിഎച്ച്പി മാക്‌സിമം പവറും ഉണ്ടാവും, പീക് ടോര്‍ക്ക് 27 എന്‍എമ്മായിരിക്കും.
റോയല്‍ എന്‍ഫീല്‍ഡിന്റെ ആരാധകര്‍ കാത്തിരിക്കുന്ന മോഡലാണ് ഗറില്ല 450. ഹിമാലയന്‍ 450 മോഡലില്‍ നിന്നുള്ള അതേ സ്‌റ്റൈലിലായിരിക്കും ഇത് പുറത്തിറങ്ങുക. റോഡ്‌സ്റ്റര്‍ സ്‌റ്റൈല്‍ ബോഡിയായിരിക്കും ഇതിനുണ്ടാവുക. ഓഫ് റോഡ് മികവ് പുലര്‍ത്തുന്നതായിരിക്കും ഗറില്ല 450. ടെസ്റ്റിംഗ് ഘട്ടത്തില്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
റൗണ്ട് ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റാണ് ഇതിനുണ്ടാവുക. സിംഗില്‍ സീറ്റും, അതുപോലെ കിടിലന്‍ ടാങ്കും ഇതിന്റെ പ്രത്യേകതയാണ്. ഹാര്‍ലി ഡേവിഡ്‌സന്റെ എക്‌സ് 440 ആയിട്ടാണ് ഇതിന്റെ മത്സരം. 452 സിസി എഞ്ചിനാണ് ഗറില്ലയ്ക്കുണ്ടാവും. 40 ബിഎച്ച്പിയാണ് ഇതിന്റെ പരമാവധി കരുത്ത്.
ക്ലാസിക് 650 ട്വിന്‍, സ്‌ക്രാം 650 എന്നിവയാണ് ഇനി വരാനിരിക്കുന്ന മറ്റ് മോഡലുകള്‍. ക്ലാസിക് 650 ട്വിന്‍ എന്ന പേരില്‍ തന്നെയായിരിക്കും ഇവ വരികയെന്നാണ് സൂചന. ഇന്റര്‍സെപ്റ്റര്‍ 650ന് മുകളില്‍ നില്‍ക്കുന്നതായിരിക്കും ക്ലാസിക് 650. അതുപോലെ സ്‌ക്രാം 650 അധികം വൈകാതെ തന്നെ വിപണിയില്‍ എത്തുമെന്നാണ് സൂചന. ഈ പേര് തന്നെ ഉപയോഗിക്കുമോ എന്ന കാര്യത്തില്‍ മാത്രമാണ് ഉറപ്പില്ലാത്തതാണ്. എന്‍ഫീല്‍ഡിന്റെ ബൈക്കുകള്‍ ഏറ്റവും സിംപിളായിരിക്കും ഇവ.












Click it and Unblock the Notifications