ഓണം കളറക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് എത്തി; ഫീച്ചറുകള്‍ കിടിലന്‍; വില ഇത്ര
മുംബൈ: ബുള്ളറ്റ് ആരാധകര്‍ക്കിതാ ഇതാ സന്തോഷ വാര്‍ത്ത, റോയല്‍ എന്‍ഫീല്‍ഡ് കരുത്തന് അവരുടെ ക്ലാസിക് 350യുടെ അപ്ഡേറ്റഡ് വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ്. ചുമ്മാ പുറത്തിറക്കിയത് മാത്രമല്ല, ഇപ്പോള്‍ ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ്.
ഓണക്കാലത്ത് മുണ്ടുമുടുത്ത് ചുറ്റിയടിക്കാന്‍ ബുള്ളറ്റ് വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ?എങ്കില്‍ ഒന്നും നോക്കേണ്ട ഈ മോഡല്‍ വാങ്ങാന്‍ റെഡിയായിക്കോളൂ. കഴിഞ്ഞ ദിവസമാണ് ഇത് പുറത്തിറക്കിയത്, അഞ്ച് ട്രിപ്പുകളിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. ഹെറിട്ടേജ്, ഹെറിട്ടേജ് പ്രീമിയം, സിഗ്നല്‍സ്, ഡാര്‍ക്, ക്രോം എന്നീ ട്രിമ്മുകളിലാണ് ഇവ ലഭ്യമാവുക.

ജോധ്പൂര്‍ ബ്ലൂ, മദ്രാസ് റെഡ്, എമറാള്‍ഡ്, കമാന്‍ഡോ സാന്‍ഡ്, ബ്രൗണ്‍, സ്റ്റെല്‍ത്ത് എന്നീ നിറങ്ങളിലാണ് ഇവ ലഭ്യമാവും. ഹെറിട്ടേജിന്റെ ബേസ് വേരിയന്റിന് 1.99 ലക്ഷം രൂപയും, ടോപ് മോഡലായ ക്രോമിന് 2.25 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
നിലവില്‍ ഷോറൂമുകളില്‍ ഇവ ലഭ്യമാണ്. ഇന്ത്യയിലെ എല്ലായിടത്തും ബുക്കിംഗുകളും ആരംഭിച്ചിട്ടുണ്ട്. ക്ലാസ് 350 അടിമുടി മാറിയ ലുക്കിലാണ് വരുന്നത്. റൗണ്ട് ഷേപ്പിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ് ഇവയ്ക്കുണ്ട്. വിന്റേജ് മോഡലിനെ സൂചിപ്പിക്കുന്ന തരത്തിലാണ് പുതിയ മോഡലും പുറത്തിറക്കിയിരിക്കുന്നത്.
സ്പോക്ക് വീല്‍സാണ് ഈ റോയല്‍ എന്‍ഫീല്‍ഡിനുള്ളത്. നല്ല സ്റ്റൈലിഷായിട്ടുള്ള ഇന്‍ഡിക്കേറ്ററുകളും പുതിയ മോഡലില്‍ ആകര്‍ഷണമാണ്. പൈലറ്റ് ലാമ്പുകളും, ടെയില്‍ ലാമ്പ് അതുപോലെ റൗണ്ട് ഷേപ്പിലുമാണ്, പഴയ മോഡലിന്റെ ഗാംഭീര്യം ഒരു തരി പോലും കുറയാതെയാണ് ഈ അപ്ഡേറ്റഡ് വേര്‍ഷനും പുറത്തിറക്കിയത്. ഇന്ധന ടാങ്ക് പഴയ മോഡലില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.
ഇരുവശത്തും റോയല്‍ എന്‍ഫീല്‍ഡിന്റെ ബാഡ്ജും പതിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സ്റ്റൈലിഷാണ് ഈ മോഡല്‍. സ്പോക്ക് വീല്‍സിനൊപ്പം രണ്ട് വശത്തും ഡിസ്ക് ബ്രേക്കുകളും റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിട്ടുണ്ട്. ക്ലച്ചിനും ബ്രേക്കിനും അഡ്ജസ്റ്റബിള് ലിവറുകളും ഇതിനുണ്ട്. ട്രിപ്പര്മാര്ക്ക് നാവിഗേഷന്‍ സിസ്റ്റവും, യുഎസ്ബി ചാര്‍ജിംഗ് സ്പോട്ടും ഈ പടക്കുതിരയില്‍ ഒരുക്കിയിട്ടുണ്ട്.
എഞ്ചിനിന്റെയും കരുത്തിന്റെയും കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡിനെ ആരും തൊടാനില്ലെന്ന് ഒരിക്കല്‍ കൂടി തൈലിയിച്ചിരിക്കുകയാണ്. ക്ലാസിക് 350ല്‍ 349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഉള്ളത്. 20.2 ബിഎച്ച്പി പവറാണ് ഇവ പരമാവധി ഉല്‍പ്പാദിപ്പിക്കുക. 6100 ആര്‍പിഎമ്മും, ടോര്‍ക്ക് പീക്കില്‍ 4000 ആര്‍പിഎം വരെയും ലഭിക്കും.
5 സ്പീഡ് ഗിയര്‍ബോക്സും ഇതിനൊപ്പമുണ്ട്. പുതിയ ലൈറ്റുകള്‍ അടക്കമാണ് ഇതില്‍ മാറ്റം വന്നിരിക്കുന്നത്. ഷോട്ട്ഗണ്‍ 650ല്‍ നിന്നുള്ള അതേ എല്‍ഇഡി ലാമ്പുകളാണ് ക്ലാസിക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാവയോടും ട്രയംഫിനോടുമെല്ലാം മത്സരിക്കാനായിട്ടാണ് ഈ മോഡലിനെ റോയല്‍ എല്‍ഫീല്‍ഡ് രംഗത്തിറക്കിയത്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications