Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി നിരത്തുകളിൽ ഒളിയുദ്ധം; റോയൽ എൻഫീൽഡിന്റെ ഗറില്ല വരുന്നു, പല വമ്പന്മാരും പറപറക്കും

ഇന്ത്യൻ നിരത്തുകളിൽ പകരക്കാരില്ലാത്ത വിധം പേരെടുത്ത കമ്പനികളിൽ ഒന്നാണ് റോയൽ എൻഫീൽഡ്. അവരുടെ ബൈക്കുകൾക്ക് എന്നും ആരാധകർ ഏറെയാണ്. അൽപ്പം വില കൂടുതലാണെങ്കിലും പ്രൗഢിയുടെ കാര്യത്തിൽ ഒട്ടും കുറയ്ക്കാൻ ആഗ്രഹമില്ലാത്തവർ റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ തന്നെയാണ് പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്.

എന്നാൽ സ്ഥിരം മോഡലുകൾ മാത്രമല്ല പലപ്പോഴും റോയൽ എൻഫീൽഡിനെ ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. അവർ ഇടയ്ക്കിടെ വേറിട്ട ചില മോഡലുകളും ഡിസൈനുകളും ഒക്കെയായി കളം പിടിക്കാറുണ്ട്. അത്തരത്തിൽ റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയൊരു മോഡലാണ് ഗറില്ല 450.

royalemfiedguerilla450

ഡിസൈനിന്റെ കാര്യത്തിൽ ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച് കാര്യമായ രീതിയിൽ വ്യത്യാസങ്ങൾ ഈ വാഹനത്തിൽ ഉണ്ടാവുമെന്ന് കരുതാം. ഹിമാലയന്റെ അതേ എഞ്ചിൻ പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതവും അതേ എഞ്ചിൻ ഉപയോഗിക്കുന്നതുമായ 450 സിസി റോഡ്‌സ്‌റ്ററായിരിക്കും ഇത്. ബോഡി പാനലുകളും അൽപം വ്യത്യസ്‌തമായിരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

7 ഇഞ്ച് അലോയ് വീലുകളും രണ്ട് അറ്റത്തും ട്യൂബ്‌ലെസ് ടയറുകളും മുൻവശത്ത് ഗെയ്‌റ്ററുകളുള്ള സാധാരണ ടെലിസ്‌കോപ്പിക് ഫോർക്കും ലഭിക്കുന്ന നിലയിലാവും വാഹനത്തിന്റെ രൂപം. ബോഡി പാനലുകളും ഇന്ധന ടാങ്കും വേറിട്ട് നിൽക്കുന്ന ശൈലിയിൽ തന്നെയാണ്. ഹിമാലയനിലെ ടു പീസ് സീറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ സിംഗിൾ സീറ്റാണ്.

അതിന് പുറമെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഗറില്ലയ്ക്ക് 450 ഹിമാലയനേക്കാൾ ഭാരം കുറവായിരിക്കുമെന്ന് കരുതുന്നു. 452 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാവും ഈ മോഡലിൽ ലഭിക്കുക. ഗറില്ല 450 ബൈക്കിലെ ഇൻസ്ട്രുമെൻ്റ് കൺസോൾ ഏത് രീതിയിൽ ഉള്ളതാവും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഏകദേശം 2.4 ലക്ഷം മുതൽ 2.6 ലക്ഷം രൂപ വരെയാവും ഹിമാലയന്റെ വില എന്നാണ് ലഭ്യമായ വിവരം. ട്രയംഫ് സ്‌പീഡ് 400, കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചെ ആർടിആർ 310 എന്നിവആയിരിക്കും ഈ മോഡലിന്റെ പ്രധാന എതിരാളികൾ. ഈ വർഷം രണ്ടാം പകുതിയോടെ വാഹനം വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മിക്കവാറും അത് ജൂലൈ മാസത്തോടെ ആയിരിക്കും എന്നാണ് ലഭ്യമായ വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+