Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുള്ളറ്റ് ഉപഭോക്താക്കൾക്ക് മുട്ടൻ പണി; ബൈക്കുകൾ തിരികെവിളിച്ച് കമ്പനി, നിങ്ങളുടെ വാഹനവും പട്ടികയിൽ ഉണ്ടോ?

ഇന്ത്യൻ വിപണിയിൽ മാത്രമല്ല ആഗോള തലത്തിൽ ഒരു വികാരമാണ് റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ. രണ്ടാം ലോക മഹായുദ്ധ കാലത്ത് മുതൽ യുവാക്കളുടെ ഇഷ്‌ട വാഹനമായി മാറിയ റോയൽ എൻഫീൽഡ് പക്ഷേ ചിലപ്പോഴൊക്കെ മുട്ടൻ പണിയും തരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. ഒരു പ്രത്യേക കാലയളവിൽ പുറത്തിറക്കിയ കമ്പനിയുടെ വാഹനങ്ങൾ തിരിച്ചു വിളിക്കുകയാണെന്നാണ് വിവരം.

പുതിയ നീക്കം സാങ്കേതിക തകരാർ മൂലമാണെന്നാണ് വിവരം. 2022 നവംബറിനും 2023 മാർച്ചിനും ഇടയിൽ പുറത്തിറങ്ങിയ വാഹനങ്ങളിലാണ് ഈ തകരാർ കണ്ടെത്തിയിരിക്കുന്നത്. ഈ കാലയളവിൽ നിർമ്മിച്ച വാഹനങ്ങളിൽ സാധാരണ പരിശോധനായിൽ കണ്ടെത്തിയ പിഴവാണ് റോയൽ എൻഫീൽഡിനെ ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.

royalenfieldbikerecalls

പ്രസ്‌തുത കാലയളവിൽ ഇറങ്ങിയ വാഹനങ്ങളിൽ സൈഡ്-പിൻ റിഫ്ലക്റ്ററുകളിലെ പോരായ്‌മയാണ് തിരിച്ചുവിളിക്കലിലേക്ക് നയിച്ചത്. സാധാരണഗതിയിൽ ആവശ്യമായ തോതിൽ ഇവയുടെ പ്രവർത്തനം മികച്ചതല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഈ നടപടി. ഇവയുടെ മോശം നിലവാരം കൊണ്ട് പരാതികൾ ഉയരുകയും ചെയ്‌തിരുന്നു.

കുറഞ്ഞ വെളിച്ചത്തിൽ ആവശ്യമായ രീതിയിൽ മികച്ച പ്രവർത്തനം കാഴ്‌ചവയ്ക്കാൻ ഇവയ്ക്ക് കഴിഞ്ഞില്ലെന്നാണ് റോയൽ എൻഫീൽഡ് തന്നെ അറിയിച്ചിരിക്കുന്നത്. ഇത് വാഹനത്തിന്റെ ദൃശ്യപരതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. അതുകൊണ്ട് തന്നെ വാഹനം ഓടിക്കുന്നയാളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാട്ടിയാണ് അവർ വാഹനങ്ങൾ തിരിച്ചു വിളിക്കാൻ തീരുമാനിച്ചത്.

സേവനത്തിന് പണം ഈടാക്കുമോ?

തികച്ചും സൗജന്യമായിട്ടാവും റോയൽ എൻഫീൽഡ് വാഹനങ്ങളിലെ തകരാർ പരിഹരിച്ചു തരിക എന്നത് നേരത്തെ അറിയിച്ചു കഴിഞ്ഞതാണ്. ആഗോള തലത്തിൽ തന്നെ ഈ പ്രശ്‌നം ബാധിക്കപ്പെട്ടതിനാൽ ഘട്ടം ഘട്ടമായാവും തിരിച്ചുവിളിക്കൽ നടക്കുക. ഇന്ത്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ബ്രസീൽ, യുകെ തുടങ്ങിയ മുൻനിര മാർക്കറ്റുകളുടെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞിട്ടുമുണ്ട്.

വിഷയത്തിൽ കൂടുതൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് തന്നെയാണ് റോയൽ എൻഫീൽഡ് പറയുന്നത്. കാരണം വെറും പതിനഞ്ച് മിനിറ്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ജോലിയാണ് ഓരോ വാഹനത്തിനും ഉണ്ടാവുക. അതിനാൽ തന്നെ വിവിധ ഷോറുമുകളിൽ നിന്ന് ബന്ധപ്പെട്ട അധികൃതർ ബന്ധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ വിളിച്ച് സമയവും തീയതിയും തീരുമാനിക്കും എന്നാണ് അറിയിച്ചത്.

ഈ കാലയളവിൽ പുറത്തിറങ്ങിയ വാഹനങ്ങൾ എല്ലാം തന്നെ തിരിച്ചു വിളിക്കാനാണ് തീരുമാനം. എന്നാൽ ഉപഭോക്താക്കൾ ഒരു കാരണവശാലും പെർഫോമൻസ്, വാഹനത്തിന്റെ സ്ഥിരത, മറ്റ് ഘടകങ്ങൾ എന്നിവയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റോയൽ എൻഫീൽഡ് വ്യക്തമാക്കുന്നത്. എങ്കിലും പരമാവധി വേഗത്തിൽ തന്നെ പരിഹാരം തീർക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+