റോയല്‍ എന്‍ഫീല്‍ഡിന്റെ മുത്ത് എത്തിപ്പോയി, ഫ്‌ളാറ്റ് ട്രാക്ക് 450ന്റെ വരവ് കേമം; ഫീച്ചറുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡാണ് വരുമ്പോള്‍ ഒന്നൊന്നര വരവായിരിക്കും. അത് എല്ലാവര്‍ക്കും അറിയാം. എന്തായാലും 450 സിസിയില്‍ പുത്തനൊരു മോഡലാണ് ഇവര്‍ ഇറക്കാന്‍ പോകുന്നത്. ഫ്‌ളാറ്റ് ട്രാക്ക് 450 എന്ന മാരക ഐറ്റം വൈകാതെ തന്നെ റോഡ് ഭരിക്കാന്‍ എത്തും. നിലവില്‍ 2024 ലണ്ടന്‍ ബൈക്ക് ഷെഡ് മോട്ടോ ഷോയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.
ഹിമാലയന്‍ 450 മോഡലിലാണ് പുതിയ ഫ്‌ളാറ്റ് ട്രാക്കര്‍ ഒരുങ്ങുന്നത്. ഇതൊരു കസ്റ്റം പ്രൊജക്ടാണ്. പ്രധാനമായും റേസിംഗിന് അടക്കം ഇറക്കാനുള്ള മോഡലായിട്ടാണ് ഇവയെ റോയല്‍ എന്‍ഫീല്‍ഡ് പരിഗണിക്കുന്നത്. എഫ്ടി 411 ഫ്‌ളാറ്റ് ട്രാക്കറിന് സമാനമായിട്ടാണ് ഇതിനെ കാണുന്നത്.

മുന്‍ ഹിമാലയന്‍ മോഡലുകളെ പോലെ ഇവ ഉപയോഗിച്ച് സ്‌റ്റൈലിഷ് ആക്ടിവിറ്റികള്‍ പലതും ഡ്രൈവര്‍മാര്‍ക്ക് പ്ലാന്‍ ചെയ്യാം. സ്ട്രിപ്പ്ഡ് ഡൗണ്‍ ഡിസൈനാണ് റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാറ്റ് ട്രാക്ക് 450ക്കായി ഒരുക്കിയിരിക്കുന്നത്. അനാവശ്യമായ എല്ലാ കാര്യങ്ങളും ഇതിന്റെ ഫീച്ചറില്‍ നിന്നും ഡിസൈനില്‍ നിന്നും എടുത്ത് മാറ്റിയിട്ടുണ്ട്.
ലൈറ്റര്‍ ബോഡി പാനലുകളുമാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമിത ഭാരം ഇതിനാല്‍ ഉണ്ടാവില്ല. എന്നാല്‍ പെര്‍ഫോമന്‍സില്‍ ഇവ പുലിയെന്ന് എന്ന് തന്നെ പറയാം. അത്രയ്ക്ക് കിടിലനായിരിക്കും ഇതിന്റെ പവര്‍. പ്രത്യേകമായ ഹാന്‍ഡില്‍ ബാറും, വളരെ ഗംഭീരമായ സസ്‌പെന്‍ഷന്‍ സെറ്റപ്പും ഈ ബൈക്കിനുണ്ടാവും.
പുതിയ ഹിമാലയന്‍ മോഡലിന് യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകളാണ് ഉള്ളത്. എന്നാല്‍ ഫ്‌ളാറ്റ് ട്രാക്ക് 450 ഇതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ടെലിസ്‌കോപ്പിക്ക് ഫ്രണ്ട് ടോര്‍ക്കുകളാണ് ഇതിന് ഉപയോഗിക്കുക. അതോടൊപ്പം പിന്‍ഭാഗത്ത് മോണോഷോക്ക് സെറ്റപ്പും ഒരുക്കിയിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഗറില്ല 450 റോഡ്‌സ്റ്റര്‍ മോഡലിലും ഈ സസ്‌പെന്‍ഷന്‍ കോണ്‍ഫിഗറേഷന്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവയ്ക്ക് ഹിമാലയന്‍ മോഡലുമായി സമാനതകളുണ്ട്. ഫ്‌ളാറ്റ് ട്രാക്ക് 450ക്ക് കിടിലന്‍ അലോയ് വീലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്. അതോടെ മാക്‌സീസ് ടൈറുകളും, റേസിംഗിന് സമാനമായ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതൊന്നും ഔദ്യോഗികമായ സ്‌പെസിഫിക്കേഷനുകള്‍ അല്ല. റോയല്‍ എന്‍ഫീല്‍ഡ് ഇതൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇവ 452 സിസി സിംഗ് സിലിണ്ടര്‍ തന്നെ ഉള്‍പ്പെടുത്താനാണ് സാധ്യത. ലിക്വിഡ് കൂള്‍ഡ് ഷേര്‍പ്പ 450 എഞ്ചിനായിരിക്കും ഇതിനുമുണ്ടാവുക. ഇതേ എഞ്ചിനാണ് ഹിമാലയനിലും ഉണ്ടായിരുന്നത്.
ഹിമാലയന്‍ മോഡലില്‍ ഈ എഞ്ചിന്‍ 39.4 ബിഎച്ച്പി പവറാണ് ഉല്‍പ്പാദിപ്പിക്കുക. 6 സ്പീഡ് ഗിയര്‍ ബോക്‌സും ഇതിനൊപ്പം ഉണ്ടായിരുന്നു. ഫ്‌ളാറ്റ് ട്രാക്ക് 450ല്‍ ചെറിയ തോതില്‍ വര്‍ധിച്ച പവര്‍ ഔട്ട്പുട്ടായിരിക്കും ഉണ്ടാവില്ല. ഭാരം കുറയുന്നതിനാല്‍ പവര്‍ ടു വെയ്റ്റ് റേഷ്യോയും വര്‍ധിക്കും.












Click it and Unblock the Notifications