Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോണ്ടയെ കടത്തിവെട്ടി ഹീറോ, സുസുക്കിയെ പിന്നിലാക്കി റോയൽ എൻഫീൽഡ്; വാഹന വിപണിയിൽ കോളിളക്കം

ഇന്ത്യൻ വിപണിയിൽ മോട്ടോർ സൈക്കിൾ ബ്രാൻഡുകൾ പരസ്‌പരം ഏറ്റുമുട്ടുന്ന കാഴ്‌ച പതിവായി നടക്കുന്നതാണ്. പലപ്പോഴും ഏതെങ്കിലും ചിരവൈരികളായ രണ്ട് കമ്പനികളുടെ സമാനത പുലർത്തുന്ന മോഡലുകൾ തമ്മിലാവും വിപണിയിൽ ഏറ്റുമുട്ടുക. എന്നാൽ ബ്രാൻഡുകൾ തമ്മിലുള്ള പോരാട്ടം അതിലേറെ കൗതുകം ഉണർത്തുന്ന കാര്യമാണ്. അത്തരത്തിൽ നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കുന്ന മത്സരമാണ് ഹീറോയും ഹോണ്ടയും തമ്മിലുള്ളത്.

ഇന്ത്യയിൽ ഹീറോ ഹോണ്ട ന്ന പേരിൽ ഒരുമിച്ച് വാഹനങ്ങൾ പുറത്തിറക്കിയിരുന്ന ഈ ബ്രാൻഡുകൾ പിരിഞ്ഞ് രണ്ട് വഴിക്കായതോടെയാണ് മത്സരം തുടങ്ങിയത്. വിവിധ മോഡലുകളുമായി വലിയ രീതിയിലുള്ള മത്സരമാണ് ഇവർ കാഴ്‌ച വയ്ക്കുന്നത്. എന്നാൽ സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഇവരിൽ ഒരാൾ മുന്നേറിയതായി കാണാം.

heroandroyalenfieldbikes

മറ്റാരുമല്ല ഹീറോ മോട്ടോർകോർപ്പ് ആണത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന മോട്ടോർ സൈക്കിൾ, സ്‌കൂട്ടർ ബ്രാൻഡ് എന്ന വിശേഷണം അവർക്ക് സ്വന്തമായിരിക്കുകയാണ്. കഴിഞ്ഞ മാസം ആറ് ലക്ഷത്തോളം യൂണിറ്റുകളാണ് ഹീറോ വിറ്റഴിച്ചത്. ആഗസ്‌റ്റ് മാസം അഞ്ച് ലക്ഷം യൂണിറ്റുകൾ പോലും വിൽക്കാൻ കഴിയാത്തിടത്താണ് ഇപ്പോൾ അത് ആറ് ലക്ഷത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.

കൂടാതെ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടാക്കിയ വിൽപ്പനയെ അപേക്ഷിച്ചും മികച്ച മുന്നേറ്റം നടത്താൻ കമ്പനിക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്ത് പോയെങ്കിലും ഹീറോയുടെ ഏറ്റവും വലിയ എതിരാളിയായ ഹോണ്ട വിൽപ്പനയിൽ ഒട്ടും പിശുക്ക് കാണിച്ചിട്ടില്ല. സെപ്റ്റംബർ മാസത്തിൽ ഏകദേശം 5,36,391 യൂണിറ്റുകൾ കമ്പനി വിറ്റു.

ഇതും താരതമ്യേന മികച്ച വിൽപ്പന കണക്കുകൾ തന്നെയാണ്. കൂടാതെ ആഗസ്‌റ്റ് മാസത്തെ അപേക്ഷിച്ച് മികച്ച മുന്നേറ്റം ഉണ്ടാക്കാനും കമ്പനിക്ക് കഴിഞ്ഞുവെന്നതാണ് പ്രത്യേകത. ഈ പട്ടികയിൽ മൂന്നാമതുള്ളത് ഇന്ത്യൻ കമ്പനിയായ ടിവിഎസ് ആണ്. മൂന്ന് ലക്ഷത്തിൽ അധികം യൂണിറ്റുകൾ വിറ്റു കൊണ്ടാണ് ടിവിഎസ് തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ചത്.

തൊട്ട് പിന്നിൽ ബജാജും സ്ഥാനം പിടിച്ചിട്ടുണ്ട്. നിരവധി മോഡലുകളിലൂടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കമ്പനിയായ ബജാജ് സെപ്റ്റംബറിൽ രണ്ടര ലക്ഷത്തിൽ അധികം യൂണിറ്റുകൾ വിറ്റു എന്നതാണ് പ്രത്യേകത. ഇത് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കമ്പനിക്കും കാര്യമായ നേട്ടം നൽകിയെന്ന് സൂചിപ്പിക്കുന്നു. ഈ പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു അട്ടിമറി കൂടിയുണ്ട്.

അതാണ് സുസുക്കിയെ പിന്തള്ളി ആരാധകരുടെ വികാരമായി റോയൽ എൻഫീൽഡ് മുന്നിൽ കടന്നത്. നേരിയ വ്യത്യാസത്തിനാണ് റോയൽ എൻഫീൽഡ് സുസുക്കിയെ മറികടന്നത്. രണ്ട് മോഡലുകളും ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച വച്ചത്. എന്നാൽ പുതിയ ലോഞ്ചുകളിലൂടെയും അപ്‌ഡേറ്റഡ് വേർഷനുകളിലൂടെയും റോയൽ എൻഫീൽഡ് തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കിയെടുത്തു എന്ന് വേണം പറയാൻ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+