റോയൽ എൻഫീൽഡിന്റെ പുതിയ അവതാരം; ഗറില്ല 450 കുതിക്കും, അമ്മാതിരി ഐറ്റമല്ലേ പടച്ചു വിട്ടിരിക്കുന്നത്
ഇന്ത്യൻ വിപണിയിൽ ഏതൊക്കെ മോട്ടോർസൈക്കിൾ ബ്രാൻഡുകൾ വന്നാലും റോയൽ എൻഫീൽഡിന്റെ സ്ഥാനം സവിശേഷമായിരിക്കും. അതുകൊണ്ട് തന്നെ അവരുടെ ഓരോ മോഡലിനും ആരാധകർ കാത്തിരിക്കാറാണ് പതിവ്. ഇക്കുറി അങ്ങനെ കാത്തിരിക്കുന്ന ഏറ്റവും പുതിയൊരു മോഡലാണ് റോയൽ എൻഫീൽഡ് ഗറില്ല 450. ഈ സെഗ്‌മെന്റിലേക്ക് റോയൽ എൻഫീൽഡ് സ്വാധീനം വ്യാപിപ്പിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം എന്ന് വേണമെങ്കിൽ പറയാം.
ജൂലൈ പതിനേഴിന് ഈ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ലോഞ്ചിന് രണ്ടാഴ്‌ച മാത്രം ശേഷിക്കെ റോയൽ എൻഫീൽഡ് ഗറില്ലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇങ്ങനെ ലീക്കായി കൊണ്ടിരിക്കുകയാണ്. വാഹനത്തിന്റെ പ്രത്യേകതകളും മറ്റ് ഫീച്ചറുകളും ഇതിനോടകം തന്നെ പല വെബ്‌സൈറ്റുകളും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു കഴിഞ്ഞു.

എന്നാൽ പിന്നെയും കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. നേരത്തെ വാഹനത്തിന്റെ ചില ചിത്രങ്ങൾ ചിലർ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ഏതൊക്കെ നിറങ്ങളിൽ ലഭ്യമാവും എന്നതിനെ കുറിച്ചുള്ള വിവരവും ലഭ്യമായിരുന്നു. അത്തരത്തിൽ റോയൽ എൻഫീൽഡ് ഗറില്ലയുമായി ബന്ധപ്പെട്ട് ഇതുവരെ പുറംലോകം അറിഞ്ഞ വിശദാംശങ്ങൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.
റോയൽ എൻഫീൽഡ് ഗറില്ല 450
ഹിമാലയന്റെപുതിയ ഷാസി (കുറഞ്ഞത് പ്രധാന ഫ്രെയിമെങ്കിലും) ഷേർപ 450 എഞ്ചിനും സ്ട്രിപ്പ്-ഡൌൺ രീതിയിൽ അവതരിപ്പിക്കുന്ന വാഹനമാവും ഇത്. ഇതിന്റെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യമിട്ടാണ് ഇങ്ങനെ ഡിസൈൻ ചെയ്യുന്നത്. എഞ്ചിനും ഹിമാലയൻ 450യെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കും എന്ന് ഏറെക്കുറെ ഉറപ്പാക്കി കഴിഞ്ഞതാണ്.
വാഹനത്തിന്റെ ഡൈമൻഷുകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് പ്രകാരം റോയൽ എൻഫീൽഡ് ഗറില്ല 450യ്ക്ക് 2,134 എംഎം നീളവും 834 എംഎം വീതിയും 1,115 എംഎം ഉയരവും 1,491 എംഎം നീളമുള്ള വീൽബേസും ഉണ്ടാകും. ഇത് ഹിമാലയൻ 450യെ അപേക്ഷിച്ച് കുറവാണു സൂചിപ്പിക്കുന്നതെന്ന് വ്യക്തം. എന്നാൽ ഭാരത്തിൽ പലരും പറഞ്ഞുകേട്ട അത്രയും കുറവ് വാഹനത്തിന് ഉണ്ടാവില്ലെന്ന് ഒടുവിൽ വന്ന റിപ്പോർട്ടുകൾ സൂചിപിക്കുന്നത്.
196 കിലോഗ്രാം ഭാരമുള്ള ഹിമാലയൻ 450യുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗറില്ല 450യ്ക്ക് 13 കിലോഗ്രാം ഭാരം കുറവായിരിക്കും, അതായത് 183 കിലോഗ്രാം. എന്നാൽ വിപണിയിലെ പ്രധാന എതിരാളിയായ ഹോണ്ട സിബി300ആറിനെ അപേക്ഷിച്ച് വളരെ അധികമാണ്. ഈ വാഹനത്തിന് കേവലം 146 കിലോഗ്രാം മാത്രമാണ് ഭാരമുള്ളത്.
മറ്റ് ഫീച്ചറുകൾ
452 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാവും ഈ മോഡലിൽ റോയൽ എൻഫീൽഡ് കൊണ്ടുവരിക. 7 ഇഞ്ച് അലോയ് വീലുകളും രണ്ട് അറ്റത്തും ട്യൂബ്‌ലെസ് ടയറുകളും മുൻവശത്ത് ഗെയ്‌റ്ററുകളുള്ള സാധാരണ ടെലിസ്‌കോപ്പിക് ഫോർക്കും ഇതിലുണ്ടാകും. കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകളിലേക്ക് സംയോജിപ്പിച്ച പിൻ എൽഇഡി ടെയിൽ ലൈറ്റുകൾ, റൗണ്ട് ഒആർവിഎം, പരമ്പരാഗത ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവയും വാഹനത്തെ വ്യത്യസ്‌തമാക്കും.
ഏഴ് നിറങ്ങളിൽ വാഹനം ലഭ്യമാവും. 452 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ വാഹനത്തിന് കരുത്ത് പകരും. ട്രയംഫ് സ്‌പീഡ് 400, കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചെ ആർടിആർ 310 തുടങ്ങിയ വമ്പന്മാരുമായാവും റോയൽ എൻഫീൽഡ് ഗറില്ല 450 വിപണിയിൽ ഏറ്റുമുട്ടുക. വിലയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഹിമാലയൻ 450യെ അപേക്ഷിച്ച് കുറവായിരിക്കും എന്നാണ് സൂചന.












Click it and Unblock the Notifications