Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി റോയൽ എൻഫീൽഡിന്റെ ഒളിയുദ്ധം; വരുന്നത് ഗറില്ലയല്ലേ? അപ്പൊ പിന്നെ എതിരാളികൾ വിറയ്ക്കും

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ രാജകീയ പദവിയോടെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ബ്രാൻഡാണ് റോയൽ എൻഫീൽഡ്. പതിറ്റാണ്ടുകളായി റോയൽ എൻഫീൽഡ് വാഹനങ്ങൾ നമ്മുടെ നാട്ടിൽ പ്രൗഡിയുടെ അടയാളമായി കണ്ടിരുന്നു. നിലവിൽ ഇവ കൂടുതൽ ജനകീയമായതോടെ വിൽപ്പനയും കുതിച്ചുയർന്നെങ്കിലും അതിന്റെ മാറ്റിന് ഒരു കുറവും ഉണ്ടായിട്ടില്ല.

പറഞ്ഞുവന്നത് ഇന്ത്യക്കാർ റോയൽ എൻഫീൽഡിന് കൊടുക്കുന്ന ബഹുമാനം തിരിച്ചു വരും പലപ്പോഴും മറ്റ് പല രീതികളിൽ പ്രകടിപ്പിക്കാറുണ്ട്. അതിലൊന്നാണ് പുതിയ മോഡലുകൾ അവതരിപ്പിക്കുക എന്നത്. അങ്ങനെ ഇന്ത്യൻ വിപണിയിലെ ഉപഭോക്താക്കൾക്കായി റോയൽ എൻഫീൽഡ് ഒരു പുതിയ വാഹനത്തിന്റെ പണിപ്പുരയിലാണ്.

guerrilla450

ഗറില്ല 450 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡൽ അധികം വൈകാതെ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സെഗ്‌മെന്റിൽ നമ്പർ വൺ ആവുക എന്ന റോയൽ എൻഫീൽഡിന്റെ മോഹത്തിന്റെ ഭാഗമായാണ് ഈ മോഡൽ വരുന്നത്. അതിനാൽ ധാരാളം പ്രത്യേകതകളും ഒട്ടേറെ ഫീച്ചറുകളും ഈ വാഹനത്തിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെ വാഹനവുമായി ബന്ധപ്പെട്ട് വന്ന വാർത്തകളും റിപ്പോർട്ടുകളും അതിനെ ശരിവയ്ക്കുന്നതാണ്. ധാരാളം അഭ്യൂഹങ്ങൾ ഈ മോഡലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ടെങ്കിലും കമ്പനി പലതും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ വാഹനം ഏഴ് പുതിയ നിറങ്ങളിൽ ലഭ്യമാവും എന്നാണ് സൂചന.

പുറത്തുവന്ന ചിത്രങ്ങളും ലീക്കായ വിവരങ്ങളും പ്രകാരം ആദ്യത്തെ കാഴ്‌ചയിൽ ഗറില്ല 450 വളരെ മനോഹരമാണ്. മാത്രമല്ല ഇത് ഹിമാലയൻ 450 നേക്കാൾ വേഗതയേറിയതും ചടുലവുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏഴ് നിറങ്ങളിൽ ലഭ്യമാവും എന്ന് അറിയിച്ചെങ്കിലും അവ ഏതൊക്കെയാണെന്ന് വ്യക്തമല്ല.

കൂടാതെ ലോഗോയിൽ ഈ വാഹനത്തിൽ കാര്യമായ മാറ്റം ഉണ്ടാവുമെന്നാണ് കരുതുന്നത്. റോയൽ എൻഫീൽഡിന്റെ അഭിമാന ചിഹ്നം ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാവും എന്നാണ് റിപ്പോർട്ടുകൾ. ബൈക്കിന് സവിശേഷമായ രൂപമാണ് ഈ ഡിസൈൻ ഭാഷ നൽകുന്നതെന്ന് നമുക്ക് വ്യക്തമാണ്. എങ്കിലും ഹിമാലയന്റെ അതേ എഞ്ചിൻ പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതവും അതേ എഞ്ചിൻ ഉപയോഗിക്കുന്നതുമായ 450 സിസി റോഡ്‌സ്‌റ്ററായിരിക്കും ഈ വാഹനം.

452 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാവും ഈ മോഡലിൽ റോയൽ എൻഫീൽഡ് അവതരിപ്പിക്കുക എന്നാണ് സൂചന. 7 ഇഞ്ച് അലോയ് വീലുകളും രണ്ട് അറ്റത്തും ട്യൂബ്‌ലെസ് ടയറുകളും മുൻവശത്ത് ഗെയ്‌റ്ററുകളുള്ള സാധാരണ ടെലിസ്‌കോപ്പിക് ഫോർക്കും വാഹനത്തിന് മാറ്റ് കൂട്ടുമെന്നാണ് കരുതുന്നത്.

കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകളിലേക്ക് സംയോജിപ്പിച്ച പിൻ എൽഇഡി ടെയിൽ ലൈറ്റുകൾ, റൗണ്ട് ഒആർവിഎം, പരമ്പരാഗത ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവ വാഹനത്തെ വേറിട്ട് നിർത്തും. ഹിമാലയനിലെ ടു പീസ് സീറ്റിന് പകരം ഇതിൽ സിംഗിൾ സീറ്റാണ് എന്ന പ്രത്യേകത കൂടിയുണ്ട്.

വിലയുമായി ബന്ധപ്പെട്ട കൃത്യമായി വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇതിന് മൂന്ന് ലക്ഷം രൂപ വരെയാവും വില വരിക എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രയംഫ് സ്‌പീഡ് 400, കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചെ ആർടിആർ 310 തുടങ്ങിയ വമ്പന്മാരുമായാവും ഈ വാഹനം വിപണിയിൽ ഏറ്റുമുട്ടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+