കുടു കുടു ബുള്ളറ്റ് ഇതാ വരുന്നു, അതും ഫുൾ പവറിൽ; റോയൽ എൻഫീൽഡ് ഗറില്ല 450 ഈ നാട് വിറപ്പിക്കും
റോയൽ എൻഫീൽഡ് എന്ന് പറഞ്ഞാൽ 90സ് കിഡ്‌സിന് അതൊരു വികാരമാണ്. ഇന്നത്തെ കാലത്തേത് പോലെ ആർഇ ബൈക്കുകൾ അത്രത്തോളം റോഡുകളിൽ കാണാൻ കഴിയാത്ത, അതിനെ പ്രൗഢിയുടെ ചിഹ്നമായി കണ്ടിരുന്ന ഒരു കാലത്ത് നിന്ന് നാം ഒരുപാട് മുന്നോട്ട് വന്നുകഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ ആ പ്രൗഢി വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ്.
അവരുടെ ഏറ്റവും പുതിയ മോഡലായ ഗറില്ലയാണ് അതിന് ചുക്കാൻ പിടിക്കുന്നത്. റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലുകളായ ക്ലാസിക് 350, സ്‌റ്റാൻഡേർഡ് 350 എന്നിവയ്ക്ക് തൊട്ടുമുകളിലായി നിലകൊള്ളുന്ന രീതിയിൽ ഗറില്ല 450 സിസി സെഗ്‌മെന്റിന്റെ തലവര തന്നെ മാറ്റിയെഴുതും എന്നാണ് ബുള്ളറ്റ് പ്രേമികളുടെ പ്രതീക്ഷ.

കമ്പനി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളായ ഗറില്ല 450 ജൂലൈ 17ന് അവതരിപ്പിക്കും എന്നാണ് ഇപ്പോൾ റോയൽ എൻഫീൽഡ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ ചാനലുകളിൽ കമ്പനി അടുത്തിടെ ഒരു കൂട്ടം ടീസർ വീഡിയോകളും ചിത്രങ്ങളും ഇതിന്റെ ഭാഗമായി പങ്കുവച്ചിരുന്നു.
റോയൽ എൻഫീൽഡിന്റെ രണ്ടാമത്തെ 450സിസി മോട്ടോർസൈക്കിളാണ് ഗറില്ല. ആദ്യത്തേത് ഹിമാലയൻ 450 ആണ്. എന്നാൽ വരാനിരിക്കുന്ന ഈ മോട്ടോർസൈക്കിൾ ഹിമാലയൻ 450ക്ക് താഴെയായി ഒരു അർബൻ മോട്ടോർസൈക്കിളായി അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അതിന്റെ രൂപകൽപനയും അതിനൊത്ത നിലയിലാണ്.
അതേസമയം, ഭാവിയിൽ നാല് 450 സിസി മോട്ടോർസൈക്കിളുകൾ കൂടി പുറത്തിറക്കാൻ റോയൽ എൻഫീൽഡ് പദ്ധതിയിട്ടുണ്ട്. ഒരു സ്‌ക്രാംബ്ലർ 450, ഒരു കഫേ റേസർ 450 കൂടാതെ ഒരു പവർ ക്രൂയിസർ 450 എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. കൂടാതെ അടുത്ത വർഷം തന്നെ ലോഞ്ച് ചെയ്യുന്ന മറ്റൊരു ഹിമാലയൻ വേരിയണ്ടും ഇതിനൊപ്പമുണ്ടാവും.
എന്നാൽ ഇവയിൽ ഏറ്റവും താങ്ങാനാവുന്ന മോഡലാവും ഗറില്ല 450 എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് മറ്റ് ബൈക്കുകൾ എല്ലാം തന്നെ ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് എന്നതാണ്. ആ നിലയ്ക്ക് നോക്കുമ്പോൾ റോയൽ എൻഫീൽഡ് ഗറില്ല 450യുടെ വരവിന് ഏറെ പ്രാധാന്യമുണ്ട്.
റോയൽ എൻഫീൽഡ് ഗറില്ല 450 പ്രത്യേകതകൾ
ഹിമാലയനെ അടിസ്ഥാനമാക്കിയുള്ള 452 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാവും ഈ മോഡലിൽ റോയൽ എൻഫീൽഡ് അവതരിപ്പിക്കുക. 7 ഇഞ്ച് അലോയ് വീലുകളും രണ്ട് അറ്റത്തും ട്യൂബ്‌ലെസ് ടയറുകളും മുൻവശത്ത് ഗെയ്‌റ്ററുകളുള്ള സാധാരണ ടെലിസ്‌കോപ്പിക് ഫോർക്കും വാഹനത്തിന്റെ പ്രത്യേകതകളിൽ ചിലതാണ്.
കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകളിലേക്ക് സംയോജിപ്പിച്ച പിൻ എൽഇഡി ടെയിൽ ലൈറ്റുകൾ, റൗണ്ട് ഒആർവിഎം, പരമ്പരാഗത ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവ വാഹനത്തെ കുറച്ചുകൂടി വ്യത്യസ്‌തമാക്കും. ഹിമാലയനിലെ ടു പീസ് സീറ്റിന് പകരം ഇതിൽ സിംഗിൾ സീറ്റായിരിക്കും, ഇത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കും.
ട്രയംഫ് സ്‌പീഡ് 400, കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചെ ആർടിആർ 310 തുടങ്ങിയ വമ്പന്മാരുമായാവും ഈ വാഹനം വിപണിയിൽ കൊമ്പുകോർക്കുക. വിലയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഹിമാലയൻ 450 എഡിഷനുമായി വച്ച് നോക്കുമ്പോൾ കുറവായിരിക്കും എന്ന് തന്നെയാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications