റോയൽ എൻഫീൽഡിന്റെ ക്ലാസിക് 650 ട്വിൻ ഉടൻ വരുന്നു; മെരുക്കാൻ പണി, പക്ഷേ വീഴ്ത്തിയാൽ പറക്കാം
ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിലെ മുടിചൂടാ മന്നന്മാർ എന്ന് വിശേഷിപ്പിക്കുന്ന, അങ്ങനെ വിളിക്കാവുന്ന ചുരുക്കം ചില ബ്രാൻഡുകളിൽ ഒന്നാണ് റോയൽ എൻഫീൽഡ്. തങ്ങളുടെ മോട്ടോർ സൈക്കിൾ പോർട്ട്ഫോളിയോ ഏറ്റവും വേഗത്തിൽ വലുതാക്കാൻ തന്നെയാണ് അവർ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അക്കാര്യത്തിൽ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ അവർ മോഡലുകൾ ഇറക്കി വിടുന്നുണ്ട്.
ഇപ്പോഴിതാ കമ്പനിയുടെ ഏറ്റവും പുതിയ വാഹനത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് പുറത്തുവന്നിരുന്നത്. ഗറില്ല 450യ്‌ക്കൊപ്പം, റോയൽ എൻഫീൽഡ് ക്ലാസിക് 650മോഡലാവും ഇന്ത്യൻ വിപണിയിലേക്ക് വൈകാതെ എത്തുക. ഈ മോഡൽ വർഷാവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ ക്ലാസിക് 350ന്റെ ഒരു ഉയർന്ന എഞ്ചിൻ വകഭേദം ആയിരിക്കും ഈ മോഡൽ.

ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650, സൂപ്പർ മെറ്റിയർ 650, ഷോട്ട്ഗൺ 650 എന്നിവയ്ക്ക് ശേഷം 650 സിസി പാരലൽ-ട്വിൻ എഞ്ചിൻ അവതരിപ്പിക്കുന്ന റോയൽ എൻഫീൽഡിന്റെ അഞ്ചാമത്തെ മോട്ടോർസൈക്കിളായിരിക്കും 'ക്ലാസിക് 650 ട്വിൻ'. നിലവിൽ ഈ പേര് കമ്പനി ട്രേഡ് മാർക്ക് ചെയ്‌തിട്ടുണ്ട് എന്നതാണ് പ്രത്യേകത.
സാധാരണ ടെലിസ്‌കോപ്പിക് ഫോർക്കും ഇരട്ട ഷോക്ക് അബ്സോർബറുകളും, ട്വിൻ-പോഡ് ഇൻസ്ട്രുമെൻ്റ് കൺസോളും എഞ്ചിനിൽ സിൽവർ ഫിനിഷിംഗും ഉൾപ്പെടെ ത്രസിപ്പിക്കുന്ന മാറ്റങ്ങൾ ഈ മോഡലുകളിൽ ഉണ്ടാവുമെന്നാണ് സൂചന. ക്ലാസിക് 650 ട്വിന്നിന് ഇരട്ട-ചാനൽ എബിഎസ് സ്‌റ്റാൻഡേർഡായി ഉണ്ടായിരിക്കും, കൂടാതെ മറ്റ് 650 സിസി ആർഇ മോഡലുകൾക്ക് സമാനമായ എൽഇഡി ഹെഡ്‌ലൈറ്റ് ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ക്ലാസിക് 650 ട്വിൻ മറ്റൊരു കിടിലൻ മോഡലായ ഇന്റർസെപ്റ്റർ 650ന് താഴെയായി സ്ഥാനം പിടിക്കാനാണ് സാധ്യത. റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന 650 സിസി മോഡൽ ഇതെന്നാണ് കണക്കാക്കുന്നത് ആയിരിക്കണം. ക്ലാസിക് 650 ട്വിന്നിന്റെ വില ഏകദേശം 3 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഷോട്ട്ഗൺ 650
ഏറ്റവും ഒടുവിൽ ഈ സെഗ്‌മെന്റിൽ റോയൽ എൻഫീൽഡ് പുറത്തിറക്കിയ മോഡലായിരുന്നു ഇത്. ഒട്ടേറെ മാറ്റങ്ങളുമായാണ് ഷോട്ട്ഗൺ വിപണിയിൽ എത്തിയത്. ഷോട്ട്ഗൺ 650 മോഡ്‌ലൈൻ വേറിട്ട് നിർത്തുന്നത് അതിന്റെ ഏറ്റവും പുതിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റും ബാർ-എൻഡ് മിററുകളുമാണ്. ഇതിനൊപ്പം പ്രീമിയം രൂപം നൽകുന്ന എക്‌സ്‌ഹോസ്‌റ്റ്, എഞ്ചിൻ ഫ്രോൺ എന്നിവയുൾപ്പെടെയുള്ള ഡാർക്ക് തീമുകൾ നൽകിയ ഹാർഡ്‌വെയറുകൾ എന്നിവയും മികച്ചതാണ്.












Click it and Unblock the Notifications