Get Updates
Get notified of breaking news, exclusive insights, and must-see stories!

റോയൽ എൻഫീൽഡ് ഹിമാലയൻ 650 വരുന്നു മക്കളേ; ഈ ബൈക്ക് റോഡിൽ ഇറങ്ങിയാൽ എല്ലാരും വഴിമാറും

നമ്മുടെ ഇന്ത്യക്കാരുടെ അഭിമാന ചിഹ്നമായി കണ്ടിരുന്ന വാഹനങ്ങളിൽ ഒന്നായിരുന്നു റോയൽ എൻഫീൽഡ്. നിങ്ങളിൽ പലർക്കും ചെറുപ്പകാലത്ത് അനുഭവമുണ്ടാകും. മുൻപൊക്കെ റോയൽ എൻഫീൽഡിന്റെ വാഹനങ്ങൾ പ്രൗഡിയുടെ പ്രതീകമായിരുന്നു. പലർക്കും സ്വപ്‌നം മാത്രമായിരുന്ന ഒരു ബ്രാൻഡ്. എന്നാൽ ഇന്നതൊക്കെ മാറി, ഈ വാഹനം ഇന്ന് കൂടുതൽ ജനകീയമായി മാറിയിരിക്കുകയാണ്.

അതുകൊണ്ട് തന്നെ അവരുടെ മോഡലുകൾക്ക് വലിയ ജനപ്രീതിയാണ് ഉള്ളത്. അത്തരത്തിൽ റോയൽ എൻഫീൽഡ് പുതിയ ലോഞ്ചുകളെ കുറിച്ചോ, ഏതെങ്കിലും മോഡലുകളുടെ അഭ്യൂഹങ്ങളോ പ്രചരിക്കുമ്പോൾ തന്നെ വാഹനപ്രേമികൾ അതിന് വലിയ പ്രാധാന്യമാണ് കൊടുക്കാറുള്ളത്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഹിമാലയൻ 650.

royalenfieldhimalayan

കമ്പനിയുടെ വരാനിരിക്കുന്ന ഏറ്റവും വലിയ ലോഞ്ചുകളിൽ ഒന്നായാണ് ഈ വാഹനം കണക്കാക്കുന്നത്. വരും മാസങ്ങളിൽ തന്നെ അവർ ഈ വാഹനം അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. 650 സെഗ്‌മെന്റിൽ കളംപിടിക്കാൻ ഒരുങ്ങി തന്നെയാണ് റോയൽ എൻഫീൽഡ് ഈ വാഹനവുമായി രംഗത്ത് വരുന്നത്.

അടുത്തിടെ ഈ വാഹനത്തിന്റെ പ്രോട്ടോ ടൈപ്പ് ടെസ്‌റ്റ് ചെയ്യാൻ കൊണ്ട് പോവുന്നതിന്റെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. സാഹസികരായ റൈഡർമാരെ ആകർഷിക്കാൻ സാധ്യതയുള്ള ഘടകങ്ങളാവും റോയൽ എൻഫീൽഡ് ഈ വാഹനത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്നതെന്ന് ഏറെക്കുറെ വ്യക്തമാണ്.

അതിലൊന്നാണ് റോയൽ എൻഫീൽഡ് ഈ അഡ്വഞ്ചർ ബൈക്കിൽ നൽകാനിരിക്കുന്ന വലിയ പാരലൽ-ട്വിൻ എഞ്ചിൻ. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650, സൂപ്പർ മെറ്റിയർ 650, ഷോട്ട്ഗൺ 650 എന്നിവയുടെ ഹൃദയഭാഗത്തുള്ള 648 സിസി ഇരട്ട സിലിണ്ടർ എഞ്ചിനാവും ഹിമാലയൻ 650 മോഡലിലും നൽകുക.

നിലവിൽ, ഈ എഞ്ചിൻ 47 ബിഎച്ച്പിയും 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു, ഹിമാലയൻ 650ന്റെ ഈ പവർ നമ്പറുകൾ റോയൽ എൻഫീൽഡ് നിലനിർത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. എങ്കിലും എഞ്ചിന് ഗിയറിംഗിലും എഞ്ചിൻ റീമാപ്പുകളിലും ചെറിയ മാറ്റങ്ങൾ ലഭിക്കുമെന്ന് വിലയിരുത്തലുണ്ട്, കാരണം ഇതൊരു അഡ്വെഞ്ചർ ബൈക്ക് ആണ് എന്നത് മറക്കാൻ പാടില്ല.

ചില സമാനതകൾ ഹിമാലയൻ 450 മോഡലുമായി ഇത് പങ്കു വയ്ക്കുമെന്നും കരുതാം. പഴയ ഹിമാലയന് സമാനമായ സ്പ്ലിറ്റ് സീറ്റ് സെറ്റപ്പും പിൻ ഗ്രാബ് ഹാൻഡിലുമുണ്ടാവും ഈ മോഡലിനും. കൂടാതെ 650 ഹിമാലയൻ ഇത്തിരി കോടി മെലിഞ്ഞതായി കാണപ്പെടുന്നുണ്ട്. കൂടാതെ നിലവിലെ സാഹചര്യത്തിൽ ഈ വാഹനം അടുത്തെങ്ങും ലോഞ്ച് ചെയ്യാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+