റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക്കാവുന്നു, കിടിലന്‍ ഫീച്ചറുകള്‍; ഫ്ളൈയിങ് ഫ്ളീ 2026ല്‍ എത്തും
ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് നിരത്തിലെ രാജാവ് തന്നെയാണ്. അത്രത്തോളം തലയെടുപ്പുള്ള ഒരു ബൈക്ക് ഇല്ലെന്ന് തന്നെ പറയാം. ദീര്‍ഘകാലമായി എന്‍ഫീല്‍ഡ് ആരാധകര്‍ കമ്പനി ഇലക്ട്രിക് മോഡിലേക്ക് മാറുന്നുണ്ടോ എന്ന് കാത്തിരിക്കുകയായിരുന്നു. പക്ഷേ പ്രഖ്യാപനങ്ങളൊന്നും റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവര്‍ ആദ്യത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്ളൈയിങ് ഫ്ളീ സി6 എന്നാണ് പുത്തന്‍ ഇവി മോഡലിന്റെ പേര്. പ്രത്യേക ബ്രാന്‍ഡ് തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. നിര്‍മാണത്തിന് തയ്യാറായ മോഡല്‍ കമ്പനി സി6 എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ ഈ കാര്‍ 2026ല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം കമ്പനി നടത്തിയിട്ടില്ല.ഫ്ളൈയിങ് ഫ്ളീ സി6 അര്‍ബന്‍ മോട്ടോര്‍സൈക്കിളാണ്. ദീര്‍ഘദൂര സഞ്ചാരങ്ങള്‍ക്ക് മാത്രമല്ല, നഗരം ഒന്ന് ചുറ്റിയടിക്കണമെങ്കിലും റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് വെഹിക്കിള്‍ ഉപയോഗിക്കാം.
അതേസമയം ദീര്‍ഘദൂര സഞ്ചാരങ്ങള്‍ക്കായി ഈ ബൈക്ക് ഉപയോഗപ്പെടുത്തേണ്ടെന്നാണ് കമ്പനി നല്കുന്ന നിര്‍ദേശം. അതിന് അനുയോജ്യമായ കാര്യങ്ങള്‍ ഇവിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓഫ് റൈഡുകള്‍ അടക്കം ഇവ ഉപയോഗിക്കാമെന്ന് കരുതുന്നവര്‍ക്ക് അത് നിരാശയായിരിക്കും സമ്മാനിക്കുക. ഇവ നിര്‍മിച്ചിരിക്കുന്ന കാര്യങ്ങള്‍ ഭാരത്തിന്റെ കാര്യത്തില്‍ പരിധി കൊണ്ടുവരും.
അലൂമിനിയം ഫ്രെയിം കൊണ്ടാണ് ഇവ നിര്‍മിക്കുന്നത്. ഇവ മൊത്തം ഭാരത്തെ അമിതമായി വര്‍ധിപ്പിക്കില്ല. മഗ്നീഷ്യം ബാറ്ററി കെയ്സും ഇതിനൊപ്പമുണ്ടാവും. ബൈക്കിന്റെ ഭാരം കുറയ്ക്കാന്‍ സാധിക്കും. ബാറ്ററിയെ ചൂടാവാതെ സംരക്ഷിക്കാനും ഇവ സഹായിക്കും. ഡിസൈനിലും റോയല്‍ എന്‍ഫീല്‍ഡ് ഇത്തവണ ഞെട്ടിക്കാനുള്ള വരവാണ്.
ഫ്ളൈയിങ് ഫ്ളീ സി6 സ്റ്റൈലിഷ് ലുക്കിലാണ് ലോഞ്ച് ചെയ്യുക. റോയല്‍ എന്‍ഫീല്‍ഡിന്റെ തന്നെ ഐസിഇ മോഡലുകളോട് ഇവയ്ക്ക് സാദൃശ്യമുണ്ട്. റൗണ്ട് ഷേപ്പിലുള്ള ഹെഡ്ലൈറ്റുകളും, സ്റ്റൈലിഷായിട്ടുള്ള അലോയ് വീലുകള്‍, രണ്ട് ഭാഗത്തും ഡിസ്ക് ബ്രേക്കുകളും ഈ ബൈക്കിനുണ്ട്.
ബ്ലൂടൂത്ത് അടങ്ങിയ ടിഎഫ്ടി സ്ക്രീന്‍ ക്ലസ്റ്ററാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് വെഹിക്കിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചര്‍. ഇതിലൂടെ ബൈക്ക് സംബനധമായ എല്ലാ വിവരങ്ങള്‍ പരിശോധിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.
ബാറ്ററി കപ്പാസിറ്റി, സ്പീഡ്, ആര്‍പിഎം, ടൈം എന്നിവയെല്ലാം ഇതില്‍ വരും. നിങ്ങളുടെ സ്മാര്‍ട്ട്ഫോണുമായും ഇത് ബന്ധിപ്പിക്കാനാവും. ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റമാണ്മ മറ്റൊരു സുപ്രധാന ഫീച്ചര്‍. എബിഎസ്, നാവിഗേഷന്‍, വാറ്റ്നോട്ട് എന്നിവയാണ് മറ്റ് ആകര്‍ഷകമായ ഫീച്ചറുകള്‍
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications