റോയല്‍ എന്‍ഫീല്‍ഡിന്റെ വരവ് രാജകീയമാകും, അടിച്ചുകേറാന്‍ റെഡിയായിക്കോ? പുതിയ മോഡലെത്തുന്നു
ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് ആരാധകരെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം അവരുടെ ഏറ്റവും കാത്തിരിക്കുന്ന മോഡല്‍ ഉടന്‍ പുറത്തിറങ്ങും. ഇതുവരെ കാണാത്ത അടിമുടി മാറിയുള്ള സ്‌പോര്‍ട്‌സ് മോഡലിലാണ് ഇവ പുറത്തിറക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് അവരുടെ 650 സിസി മോഡലില്‍ ഉള്ളവ കൂടുതലായി ആരാധകരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.
ഈ മോഡലുകള്‍ക്ക് വിപണിയില്‍ നിരവധി ആരാധകരുണ്ടെന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ വിലയിരുത്തല്‍. ഇതിലേക്ക് പുതിയതായി വരുന്ന മോഡല്‍ സ്‌ക്രാംപ്‌ളര്‍ 650 ആണ്. ഇന്റര്‍സെപ്റ്റര്‍ 650ല്‍ അധിഷ്ഠിതമായ മോഡലാണിത്. അതേസമയം ഈ സെപ്റ്റംബറില്‍ തന്നെ സ്‌ക്രാംപ്‌ളര്‍ 650യുടെ ലോഞ്ച് ഉണ്ടാവും. ഇക്കാര്യത്തില്‍ പക്ഷേ സ്ഥിരീകരണമായിട്ടില്ല.

650 ബ്രാന്‍ഡായത് കൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ വലിയ ആവേശത്തിലാണ്. ഓഗസ്റ്റിന്റെയും ഒക്ടോബറിന്റെയും ഇടയിലായിരിക്കും ഈ 650 മോഡലിന്റെ ലോഞ്ചുണ്ടാവുക. അതേസമയം സ്‌ക്രാംപ്‌ളര്‍ പപുറത്തിറങ്ങുന്നതോടെ മൊത്തം അഞ്ച് 650 സിസി മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡിനുണ്ടാവുക.
അതുപോലെ തന്നെ അന്താരാഷ്ട്ര മാര്‍ക്കറ്റിലും ഇങ്ങനെ തന്നെയാണ്. ബെയര്‍ 650 മോഡല്‍ പവറിന്റെ കാര്യത്തില്‍ ഒരു പടക്കുതിരയാണ്. ഏറ്റവും സ്റ്റൈലിഷും നിരത്തില്‍ ഇറക്കിയാല്‍ ആരും ഒന്നും നോക്കി പോകുന്നതുമാണ് മോഡലുകള്‍. റേസിംഗ്-സ്‌പോര്‍ട്ടി മോഡലുകളായും ഇവ ഉപയോഗിക്കാം. അതുകൊണ്ട് ആരാധകര്‍ ഇവ ഏറെ ഇഷ്ടപ്പെടും. ഇതിനോടകം ഈ മോഡല്‍ കാത്തിരിക്കുന്നത് നിരവധിയാണ്.
ഈ 650 മോഡല്‍ 19-17 വീല്‍ കോമ്പിനേഷനിലാണ് നിരത്തിലിറങ്ങുക. ഇരുഭാഗത്തും സസ്‌പെന്‍ഷന്‍ ട്രാവല്‍ മറ്റ് 650 സിസി മോഡലുകളേക്കാള്‍ കൂടുതലായിരിക്കും. എന്നാ്# ഇവയുടെ ക്ലിയറന്‍സ് അടക്കം കൂറിച്ച് കൂടുതലാണ്. ഇതെല്ലാം വരുന്നത് കൊണ്ട് ഓഫ് റോഡിംഗിന് ഏറ്റവും മികച്ച ബൈക്കായി ഈ 650 മോഡല്‍ മാറും.
സീറ്റ് ഡിസൈനുകള്‍, അണ്ടര്‍ സീറ്റ് പാനലുകള്‍, ഇവ രണ്ടും പുത്തന്‍ മോഡലുകളാണ്. അതേസമയം ഈ ബൈക്ക് തീര്‍ത്തും വ്യത്യസ്തമാകുന്നതും അതുകൊണ്ടാണ്. സാങ്കേതികപരമായി കൂടുതല്‍ മുന്നില്‍ നില്‍ക്കുന്നതായിരിക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ ഓഫ് റോഡ് കരുത്തന്‍. പുറത്തിറങ്ങാനുള്ള മോഡലിലും ഇവന്‍ തന്നെയാണ് കരുത്തന്‍.
ഹിമാലയന്‍ 450ക്ക് സമാനമായി ഡിജിറ്റല്‍ കണ്‍സോള്‍ റൗണ്ടില്‍ ഇതിനുണ്ടാവും. ബ്ലൂടൂത്ത് കണക്ടിവിറ്റി, ജിപിഎസ് നാവിഗേഷന്‍ എന്നി ഇതിലുണ്ടാവും. ലൈറ്റിംഗ് സംവിധാനം എല്ലാം എല്‍ഇഡിയിലായിരിക്കും. ഇന്‍ഡിക്കേറ്റര്‍ സംവിധാനം വരെ എല്‍ഇഡിയില്‍ ഉണ്ടാവും. 648 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ബെയര്‍ 650 മോഡലിനും ഉണ്ടാവുക.
47 ബിഎച്ച്പിയും 52 എന്‍എം ഉയര്‍ന്ന ടോര്‍ക്യുവും ഇതിനുണ്ടാവും. സിക്‌സ് സ്പീഡ് ഗിയര്‍ ഇതിനുണ്ടാവും. അത് ബൈക്കിന്റെ സ്വഭാവത്തിന് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാനാവും. 3.20 ലക്ഷത്തിന്റെ 3.40 ലക്ഷത്തിന്റെയും ഇടയിലാണ് ഇവയുടെ വില വരിക. ഇത് എക്‌സ് ഷോറൂം വിലയാണ്. സൂപ്പര്‍ മീറ്റിയോര്‍ 650, ഷോട്ഗണ്‍ 650 എന്നിവയേക്കാള്‍ കുറവാണിത്.












Click it and Unblock the Notifications