അടുത്ത വെടിപൊട്ടിച്ച് റോയൽ എൻഫീൽഡ്; സ്‌ക്രാം 440 ആളൊരു കില്ലാഡി തന്നെ, ആദ്യം കണ്ടവരൊക്കെ ഫ്ലാറ്റ്..!
റോയൽ എൻഫീൽഡിനെ കുറിച്ച് പറയാൻ ഒരു മുഖവുരയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അത്രത്തോളം നാം ഇന്ത്യക്കാരുടെ മനസിൽ ഇടം നേടിയ ഇരുചക്ര വാഹന നിർമ്മാണ കമ്പനി വേറൊന്നും ഉണ്ടാവില്ല. അതിനോട് അൽപ്പമെങ്കിലും മത്സരിക്കാൻ കഴിയുന്നത് ഒരു കാലത്ത് നമ്മുടെ എല്ലാം എല്ലാം ആയിരുന്ന ഹീറോ ഹോണ്ട മാത്രമാണ്. എങ്കിലും റോയൽ എൻഫീൽഡ് ഉണ്ടാക്കിയെടുത്ത സ്ഥാനം അതിന്നും പലർക്കും വെറും സ്വപ്‌നമാണ്.
അങ്ങനെയുള്ള റോയൽ എൻഫീൽഡിനെ കുറിച്ചുള്ള ഏതൊരു വാർത്തയും ആളുകളെ സംബന്ധിച്ച് വളരെ ജിജ്ഞാസയോടെ അവർ കേൾക്കാൻ ആഗ്രഹിക്കുന്നതാണ്. അടുത്തിടെ കമ്പനി തങ്ങളുടെ പുതിയ ബോബർ മോഡലായ ആർഇ ഗോവൻ ക്ലാസിക് 350 എന്ന വാഹനം വിപണിയിൽ എത്തിച്ചത്. ഏറെക്കാലത്തിന് ശേഷം ആർഇ തങ്ങളുടെ സ്വതസിദ്ധമായ വിന്റേജ് സ്‌റ്റൈൽ ഡിസൈൻ തിരികെ കൊണ്ട് വന്ന മോഡൽ കൂടിയായിരുന്നു ഇത്.

ഇപ്പോഴിതാ ആധുനിക ശൈലിയിലുള്ള മറ്റൊരു വാഹനവുമായി അവർ രംഗത്ത് വന്നിരിക്കുകയാണ്. തങ്ങളുടെ ഡിസൈൻ വേർസറ്റാലിറ്റി എന്താണെന്ന് മാലോകരെ മുഴുവൻ കാണിക്കാൻ റോയൽ എൻഫീൽഡിനു ദിവസങ്ങളുടെ ഇടവേള മാത്രമേ വേണ്ടി വന്നുള്ളൂ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പുതുതായി അവർ വിപണിയിൽ ഇറക്കുന്ന സ്‌ക്രാം 440 മോഡലിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
റോയൽ എൻഫീൽഡ് സ്‌ക്രാം 440: വിശേഷങ്ങൾ അറിയാം
ഹിമാലയൻ 450, ഗറില്ല 450 എന്നിവയ്ക്ക് നട്ടെല്ലായ ഷെർപ 450 പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്നതിനുപകരം, സ്‌ക്രാം 411ന്റെ കരുത്തായ അതേ പഴയ പ്ലാറ്റ്‌ഫോമിലാണ് സ്‌ക്രാം 440 ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഏകദേശം അഞ്ചോളം നിറങ്ങളിൽ ഈ വാഹനം ലഭ്യമാവും. 443 സിസി ഡിസ്പ്ലേസിംഗ് 411 ബ്ലോക്കിന്റെ പരിഷ്‌കരിച്ച പതിപ്പാണ് വാഹനത്തിന്റെ ഹൃദയമായി പ്രവർത്തിക്കുക.
സ്‌ക്രാം 440യിൽ 25.4 ബിഎച്ച്‌പി പവറും 34 എൻഎം പീക്ക് ടോർക്കും നൽകുന്ന എഞ്ചിനാണ് ഉള്ളത്. പഴയ സ്‌ക്രാം 411 മോഡലുമായി താരതമ്യം ചെയ്യുമ്പോൾ, കാര്യമായ അപ്ഗ്രേഡുകൾ കമ്പനി ഇതിൽ വരുത്തിയിട്ടുണ്ട്. പഴയ 5-സ്‌പീഡ് യൂണിറ്റിന് പകരമായി 6-സ്‌പീഡ് ഗിയർബോക്‌സിന്റെ രൂപത്തിലാണ് സ്‌ക്രാം 411ൽ നിന്നുള്ള വാഹനത്തിന്റെ പെർഫോമൻസ് മാറ്റം വന്നിരിക്കുന്നത്.
മുൻ മോഡലിൽ നിന്ന് വ്യത്യസ്‌തമായി റോയൽ എൻഫീൽഡ് സ്‌ക്രാം 440 രണ്ട് വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്നു, ട്രയൽ, ഫോഴ്‌സ് എന്നിവയാണത്. ബ്ലോക്ക്-പാറ്റേൺ ടയറുകളുള്ള വയർ-സ്‌പോക്ക് വീലുകൾ ഉപയോഗിച്ച് ട്രയൽ വേരിയണ്ട് വാഹനത്തെ വേറിട്ട് നിർത്തുന്നു അതേസമയം ട്യൂബ് ലെസ് ടയറുകളുള്ള അലോയ് വീലുകൾ ലഭിക്കുന്നതിനാലാണ് ഫോഴ്‌സ് വേരിയന്റ് തലയുയർത്തി നിൽക്കുന്നത്.
സിംഗിൾ പീസ് സീറ്റ്, സർക്കുലർ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ, സർക്കുലർ ഫുൾ എൽഇഡി ഹെഡ്‌ലൈറ്റ്, വൃത്താകൃതിയിലുള്ള ഒആർവിഎമ്മുകൾ, ഹാലൊജൻ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിങ്ങനെ ഒട്ടേറെ പുതുമകൾ ഇതിനുണ്ട്. വാഹനത്തിന്റെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ അധികം വൈകാതെ കമ്പനി പുറത്തുവിടും. അടുത്ത ജനുവരിയിൽ നടക്കുന്ന ലോഞ്ചിനോട് അനുബന്ധിച്ചായിരിക്കും ഇത് പുറത്തുവിടുക.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications