എതിരാളികളുടെ നെഞ്ചത്ത് വെടിയുതിർത്ത് 'ഷോട്ട്ഗൺ 650'; ഈ വാഹനം അങ്ങനെ എല്ലാർക്കും കിട്ടില്ല...! കാരണം ഇത്
ഇന്ത്യൻ വിപണിയിൽ ഏറ്റവും ശക്തരാണ് റോയൽ എൻഫീൽഡ്. മോട്ടോർസൈക്കിൾ വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം സ്വന്തമാക്കിയവർ. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ മോഡൽ അപ്രതീക്ഷിതമായി അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. എന്നാൽ അധികം ആവേശഭരിതരാകാൻ വരട്ടെ.
നിലവിൽ ഈ വാഹനം വളരെ കുറച്ച് എഡിഷനുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ എന്നാണ് ലഭ്യമായ വിവരം. വെറും 25 യൂണിറ്റുകളാണ് നിരത്തിലിറക്കാൻ കമ്പനി നിശ്ചയിച്ചിരിക്കുന്നത്. നറുക്കെടുപ്പിലൂടെയാവും ഈ ഭാഗ്യശാലികളെ തിരഞ്ഞെടുക്കുകയെന്നാണ് സൂചന. അതും റോയൽ എൻഫീൽഡിന്റെ മോട്ടോവേഴ്‌സ് കമ്മ്യൂണിറ്റിയിൽപ്പെട്ട ആളുകൾക്ക് മാത്രമായിരിക്കും ഇതിനുള്ള അവസരം.

അടുത്ത വർഷത്തോടെ വാഹനം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന. അടുത്ത വർഷം ആദ്യം ഈ വാഹനത്തിന്റെ വിതരണം ആരംഭിക്കും. ഇതിനിടയിൽ, ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് (മോട്ടോർവേർസ് കമ്മ്യൂണിറ്റി മാത്രം) ഇന്ന് അർദ്ധരാത്രി വരെ ബൈക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.
റോയൽ എൻഫീൽഡ് ഷോട്ട് ഗൺ 650
ഏത് ആംഗിളിൽ നിന്ന് നോക്കിയാലും കണ്ണെടുക്കാൻ തോന്നാത്ത വിധം മനോഹരമാണ് ഈ വാഹനത്തിന്റെ ഡിസൈൻ. കസ്‌റ്റമൈസ്‌ഡ് കളർ ഓപ്‌ഷനുകളോടെ ഗ്രാഫിക് ഡിസൈനുകൾ അടങ്ങിയതാണ് ഈ വാഹനത്തിന്റെ രൂപകൽപന.
ഇതുകൂടാതെ, ഷോട്ട്ഗൺ 650 മോഡ്‌ലൈൻ വേറിട്ട് നിർത്തുന്നത് അതിന്റെ ഏറ്റവും പുതിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റും ബാർ-എൻഡ് മിററുകളുമാണ്. ഇതിനൊപ്പം പ്രീമിയം രൂപം നൽകുന്ന എക്‌സ്‌ഹോസ്‌റ്റ്, എഞ്ചിൻ ഫ്രോൺ എന്നിവയുൾപ്പെടെയുള്ള ഡാർക്ക് തീമുകൾ നൽകിയ ഹാർഡ്‌വെയറുകൾ നയനസുഖം സമ്മാനിക്കുന്നു.
സിംഗിൾ സീറ്റ് മാത്രമേ വാഹനത്തിൽ നൽകിയിട്ടുള്ളൂ, ഒപ്പം അലോയ് വീലുകൾ കൂടി ഷോട്ട്ഗണിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. എയർ/ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ സിലിണ്ടർ 649 സിസി എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുക. 4.25 മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത് (എക്‌സ്-ഷോറൂം).












Click it and Unblock the Notifications